നഷ്ടമായി എന്ന് സ്വപ്ന പറഞ്ഞിരുന്ന ഐ ഫോണില്‍ നിന്നാണ് ഇഡിക്ക് ഈ വിവരങ്ങള്‍ കിട്ടുന്നത്. ഈ ഫോണ്‍ കണ്ടെത്തുന്നത് സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോലും ഇതിന് വേണ്ടി ഉറച്ച നിലപാട് എടുത്തു. ഈ ഐ ഫോണ്‍ ഡീ കോഡ് ചെയ്യുന്ന പ്രക്രിയ തുടരുകയാണ്. പല വിഐപികളുമായും സ്വപ്ന ചാറ്റ് ചെയ്തതിന്റെ വിശദാംശങ്ങള്‍ ഈ ഫോണിലുണ്ടെന്നാണ് സൂചന. അന്വേഷണത്തിന് സഹായകകരമാകുന്നതെല്ലാം വീണ്ടെടുക്കാനാകും ഇഡി ശ്രമിക്കുക. അതിശക്തമായ തെളിവുകള്‍ ഈ ഫോണില്‍ നിന്നും ശിവശങ്കറിനെതിരെ ശക്തമായ തെളിവ

ലെഫ് മിഷന്‍ കേസില്‍ ശിവശങ്കറെന്ന ഐ എ എസ് ഓഫീസറെ കുടുക്കിയത് സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല. ഫോണില്‍ നിന്നും ലഭിച്ച് ചാറ്റുകളുടെയും കൂടി അടിസ്ഥാനത്തിലാണ്. സ്വപ്‌ന സുരേഷിന്‍െ്‌റ വീട് റെയ്ഡ് ചെയ്തപ്പോള്‍ കിട്ടിയ ഐ ഫോണ്‍ ഇഡി രഹസ്യമായി പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു ആ ഫോണ്‍ കാണാനില്ലെന്ന നിലയിലാണ് സ്വപ്‌ന മൊഴി നല്കിയിരുന്നത്. ഫോണ്‍ തിരിച്ചു കിട്ടാനായി സ്വപ്ന കോടതിയില്‍ അപേക്ഷിക്കുകയും ചെയ്തിരുന്നു. അതിലാണ് അതീവ നിര്‍ണ്ണായകമായ ചാറ്റുകളുണ്ടായിരുന്നത്.
ഇതാണ് ശിവശങ്കറിന്റെ അറസ്റ്റിന് വഴിയൊരുക്കിയത്. ഈ ഫോണില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും മറ്റുമുള്ളത്. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ഫോണ്‍ ചാറ്റുകള്‍ പലവട്ടം പുറത്തു വന്നിരുന്നു. അന്നൊരും പൊതു സമൂഹത്തില്‍ ചര്‍ച്ചയാകാത്ത വിവരങ്ങള്‍ ഇപ്പോഴെങ്ങനെ പുറത്തു വന്നുവെന്ന സംശയം സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇതുവരെ ഇഡിക്ക് മുമ്പിലെത്താത്ത ഫോണില്‍ നിന്നാണ് ഈ ചാറ്റ് കിട്ടിയതെന്ന വിവരം ലഭിക്കുന്നത്.
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കര്‍ സ്വപ്നയെ അറിയിക്കുന്ന വാട്സാപ് ചാറ്റ് പുറത്തായത് നിര്‍ണ്ണായകമാണ്. ഈ ചാറ്റ് തെളിവായി ചേര്‍ത്താണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. 'നിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷെ അത് താഴ്ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും' - എന്നാണ് ശിവങ്കര്‍ ചാറ്റില്‍ പറയുന്നത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഇഡി കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ശിവശങ്കര്‍-സ്വപ്ന വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരിട്ടു ബന്ധിപ്പിക്കുന്ന ചാറ്റ് ഇഡി സമര്‍പ്പിച്ചതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചിരിക്കുകയാണ്.
നഷ്ടമായി എന്ന് സ്വപ്ന പറഞ്ഞിരുന്ന ഐ ഫോണില്‍ നിന്നാണ് ഇഡിക്ക് ഈ വിവരങ്ങള്‍ കിട്ടുന്നത്. ഈ ഫോണ്‍ കണ്ടെത്തുന്നത് സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോലും ഇതിന് വേണ്ടി ഉറച്ച നിലപാട് എടുത്തു. ഈ ഐ ഫോണ്‍ ഡീ കോഡ് ചെയ്യുന്ന പ്രക്രിയ തുടരുകയാണ്. പല വിഐപികളുമായും സ്വപ്ന ചാറ്റ് ചെയ്തതിന്റെ വിശദാംശങ്ങള്‍ ഈ ഫോണിലുണ്ടെന്നാണ് സൂചന. അന്വേഷണത്തിന് സഹായകകരമാകുന്നതെല്ലാം വീണ്ടെടുക്കാനാകും ഇഡി ശ്രമിക്കുക. അതിശക്തമായ തെളിവുകള്‍ ഈ ഫോണില്‍ നിന്നും ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന സൂചന. ഏതായാലും ഞെട്ടിക്കുന്ന ചാറ്റുകളാണ് കോടതിക്ക് മുമ്പില്‍ ഇഡി കഴിഞ്ഞ ദിവസം തെളിവായി സമര്‍പ്പിച്ചത്. ലൈഫ് മിഷന്‍ അഴിമതിയില്‍ ശിവശങ്കറിന്റെ പങ്കിന് വ്യക്തമായ തെളിവായി ഇത് മാറും.
