കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര നാളെ സമാപിക്കും...21 പാര്‍ട്ടികളെ ക്ഷണിച്ചു; 12 പാര്‍ട്ടികള്‍ എത്തും...യാത്രയ്ക്ക് മതിയായ സുരക്ഷ നല്‍കുന്നില്ല എന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം...

രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര നാളെ സമാപിക്കും. 21 പ്രതിപക്ഷ പാര്‍ട്ടികളെ സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു എങ്കിലും 12 പാര്‍ട്ടികളുടെ നേതാക്കളാണ് വരാമെന്ന് സമ്മതിച്ചിട്ടുള്ളത്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, അഖിലേഷ് യാദവിന്റെ എസ്പി, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളൊന്നും പരിപാടിയില്‍ സംബന്ധിക്കില്ല. കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര നിരവധി സംസ്ഥാനങ്ങള്‍ പിന്നിട്ട്, മാസങ്ങള്‍ക്ക് ശേഷമാണ് കശ്മീരില്‍ സമാപിക്കാന്‍ പോകുന്നത്.ഡിഎംകെ, എന്‍സിപി, ആര്‍ജെഡി, ജെഡിയു, ശിവസേന, സിപിഎം, സിപിഐ, വിസികെ, കേരള കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ജെഎംഎം എന്നീ പാര്‍ട്ടികള്‍ ശ്രീനഗറില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. കശ്മീരിലെ അവന്തിപോറയില്‍ നിന്നാണ് ശനിയാഴ്ച യാത്ര പ്രയാണം ആരംഭിച്ചത്. ഈ വേളയില് രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും ചേര്‍ന്നിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ വെള്ളിയാഴ്ച യാത്ര നിര്‍ത്തിവച്ചിരുന്നു. അവന്തിപോറയില്‍ മെഹ്ബൂബ മുഫ്തിയും എത്തിയിരുന്നു.യാത്രയ്ക്ക് മതിയായ സുരക്ഷ നല്‍കുന്നില്ല എന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിക്കുന്നു. ഇതുവരെ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലന്ന് എഡിജിപി വിജയ് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര
മന്ത്രി അമിത് ഷായ്ക്ക് യാത്രയുടെ സുരക്ഷ സംബന്ധിച്ച് കത്ത് എഴുതിയിരുന്നു.വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ യാത്രയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. 30ന് സമാപന സമ്മേളനത്തില്‍ ആയിരക്കണക്കിന് ആളുകളെത്തും. വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന ഒട്ടേറെ നേതാക്കളും സംബന്ധിക്കും. അതുകൊണ്ട് മതിയായ സുരക്ഷ ഒരുക്കണം എന്നാണ് ഖാര്‍ഗെയുടെ കത്തിലുള്ളത്.കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഏഴിനാണ് തമിഴ്‌നാട്ടിലെ കന്യാകുമാരില്‍ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തുടര്‍ന്ന് 12 സംസ്ഥാനങ്ങളിലൂടെ 3970 കിലോമീറ്റര്‍ നടന്നാണ് യാത്ര ശ്രീനഗറില്‍ സമാപിക്കുന്നത്. 12 സംസ്ഥാനങ്ങള്‍ക്ക് പുറമെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും യാത്ര പ്രയാണം നടത്തി. 145 ദിവസമാണ് ഇതുവരെ യാത്ര പിന്നിട്ടത്.ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ജോഡോ യാത്ര സംഘടിപ്പിച്ചത് എന്ന് മറ്റു പാര്‍ട്ടികള്‍ കരുതുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് തങ്ങള്‍ ഭാഗമാകേണ്ടതില്ല എന്നാണ് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര വെറും രാഷ്ട്രീയ ലക്ഷ്യമാക്കി ചുരുക്കരുതന്ന് നിരവധി നേതാക്കള്‍ പ്രതികരിക്കുന്നു.അതെ സമയം സുരക്ഷയുടെ പേരുപറഞ്ഞ് നിര്‍ത്തിയ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വീണ്ടും ആരംഭിച്ചു. വെള്ളിയാഴ്ച ജമ്മു കശ്മീരിലെ യാത്ര 11 കിലോമീറ്റര്‍ പിന്നിട്ട് ഖാസിഗുണ്ടില്‍ എത്തിയപ്പോഴായിരുന്നു സുരക്ഷാ പ്രശ്‌നത്തിന്റെ പേരുപറഞ്ഞ് പൊടുന്നനെ യാത്ര നിര്‍ത്തിവച്ചുള്ള പ്രഖ്യാപനം.
എന്നാല്‍, സുരക്ഷാ വീഴ്ചയുണ്ടായില്ലെന്നും തങ്ങളോട് ആലോചിക്കാതെപോലുമാണ് യാത്ര നിര്‍ത്തിയ പ്രഖ്യാപനമുണ്ടായതെന്ന ജമ്മു കശ്മീര്‍ പോലീസിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ പൊളിഞ്ഞത്. തുടര്‍ന്ന് ഇന്നലെ അവന്തിപ്പോര മേഖലയിലെ ചുര്‍സുവില്‍ നിന്ന് യാത്ര തുടങ്ങുകയായിരുന്നു.30ന് സമാപിക്കാനിരിക്കെ യാത്രയ്ക്ക് വലിയ ശ്രദ്ധ ലഭിക്കാതെ അവസാനിപ്പിക്കേണ്ടിവരുമെന്ന ഘട്ടം വന്നപ്പോഴാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ നാടകീയ നീക്കം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ജോഡോ യാത്രയ്ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.അതേസമയം, ജോഡോ യാത്രയിലുടനീളം രാഹുല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നതോടെ കശ്മീരിലേക്ക് യാത്ര പ്രവേശിക്കുന്നതിന് മുന്നേതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്കിയിരുന്നു. കൂടാതെ അടുത്തിടെ കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങളും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നായിരുന്നു രാഹുലിന്റെ യാത്ര.മുന്‍പും രാഹുലിന്റെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതൃത്വം ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്കിയിരുന്നു. എന്നാല്‍, രാഹുലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്നുകാട്ടി കേന്ദ്രം രേഖാമൂലം മറുപടി നല്കിയിരുന്നു. 2020 മുതല്‍ 100ലേറെ തവണ രാഹുല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നുവെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha