ഓൾ സീസൺസ് ഡി ഫോർട്ട് ആയുർവേദിക് റിസോർട്ട് പ്രവർത്തിക്കുന്നത് പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ച്: ഫോർസ്റ്റാർ റിസോർട്ടിലെ മൂന്നു മുറികൾ രണ്ട് വർഷത്തിലേറെയായി ഉപയോഗിക്കുന്നത് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമും, അമ്മയും| ആഡംബര വാസത്തിന് തെളിവായി ചിത്രങ്ങൾ പുറത്ത്: മുതിർന്ന സഖാവും പോളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബിയ്ക്കടക്കം അടക്കം റിസോർട്ടുമായി ബന്ധം:- കൊല്ലം തീരദേശത്ത് പ്രവർത്തിക്കുന്ന നക്ഷത്ര ഹോട്ടൽ മുതലാളിക്ക് നേരെ നിയമനടപടികൾ ഒഴിവാക്കുന്നത് ചിന്തയുടെ ഇടപെടലുകൾ മൂലം...

പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ച് കൊല്ലം തങ്കശ്ശേരിയിൽ പ്രവർത്തിക്കുന്ന ഓൾ സീസൺസ് ഡി ഫോർട്ട് ആയുർവേദിക് റിസോർട്ടുമായി യുവജവ കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ബന്ധം! മലയാളി വാർത്ത ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടിരുന്നു. വാർത്തയിലെ വിവരങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളാണ് മലയാളിവാർത്തക്ക് ഇന്നും പുറത്തുവിടാനുള്ളത്. ഡാർവിൻസ് ഫോർട്ട് അഥവാ ഡി ഫോർട്ട് ആയുർർവ്വേദിക് റിസോർട്ട്, കൊല്ലം സ്വദേശി ഡാർവിൻ എന്നയാളിന്റേതാണ്.
തങ്കശ്ശേരിയിൽ വിളക്കുമരത്തിനടുത്തായി ഈ ഫോർസ്റ്റാർ റിസോർട്ടിലെ മൂന്നു മുറികൾ രണ്ട് വർഷത്തിലേറെയായി ഉപയോഗിക്കുകയാണ് ചിന്തയും അമ്മയും. എന്തിന്? തങ്കശ്ശേരിയിലുള്ള സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാലാണത്രെ അമ്മയും മകളും നക്ഷത്ര ഹോട്ടലിൽ സ്ഥിരതാമസമാക്കിയത്. കൊല്ലം തീരദേശത്ത് പ്രവർത്തിക്കുന്ന ഈ നക്ഷത്ര റിസോർട്ടുമായി ചിന്താ ജെറോമിന് അടുത്ത ബന്ധമുണ്ടെന്ന തെളിയുക്കുന്ന കുറച്ച് ചിത്രങ്ങളാണ് ഇന്ന് ഞങ്ങൾ പുറത്തുവിടുന്നത്. കുട്ടി സഖാക്കൻമാർക്കും, ചിന്ത ജറോം അവരുടെ മെന്റർ എന്ന് പറയുന്ന, മുതിർന്ന സഖാവും പോളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബിക്കും അടക്കം റിസോർട്ടുമായുള്ള ബന്ധങ്ങൾ തെളിയിക്കുന്നതാണ് ഈ ചിത്രങ്ങൾ.
കോസ്റ്റൽ റെഗുലേഷ്ൻ സോൺ,CRZ, എന്ന സംരക്ഷിത മേഘലയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ 3 പ്രകാരം, 1991 ഫെബ്രുവരിയിലാണ് കോസ്റ്റൽ റെഗുലേഷൻ സോൺ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. ഇതനുസരിച്ച് HIGH TIDE LINE,അഥവാ വേലിയേറ്റ പരിധി, ഇതിൽ നിന്ന് 500 മീറ്റർ വരെ കോസ്റ്റൽ റെഗുലേഷൻ സോൺ ആണ്. ഇവിടെയാണ് ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള തങ്കശ്ശേരി ഫോർട്ട, വിളക്കുമരം എന്നിവയ്ക്കടുത്തായി നിർമ്മാണങ്ങൾക്ക് അനുമതിയില്ല. എന്നാൽ അവിടെ ഹോട്ടൽ നിർമ്മിക്കുകയും അതിന് ആയുർവേദ ഹോസ്പിറ്റൽ എന്ന പേരിലാണ് ലൈസൻസ് നേടിയിട്ടുള്ളതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നു.
ഹോസ്പിറ്റൽ എന്ന പേരിൽ ലൈസൻസ് എടുക്കുകയും ആ ഹോസ്പിറ്റൽ ലൈസൻസ് ഉപയോഗിച്ച് കോർപ്പറേഷൻ സഹായത്തോടെ ഹോട്ടൽ നടത്തിവരികയുമാണ്. ഹെറിറ്റേജ് എന്ന ഓമനപ്പേരിലാണ് ഈ സംവിധാനം ഇവർക്ക് സാധ്യമാവുന്നത്. ലക്ഷറി-ലോക്കൽ ബാറുകളും, ക്ലബ്ബും, നോൺ വെജിറ്റേറിയൻ Restaurant-ഉം ഉള്ള ഈ ആയുർവേദ ആശുത്രി എന്ന റിസോർട്ടിലാണ് കുട്ടി സഖാവ് ചിന്താ ജെറോം അമ്മയുമൊത്ത് താമസിക്കുന്നത്.
നടപടികളിൽ നിന്ന് രക്ഷപെടാനായാണ്, യുവജനക്ഷേമ കമ്മീഷൻചെയർപേഴ്സൺ ആയ ചിന്തയുമായി സൗഹൃദം സ്ഥാപിക്കുകയും, ചിന്തയ്ക്ക് അവിടെ രണ്ടു വർഷമായി സൗജന്യ താമസ സൗകര്യം കൊടുത്തിരിക്കുകയും ചെയ്യുന്നത്. ചിന്തയുടെ ഇടപെടലുകൾ മൂലം യാതൊരു നിയമ പ്രശ്നവും ഹോട്ടൽ മുതലാളിക്ക് നേരിടേണ്ടിവന്നിട്ടില്ല. കൂടുതൽ വിവരങ്ങൾ ഇത് സംബന്ധിച്ച് പുറത്തു വരാനിരിക്കുന്നു!
https://www.facebook.com/Malayalivartha