എന്‍ ഐ എ റെയ്ഡില്‍ പിടിച്ചെടുത്ത ഐ ഫോണ്‍ വിട്ടു കിട്ടണമെന്ന് സ്വപ്ന സുരേഷ് പല വട്ടം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഉടന്‍ കോടതിയെ സമീപിക്കുമെന്നും സ്വപ്ന പറഞ്ഞിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത ഫോണുകളില്‍ ഒന്ന് മഹസറില്‍ രേഖപ്പെടുത്താതെ മുക്കിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ തെളിവുകള്‍ ഈ ഫോണില്‍ ഉണ്ടെന്നാണ് സ്വപ്ന അവാകാശപ്പെട്ടിരുന്നത്. ബംഗളൂരുവില്‍ സ്വപ്ന സുരേഷ് പിടിയിലായതിന് പുറകെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എന്‍ ഐ എ സ്വപ്നയുടെ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള തെളിവുകളെല്ലാം ഐ ഫോണില്‍ ഉണ്ടെന്ന ഉറച്ച നിലപാടിലാണ് സ്വപ്‌ന ഇപ്പോഴും നില്ക്കുന്നത്.
സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറും താനും നടത്തിയ സംഭാഷണങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കും തെളിയിക്കാനുള്ള നിര്‍ണ്ണായക വാട്ട്സ് ആപ് ചാറ്റുകളും ഇമെയില്‍ രേഖകളും ഈ ഫോണില്‍ ഉണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. ഈ ഫോണ്‍ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് സ്വപ്ന ആവശ്യപ്പെട്ടിരുന്നു. കാണാതായ ഐ ഫോണിന്റെ കോഡ് അടക്കമുള്ള രേഖകള്‍ സ്വപ്ന സംഘടിപ്പിച്ചിരുന്നു. തന്നെ കാണാനെത്തിയ ഘടത്തില്‍ എം ശിവശങ്കര്‍ ഈ ഫോണ്‍ ഉപയോഗിച്ച് പുതിയ ഇ മെയില്‍ ഐഡിയുണ്ടാക്കി കോണ്‍സുല്‍ ജനറലിനടക്കം ഇ മെയിലുകള്‍ അയച്ചിട്ടുണ്ടെന്നും പലതിനും ഇതില്‍ മറുപടി എത്തിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നുണ്ട്.
ഫോണ്‍ ലഭിച്ചാല്‍ ഈ രേഖകള്‍ വീണ്ടെടുക്കാനാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ തെളിവ് പുറത്ത് വരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ മനപ്പൂര്‍വ്വം മാറ്റിയതാണെന്നും സ്വപ്ന ആരോപിച്ചിരുന്നു. ഈ ഫോണാണ് ഇപ്പോള്‍ ഇഡിക്ക് കൈയിലേക്ക് കിട്ടുന്നത്. അതിലാണ് ക്ലിഫ് ഹൗസിലേക്ക് അന്വേഷണം നീട്ടാവുന്ന തരത്തിലെ തെളിവ് ഇഡിക്ക് കിട്ടുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്ന വാട്സാപ്പ് ചാറ്റുകളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അറസ്റ്റിനു മുമ്പുള്ള മൂന്നു ദിവസം ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തത്.
നേരത്തെ, കേസുമായി ബന്ധപ്പട്ട മറ്റു ചില വാട്സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളും പുറത്തു വന്നിരുന്നു. കോഴപ്പണം എത്തിയതിന്റെ തലേന്ന് സ്വപ്നയുമായി ശിവശങ്കര്‍ നടത്തിയ വാട്സാപ് ചാറ്റാണ് സുപ്രധാന തെളിവായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്. കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും, എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ എല്ലാം അവര്‍ നിന്റെ തലയില്‍ ഇടുമെന്നും ചാറ്റില്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സന്തോഷ് ഈപ്പന് നിര്‍മ്മാണ കരാര്‍ നല്‍കാന്‍ മുന്നില്‍ നിന്നത് ശിവശങ്കറാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസിലെ എട്ട് പ്രതികളെ ഇനി അറസ്റ്റ് ചെയ്യാനുണ്ട്. എന്നാല്‍ ഇനി ആരെയൊക്കെ പ്രതിയാക്കണമെന്ന് ഇഡിയ്ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha