ഡോ. ചിന്താ എന്ന് വിളിക്കാൻ വരട്ടെ...വാഴക്കുലയിൽ ഒരു തീരുമാനം വേണം...ഗവേഷണ പ്രബന്ധത്തിൽ 'വാഴക്കുല' വൈലോപ്പിള്ളിയുടേതാക്കി, ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് വിവാദത്തിൽ...ചിന്തയുടെ ഗൈഡ് കേരള സര്‍വ്വകലാശാല പ്രോ വിസി....ഏറെ വർഷമെടുത്ത് പൂർത്തിയായ പഠനത്തിൽ ആരും തെറ്റ് കണ്ടുപിടിച്ചുമില്ല...

യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്. എൽ പി ക്ളാസിൽ പഠിക്കുന്ന കുട്ടികൾ പോലും വരുത്താത്ത പിഴവാണ് ചിന്ത വരുത്തിയിരിക്കുന്നത്. 'വാഴക്കുല' എന്ന കവിതയുടെ രചയിതാവിന്റെ പേര് തെറ്റായി എഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.
ഇംഗ്ളീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂർത്തിയാക്കിയത്. കേരള യൂണിവേഴ്സിറ്റി പ്രോ വിസിയായിരുന്ന അജയകുമാറായിരുന്നു ഗൈഡ്. 'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്നയാതിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രജ്ഞിത്തിന്റെയും സിനിമകൾ എന്നൊക്കെ പറഞ്ഞുവരുന്നതിനിടെയാണ് 'വാഴക്കുല' എന്ന ചങ്ങമ്പുഴയുടെ കവിതയെപ്പറ്റി പ്രതിപാദിച്ചത്. ഇവിടെയാണ് 'വാഴക്കുല ബൈ വൈലോപ്പിള്ളി' എന്നെഴുതിയത്.ചിന്തയുടെ ഗൈഡ് കേരള സര്‍വ്വകലാശാല പ്രോ വിസിയുമാണ്
പഠനം പൂർത്തിയാക്കിയത്. പ്രബന്ധം വിവിധ കമ്മിറ്റികളുടെ മുന്നിലെത്തിയിട്ടും ആരും തെറ്റ് കണ്ടുപിടിച്ചുമില്ല. 2021 ൽ ഡോക്ടറേറ്റും കിട്ടി. കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറിൻറെ മേല്‍നോട്ടത്തിൽ വര്‍ഷങ്ങള്‍ സമയമെടുത്ത്, പണം ചെലവിട്ട് തയ്യാറാക്കിയതാണ് പഠനം. വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല.അബദ്ധം കയറിക്കൂടിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ചിന്താ ജെറോമിന്‍റെ പ്രതികരണം.ഓര്‍മ്മയില്ലെന്ന് ഗൈഡും പറയുന്നു. കഥയെന്തായാലും ചിന്തയിപ്പോൾ ഡോക്ടറാണ്. ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടിയതിന്‍റെ നാണക്കേട് ചെറുതല്ല.
https://www.facebook.com/Malayalivartha