ബാംഗ്ലൂരില്‍ പണമെത്തിച്ചത് പിണറായി വിജയന്റെ മകളുടെ സ്ഥാപനത്തിലേയ്ക്കാണെന്ന നിഗമനത്തിലാണ് ഇഡി. എന്നാല്‍ പിണറായി നേരിട്ട് ഒന്നിലും ഇടപെടാതെ വിശ്വസ്ഥനായി കൂടെ നിറുത്തിയ ശിവശങ്കര്‍ എല്ലാം ചെയ്യുകയായിരുന്നെന്നും അനുമാനിക്കുന്നു. നടത്തുന്ന അഴിമതികളുടെ കോഴപണം എത്തേണ്ടിടത്ത് എത്തുകയും ചെയ്യും.

ലൈഫ് മിഷന്‍ കോഴപണക്കേസില്‍ ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനേയും അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ലോക്കറില്‍ സൂക്ഷിച്ച പണം ശിവശങ്കറിന്റേതാണെന്ന മൊഴിയാണ് വേണുഗോപാല്‍ നല്കിയിട്ടുള്ളതെന്നറിയുന്നു.
എന്നാല്‍ സ്വപ്‌ന സുരേഷ് പറഞ്ഞിട്ടാണ് മുപ്പത് ലക്ഷം രൂപ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. വേണുഗോപാല്‍ ശിവശങ്കറുമായി സംസാരിച്ച് ഫോണ്‍ രേഖകളും വാട്‌സ് ആപ്പ് ചാറ്റുകളും കാട്ടിയായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ തനിക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ലെന്ന നിലപാടിലാണ് ശിവശങ്കര്‍ മൊഴി നല്കി കൊണ്ടിരിക്കുന്നത് ശിവശങ്കറിന്റെ നിസസഹകരണം അന്വേഷണത്തെ കുഴപ്പിക്കുന്നുണ്ട്.
ശിവശങ്കര്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണ് ഇത്തരം കൃത്രിമങ്ങള്‍ നടത്തിയതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ളവയിലൂടെ നേടിയ കോഴ പണത്തില്‍ നല്ലൊരു പങ്കും ബാംഗ്ലൂരിലേയ്ക്ക് കടത്തിയതായുള്ള ചില ബാങ്ക് രേഖകളും ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ കാണിച്ചെങ്കിലും അദ്ദേഹം അതിനും മറുപടി നല്കിയില്ല. ബാംഗ്ലൂരില്‍ പണമെത്തിച്ചത് പിണറായി വിജയന്റെ മകളുടെ സ്ഥാപനത്തിലേയ്ക്കാണെന്ന നിഗമനത്തിലാണ് ഇഡി. എന്നാല്‍ പിണറായി നേരിട്ട് ഒന്നിലും ഇടപെടാതെ വിശ്വസ്ഥനായി കൂടെ നിറുത്തിയ ശിവശങ്കര്‍ എല്ലാം ചെയ്യുകയായിരുന്നെന്നും അനുമാനിക്കുന്നു. നടത്തുന്ന അഴിമതികളുടെ കോഴപണം എത്തേണ്ടിടത്ത് എത്തുകയും ചെയ്യും.
ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന കാലത്ത് സിപിഎം പാര്‍ട്ടിയ്ക്ക് യാതൊരു ഗുണവുമില്ലായിരുന്നു. എന്നാല്‍ വന്‍ തോതില്‍ വാങ്ങുന്ന കോഴ എങ്ങോട്ട് പോകുന്നെന്ന് പാര്‍ട്ടിയ്ക്കും സംശയമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ അന്ന് ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നത് . എന്നാല്‍ അതെല്ലാം അന്ന് മുഖ്യന്‍ ഇടപെട്ട് തടയുകയായിരുന്നു. അതോടെ പാര്‍ട്ടിക്കും ശിവശങ്കര്‍ അതീവ വിശ്വസ്തനായി മാറി.
ഇപ്പോഴിതാ ഇഡിയുടെ അന്വേഷണത്തില്‍ എല്ലാം മറനീക്കി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ശിവങ്കര്‍ വാങ്ങിയ കോഴകള്‍ കോടികളില്‍ ഒതുങ്ങുന്നതല്ലെന്നാണ് വിവരം. ഇതെല്ലാം മുഖ്യന്റെ കുടുംബത്തിനും കൂടി കിട്ടിയെന്നതാണ് അന്വേഷണ സംഘത്തിന്റെ അവസാനത്തെ വിലിയിരുത്തല്‍. അവ എങ്ങനെ എവിടെയൊക്കെ എത്തിച്ചു. ഏത് തരത്തില്‍ വിനിയോഗിച്ചു, ആരെല്ലാമാണ് കോഴ നല്കിയത്. അതിന് വേണ്ടി വഴിവിട്ട് അവര്‍ക്ക് എന്തൊക്കെ ചെയ്തു കൊടുത്തു തുടങ്ങിയ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവനപദ്ധതിക്കു വേണ്ടി ജീവകാരുണ്യ സംഘടന യുഎഇ റെഡ് ക്രസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി കോഴ വാങ്ങിയെന്ന കേസില്‍, മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നത് അഴിമതി ആരോപണങ്ങളുടെ കാലഗണനാ ക്രമത്തിലാണ്. 2018 ഡിസംബര്‍ 1 മുതല്‍ 2019 ഏപ്രില്‍ 28 വരെ പദ്ധതിയുമായി ബന്ധപ്പെട്ടു സംഭവിച്ച കാര്യങ്ങള്‍ ഓരോന്നും വെവ്വേറെ പരിശോധിച്ചു രേഖപ്പെടുത്തിയാണു ചോദ്യം ചെയ്യുന്നത്.
റെഡ് ക്രസന്റ് നല്‍കിയ തുകയില്‍ 9 കോടി രൂപയും കോഴ ഇനത്തില്‍ ചെലവായതായാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്ന വിവരം. പദ്ധതിയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ച ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിനെ 2018 ഡിസംബറില്‍ ഒരുമാസം തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി ഡപ്യൂട്ടേഷന്‍ നല്‍കി മാറ്റിനിര്‍ത്തി എന്തിനാണ് സിഇഒ പദവി ഏറ്റെടുത്തതെന്ന ചോദ്യത്തിനു ശിവശങ്കര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിനു സമീപം വാഹനത്തില്‍ കോഴപ്പണം എത്തിച്ച യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ ഈ തുക കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കാണു കൈമാറിയത്. ഇതിനു ശേഷം സന്തോഷ് ഈപ്പന്‍, സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ തിരുവനന്തപുരത്ത് ഒത്തുചേര്‍ന്നു മദ്യസല്‍ക്കാരം നടത്തിയത് 2019 ഏപ്രില്‍ 28ന് ആണ്. ഈ തീയതി വരെ നടന്ന മുഴുവന്‍ കാര്യങ്ങളും ഇഡി ഓരോരുത്തരെയായി ചോദ്യം ചെയ്തു രേഖപ്പെടുത്തിയിട്ടുണ്ട്.
ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും സ്വപ്നയും ചേര്‍ന്നു ബാങ്ക് ലോക്കര്‍ തുറന്നതു ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് ഇഡിയുടെ നിഗമനം. ഈ ലോക്കറില്‍ സൂക്ഷിച്ച ഒരു കോടി രൂപ കോഴ ഇടപാടില്‍ ശിവശങ്കറിനു ലഭിച്ച വിഹിതമാണെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ പ്രതികളായ സന്തോഷ് ഈപ്പന്റെയും സ്വപ്ന സുരേഷിന്റെയും മൊഴികളില്‍ മൂന്നരക്കോടി മുതല്‍ നാലരക്കോടി രൂപ വരെ കോഴ ഇടപാടു നടന്നതായി പറയുന്നു. പ്രതിപക്ഷം മുന്‍പ് ഉന്നയിച്ചത് 9 കോടി രൂപയുടെ കോഴയെന്നാണ്. 20 കോടി രൂപയുടെ ഭവനപദ്ധതിയില്‍ എത്ര രൂപയുടെ കോഴ ഇടപാടു നടന്നെന്നു പോലും കണ്ടുപിടിക്കാന്‍ കഴിയാത്ത വിജിലന്‍സ് സംഘത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha