ഒഡീഷ മന്ത്രിയെ വെടിവച്ച പോലീസുകാരനെ ഡ്യൂട്ടിക്കിട്ടതിലും തോക്ക് നല്‍കിയതിലും വിമര്‍ശനം ഉയരുന്നു..നെഞ്ചിലും ശ്വാസകോശത്തിലും ഗുരുതരപരിക്കേറ്റു... ഝർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗർ ഗാന്ധിചൗക്കിൽ ഞായറാഴ്ച ഒരുമണിയോടെയാണ് സംഭവം...

വെടിയേറ്റ് ഒഡിഷ ആരോഗ്യ കുടുംബക്ഷേമ മന്ത്രി നബ കിഷോർ ദാസ് (60) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ എ.എസ്.ഐ. ഗോപാൽ ദാസ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍മൂലം ചികിത്സയിലായിരുന്നുവെന്ന് റിപ്പോർട്ട്. ഇയാളെ ചികിത്സിച്ചിരുന്നു എന്നവകാശപ്പെടുന്ന ഡോക്ടറെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഗോപാൽ ദാസ് ബൈ പോളാർ ഡിസോർഡർ രോഗിയാണെന്ന് ബെർഹംപുരിലെ എം.കെ.സി.ജെ. കോളേജ് മാനസികാരോഗ്യ വിഭാഗം തലവൻ ഡോക്ടർ ചന്ദ്രശേഖർ ത്രിപാഠി പറഞ്ഞു. 'എട്ടോ പത്തോ വർഷം മുമ്പാണ് ദാസ് എന്റെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തുന്നത്. പെട്ടെന്ന് ദേശ്യപ്പെടുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹം നിരന്തരം മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യം അറിയില്ല. മരുന്ന് ഉപയോഗിക്കാതെ വന്നാൽ വീണ്ടും രോഗം പ്രത്യക്ഷപ്പെടും. കുറച്ചു വർഷങ്ങളായി അദ്ദേഹം ചികിത്സയ്ക്കായി എത്തിയിട്ട്' ഡോക്ടർ ത്രിപാതി പറഞ്ഞു.
ഇയാൾ മാനസികാരോഗ്യത്തിന് ചികിത്സതേടി തേടിയിരുന്നുവെന്നും ദിവസവും മരുന്ന് കഴിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നും പോലീസുകാരന്റെ ഭാര്യ പറഞ്ഞു.എന്നാൽ ഇത്തരത്തിൽ ഒരു രോഗ പശ്ചാത്തലം ഉണ്ടായിട്ടും എങ്ങനെയാണ് ഇയാൾക്ക് തോക്കു നൽകിയതെന്നും ബ്രജ്‌രാജ് നഗർ പോലീസിലേക്ക് എങ്ങനെയാണ്തിരഞ്ഞെടുക്കപ്പെട്ടത് എന്നുള്ള ചോദ്യങ്ങളും വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
മന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ചയാണ് ഇയാളെ ക്രമസമാധാന ചുമതലയേൽപ്പിക്കുന്നത്. പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കാർ തുറന്ന് പുറത്തുവരവേ, സമീപത്തുനിന്ന എ.എസ്.ഐ. ഗോപാൽ ദാസ് വെടിയുതിർക്കുകയായിരുന്നു. അമ്പത് മീറ്റർ ദൂരത്തിൽ ബൈക്ക് നിർത്തിയ ശേഷം ഇയാൾ മന്ത്രിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ഉടൻ എയർ ആംബുലൻസിൽ ഭുവനേശ്വറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിച്ചു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഗോപാൽ ദാസിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇയാൾ മന്ത്രിയുടെ നേർക്ക് രണ്ടുതവണ വെടിയുതിർത്തതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വെടിയുണ്ട ശരീരം തുളച്ച് കടന്നുപോയി. നെഞ്ചിലും ശ്വാസകോശത്തിലും ഗുരുതരപരിക്കേറ്റു. ഝർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗർ ഗാന്ധിചൗക്കിൽ ഞായറാഴ്ച ഒരുമണിയോടെയാണ് സംഭവം. ബിജു ജനതാദൾ (ബി.ജെ.ഡി.) നേതാവാണ് കിഷോർ ദാസ്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണെന്ന് എസ്.ഡി.പി.ഒ. ഭോയ് പറഞ്ഞു. എന്നാൽ എന്താണ് മന്ത്രിയുടെ കൊലപാതകത്തിന് കാരണം എന്നത് വ്യക്തമല്ല.
ഡി.എസ്.പി. രമേശ് ദോറയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി എഴ് പേരടങ്ങുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചിട്ടുണ്ട്. എ.ഡി.ജി.പി, സി.ഐ.ഡി - സി.ബി. ഉദ്യോഗസ്ഥൻ അരുൺ ഭോതാര ഐ.പി.എസിനെ സംഘത്തിന് നിരീക്ഷിക്കുന്നുണ്ട്.കിഷോർ ദാസ് ഝർസുഗുഡ മണ്ഡലത്തിൽനിന്ന് 2009, 2014 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിലാണ് ജയിച്ചത്. 2019-ൽ ബി.ജെ.ഡി.യിലേക്കുമാറി. മന്ത്രിസഭയിലെ അതിസമ്പന്നരിലൊരാളും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമാണ്. കൽക്കരി ഖനികളുടെ കേന്ദ്രമായ ഝർസഗുഡയിൽ മന്ത്രിക്ക് വ്യാപാരതാത്‌പര്യങ്ങളുള്ളതായി നേരത്തേ ആരോപണങ്ങളുണ്ട്. ഭാര്യ: മിനതി. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha