സ്വപ്‌ന സുരേഷ്, ശിവശങ്കര്‍, ആകാശ് തില്ലങ്കേരി തുടങ്ങി സിപിഎമ്മിനെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ ഒന്നു കൂടി എത്തുന്നു. എല്ലാം ഒരുമിച്ച് സിപിഎമ്മിന്റെ അടിത്തറ മാന്തി പൊളിക്കുന്നു. തോമസ് ഐസ്‌ക ് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കിഫ്ബി വഴിയും മസാല ബോണ്ട് വഴിയും ശേഖരിച്ച് വികസന പ്രവര്‍ത്തനങ്ങളും ധൂര്‍ത്തും നടത്തിയ പണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇഡിയ്ക്ക് ഹൈക്കോടിതി അനുമതി നല്കി.

സ്വപ്‌ന സുരേഷ്, ശിവശങ്കര്‍, ആകാശ് തില്ലങ്കേരി തുടങ്ങി സിപിഎമ്മിനെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ ഒന്നു കൂടി എത്തുന്നു. എല്ലാം ഒരുമിച്ച് സിപിഎമ്മിന്റെ അടിത്തറ മാന്തി പൊളിക്കുന്നു. തോമസ് ഐസ്‌ക ് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കിഫ്ബി വഴിയും മസാല ബോണ്ട് വഴിയും ശേഖരിച്ച് വികസന പ്രവര്‍ത്തനങ്ങളും ധൂര്‍ത്തും നടത്തിയ പണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇഡിയ്ക്ക് ഹൈക്കോടിതി അനുമതി നല്കി. മസാല ബോണ്ട്, കിഫ്ബി ധനസമാഹരണം റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെയാണ് നടത്തിയതെന്നും അതിനാല്‍ എന്തെങ്കിലും കുഴപ്പം കണ്ടെത്തിയാല്‍ അത് അന്വേഷിക്കേണ്ടത് റിസര്‍വ്വ് ബാങ്കാണെന്നുമാണ് സര്‍ക്കാര്‍ ഇതുവരെ വാദിച്ചിരുന്നത്.
എന്നല്‍ റിസര്‍വ്വ് ബാങ്കിന് ബോണ്ടിറക്കാനുള്ള അനുമതി നല്കാന്‍ മാത്രമേ അവകാശമുള്ളൂ. ധനം സമാഹരിച്ച കാലത്ത് എന്തെങ്കിലും ക്രമക്കേടോ ഫെമ ലംഘനമോ നടന്നാല്‍ അത് ഇഡിയാണ് അന്വേഷിക്കേണ്ടതെന്ന സത്യവാങ്മൂലം റിസര്‍വ്വ് ബാങ്ക് കോടതിയില്‍ നല്കിയതോടെ സംസ്ഥാനം ഇനിയൊരു ഇഡി അന്വേഷണത്തിനു കൂടി കളം ഒരുങ്ങുകയാണ്. മസാല ബോണ്ടില്‍ ഫെമ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ ഇഡിയ്ക്ക് സ്വമേധയാ അന്വേഷണം നടത്താമെന്നാണ് റിസര്‍വ്വ് ബാങ്ക് പറയുന്നത്. അവസാനം വരെയും റിസര്‍വ്വ് ബാങ്കിന്റെ പിന്‍തുണ പ്രതീക്ഷിച്ചിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഇനി കിഫ് ബി മസാല ബോണ്ടിനും ഉത്തരം പറയേണ്ടി വന്നിരിക്കുകയാണ്. ഇതോടെ സംസ്ഥാന എല്ലാ വഴികളിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് സിപിഎം അവസരമൊരുക്കി കൊടുത്തിരുന്നു.
2018 ലാണ് മസാല ബോണ്ടിന് കേരള സര്‍ക്കാരിന് ആര്‍ബി ഐ എന്‍ ഒസി നല്കിയത്.സംസ്ഥാന സര്‍ക്കാരിന്റെ വികസന സംരംഭമായ കിഫ്ബിയിലേക്ക് മസാല ബോണ്ട് വഴി 2150 കോടി രൂപ ലഭിച്ചു. ആദ്യമായാണ് ഒരു സംസ്ഥാനം മസാല ബോണ്ട് വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക ഫണ്ട് സമാഹരിച്ചത്.രാജ്യാന്തര കടപ്പത്ര വിപണിയില്‍ നിന്നാണ് 9.75 ശതമാനം പലിശ നിരക്കില്‍ 25 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയോടെ തുക സമാഹരിച്ചത്.കോര്‍പ്പറേറ്റുകളും പൊതുമേഖലാ സ്ഥാപനങ്ങളും മാത്രമാണ് മസാല ബോണ്ടുകള്‍ വഴി പൊതുവേ ഫണ്ട് സമാഹരണം നടത്തുക.
റിസര്‍വ് ബാങ്കിന്റെ അനുമതി അടക്കമുള്ള ഏറെ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് കേരളം വിജയകരമായി മസാല ബോണ്ടിറക്കിയത്. തുടര്‍ന്ന് ആവശ്യമുള്ളപ്പോള്‍ അതിവേഗം ബോണ്ടുകള്‍ ഇനിയും ഇറക്കാന്‍ സാധിക്കും.രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. രൂപയില്‍ ബോണ്ട് ഇറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടം കിഫ്ബി പോലെ ബോണ്ട് ഇറക്കുന്നവരെ ബാധിക്കില്ല. നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരിക.
കിഫ്ബി പദ്ധതികളൊന്നും ബജറ്റിലേക്കു ശുപാര്‍ശ ചെയ്യേതില്ലെന്ന് എംഎല്‍എമാര്‍ക്ക് അയച്ച കത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍ദേശിച്ചത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. കിഫ്ബി എടുത്ത വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇത് വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കിഫ്ബിയുടെ ഫണ്ട് ശേഖരണത്തിനു വലിയ തടസ്സമാണു സൃഷ്ടിച്ചിരിക്കുന്നത്. . ഇതുവരെ 73,851 കോടി രൂപയുടെ 986 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ 53,851 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും 20,000 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുമാണ്.
ഏറ്റവും കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിനു കീഴിലാണ്: 449 എണ്ണം. 142 പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലും 93 പദ്ധതികള്‍ ജലവിഭവ വകുപ്പിനു കീഴിലുമു്. 2021-22ല്‍ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങള്‍ വഴി കടമെടുത്ത 12,562 കോടി രൂപയാണ് സര്‍ക്കാരിന്റെ കടമായി കണക്കാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരിനു കടമെടുക്കാവുന്ന തുകയില്‍ നിന്ന് 12,562 കോടി കുറവു ചെയ്യും. ഈ വര്‍ഷം മുതല്‍ 3,140 കോടി രൂപ വീതം 4 വര്‍ഷം കൊണ്ടാണ് കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുക.
5 വര്‍ഷം കെണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുകയായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം രൂപംകൊ കിഫ്ബിയുടെ ലക്ഷ്യം. ഇതുവരെ കിഫ്ബി സമാഹരിച്ചത് 31,508 കോടി രൂപയാണ്. ഇതില്‍ 19,220 കോടി രൂപ പൊതു വിപണിയില്‍ നിന്നു വായ്പയെടുത്തും ലന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിറക്കിയുമാണ് നേടിയത്. ഇതിനു പുറമേ മോട്ടര്‍ വാഹന നികുതിയുടെ പകുതിയും ഒരു ലീറ്റര്‍ പെട്രോള്‍ / ഡീസലിന് ഒരു രൂപ വീതവും സര്‍ക്കാര്‍ പിരിച്ചെടുത്തു നല്‍കി. ഈയിനത്തില്‍ കിട്ടിയത് 14,919 കോടി രൂപ. കിഫ്ബി നടപ്പാക്കിയ ചില പദ്ധതികളില്‍ നിന്ന് 762 കോടി വരുമാനം ലഭിച്ചു. കിട്ടിയ പണത്തില്‍ 22,192 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവിട്ടു. 687 കോടി രൂപ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വിനിയോഗിച്ചു.
വികസന ആവശ്യങ്ങള്‍ക്കെന്ന പേരില്‍ കേരളം പൊതുവിപണിയില്‍ കടപ്പത്രം ഇറക്കി സമാഹരിക്കുന്ന പണം ശമ്പളത്തിനും പെന്‍ഷനും മറ്റുമായിട്ടാണു ചെലവാക്കിയിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.. 2023-24 ലെ ബജറ്റിലാണ് ധനവകുപ്പിന്റെ പ്രതീക്ഷ. എല്ലാ മേഖലയില്‍ നിന്നും വരവുകള്‍ കൂട്ടിയതിനെതിരെയുള്ള പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. രജിസ്‌ട്രേഷന്‍, മോട്ടോര്‍ വാഹനവകുപ്പ് , എക്‌സൈസ് എ്ന്നീ വകുപ്പുകളില്‍ നിന്നും കൂടുതല്‍ വരുമാനത്തിനു പുറമേ പെട്രോളിനും, ഡീസലിനും വരെ സെസ് ചുമത്തിയിരിക്കുകയാണ്. എല്ലാ മേഖലയിലും സാമ്പത്തിക തകര്‍ച്ചയില്‍ നില്ക്കുന്ന കേരളത്തെ പിടിച്ചു നിറുത്താന്‍ സെസ് ചുമത്തുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കിഫ്ബി , മസാല ബോണ്ട് എന്നിവയ്‌ക്കെതിരെ സിപിഎം ല്‍ തന്നെ നേരത്തെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. എന്നാല്‍ സര്‍ക്കാരിനെ മുന്നോട്ട് നയിക്കാന്‍ പണമില്ലെതെ വന്നപ്പോള്‍ സിപിഎം അംഗീകരിച്ചു കൊടുക്കുകയായിരുന്നു. ഭാവിയില്‍ വരാന്‍ പോകുന്ന വിപത്തിനെ കുറിച്ച് ബോധ്യം വന്നപ്പോഴേയ്ക്കും മസാല ബോണ്ട് വഴി ശേഖരിച്ച് ഫണ്ട് മുഴുവന്‍ ചിലവഴിച്ചു കഴിഞ്ഞു. ക്ഷേമ പെന്‍ഷനും, ശമ്പളവും, പെന്‍ഷനും നല്കി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് സമാഹരിച്ച പണവും ചിലവഴിച്ചു കളഞ്ഞു. സ്‌കൂള്‍ കെട്ടിടങ്ങള്‍ ആവശ്യമില്ലാത്തിടത്ത് പോലും നല്ല കെട്ടിടങ്ങള്‍ ഇടിച്ചു നിരപ്പാക്കി പരമാവധി ഫണ്ട് ചിലവഴിച്ച് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു കൊടുത്തു. എന്നാല്‍ ഇരുപത്തഞ്ച് വര്‍ഷം കഴിഞ്ഞ് തിരിച്ചു കൊടുക്കേണ്ട ബോണ്ടിേേന്മല്‍ പിരിച്ച തുക ലാഭകരമായ വികസനത്തിലൊന്നും നിക്ഷേപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ മകനേയും മകളേയും കുടുംബത്തിലെ മുഴുവന്‍ പേരെയും പ്രതിസ്ഥാനത്ത് നിറുത്തുന്ന പ്രസ്താവന പുറപ്പെടുവിച്ചും മിണ്ടാട്ടം മുട്ടിയ സിപിഎം ആകാശ് തില്ലങ്കേരിയുടെ കൊലപാതക കഥകള്‍ക്ക് ഇരുനാവുകളുപയോഗിച്ചാണ് മറുപടി നല്കി കൊണ്ടിരിക്കുന്നത്. ശിവശങ്കറിനെ ഇഡി പൊക്കി ജയിലിലാക്കിയതു കൊണ്ട് കാര്യങ്ങള്‍ തീരുന്നില്ല മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ സി എന്‍. രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നാണ് സ്വപ്‌ന ആവശ്യപ്പെട്ടിരിക്കുന്നത്. ദുബായിലിരുന്ന് പിണറായി വിജയന്റെ മകന്‍ നയിക്കുന്ന ഉപജാപക ഇടപെടുലുകളും തുറന്ന് കാട്ടാനാവശ്യമായ രേഖകള്‍ ഇഡിയ്ക്ക് നല്കിയിട്ടുണ്ടെന്നാണ് സ്വപ്‌ന പറഞ്ഞത്.
കണ്ണൂരില്‍ സിപിഎംന്റെ ശക്തി കേന്ദ്രങ്ങളില്‍ നടത്തി കൊണ്ടിരുന്ന മനുഷ്യ കുരുതികള്‍ കേരളത്തിന് പുറത്തുള്ള ഏജന്‍സികള്‍ അന്വേഷിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ചിലവാക്കി കേസ് നടത്തുന്നതും ഏറെ വിവാദമായി മാറിയിരിക്കുകയാണ്. എടയന്നൂര്‍ ഷുഹൈബ് വധ കേസിലെ പ്രതികള്‍ പാര്‍ട്ടിയെ തള്ളി പറയുന്നതും കൊല്ലാന്‍ പറഞ്ഞു വിട്ട നേതാക്കള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നതും സിപിഎമ്മിന് തലവേദയല്ല, മറിച്ച് പാര്‍ട്ടിയ്ക്ക് വേണ്ടപ്പെട്ടവരെന്ന് കരുതിയിരുന്നവര്‍ എതിരായാലുണ്ടാകുന്ന ഭവിഷ്യത്തുകളാണ് അവരെ വേട്ടയാടുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടില്‍ നിറുത്തുന്ന തരത്തില്‍ മസാല ബോണ്ടും, കിഫ്ബിയും ഇഡി അന്വേഷണ പരിധിയിലേയ്ക്ക് വരുന്നത്. ഇഡിയ്ക്ക് കേരളത്തില്‍ സര്‍ക്കാരിന്റെ കേസുകള്‍ അന്വേഷിക്കാനുള്ള സമയം തികയാത്ത അവസ്ഥയാണ്.
ഈ അവസരത്തില്‍ കേന്ദ്രം എതെങ്കിലും തരത്തില്‍ രക്ഷയേകുമോയെന്നുള്ളതാണ് സംശയം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് അത്തരമൊരു സാഹചര്യം പിണറായി വിജയന്‍ , നരേന്ദ്രമോദി കൂട്ടുകെട്ടില്‍ ഉണ്ടാക്കിയെടുക്കുമെന്നാണ് സിപിഎം പ്രതീക്ഷ. ഇതിനിടയിലാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന സിപിഎം സംസ്ഥാന ജാഥയും ആരംഭിക്കുന്നത്. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണങ്ങളും ജാഥയിലൂടെ മെഴുകി വെടിപ്പാക്കാമെന്നാണ് സെക്രട്ടറി ഗോവിന്ദനും കണ്ണൂര്‍ ലോബിയും തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്രത്തോളം സെയ്ഫ് അല്ലെന്ന് പാര്‍ട്ടിക്കും മുന്നണിയ്ക്കും അറിയാം. മുന്‍പ് കാട്ടികൂട്ടിയ അക്രമങ്ങള്‍ക്കും സമരപരമ്പരകള്‍ക്കും അതേ നാണയത്തില്‍ തിരിച്ചു കിട്ടികൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്്യം.
തോമസ് ഐസ്‌ക് അഭിമാന പദ്ധതിയായി കൊണ്ടു വന്ന കിഫ്ബി ഇപ്പോള്‍ നട്ടക്കാല്‍ കുരുക്കാത്ത നുണയായി മാറിയിരിക്കുന്നു. തോമസ് ഐസകിന്റെ സാമ്പത്തിക വാദങ്ങളെല്ലാം ഉട്ടോപ്യന്‍ സിദ്ധാന്തം പോലെ പൊളിഞ്ഞു വീഴുന്ന കാഴ്ചയാണുള്ളത്. ഇപ്പോഴത്തെ ധനമന്ത്ര ബാലഗോപാല്‍ പോലും കിഫ്ബിയെ തള്ളിക്കളഞ്ഞിരിക്കുകയാണ്. പൊതുവേദികളില്‍ കിഫ്ബിയെ സംഭവമായി ചിത്രീകരിക്കുന്നുണ്ടെങ്കിലും സര്‍ക്കാരില്‍ കിഫ്ബി കട്ടിലൊഴിയാത്ത ചാപിള്ളയാണ്.
https://www.facebook.com/Malayalivartha