മുഖ്യന്‍ തുടക്കമിട്ടു മരുമോന്‍ കൈകൊടുത്തു മുസ്ലീമിന് കിടക്ക പൊറുതിയില്ല തല്ല് വരുന്ന വഴിയറിയുന്നില്ല.

സിപിഎം ജനകീയ പ്രതിരോധ ജാഥയുടെ തുടക്കത്തില്‍ രണ് നേട്ടങ്ങളാണ് സിപിഎം സ്വന്തമാക്കിയത്. ഒന്ന് തില്ലങ്കേരിയിലെ ക്വേട്ടേഷന്‍ ടീമിനെ കെട്ടേണ്ടിടത്ത് കെട്ടി. രണ്ട് ജാഥയിലുടനീളം ചര്‍ച്ചയാകുന്ന തരത്തില്‍ മുസ്ലീം വര്‍ഗ്ഗീയതയും ഇളക്കി വിട്ടു. മുസ്ലീം വര്‍ഗ്ഗീയത ഇളക്കി വിടുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടേറ്റെടുത്തതോടെ മാധ്യമങ്ങളും ആ വഴിക്കായി. ജമാഅത്തെ ഇസ്ലാമിയും ആര്‍ എസു എസുമായി നടത്തിയ ചര്‍ച്ചയിലേയ്ക്ക് കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും വലിച്ചിട്ടു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധ ജാഥ ഉത്ഘാടനം ചെയ്തത്.
ജമാഅത്തെ ഇസ്ലാമി - ആര്‍എസ്എസ് ചര്‍ച്ചയില്‍ യുഡിഎഫ് നേതാക്കള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസും ആവര്‍ത്തിച്ച് ചോദിച്ചിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടും യുഡിഎഫ് നേതൃത്വം ഇതുവരെ പ്രതികരിച്ചു കണ്ടില്ല. എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന പ്രതിപക്ഷ നേതാവ് ഇതേക്കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. കെപിസിസി പ്രസിഡന്റും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നതിന് മുന്നേ കോണ്‍ഗ്രസിന്റെ പ്രതിഷേധം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പങ്കു വെച്ചിരുന്നു.
ജമാ അത്തെ ഇസ്ലാമി - ആര്‍എസ്എസ് ചര്‍ച്ചയില്‍ യു.ഡി.എഫിന് ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തികഞ്ഞ അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതിരോധത്തില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി വിഷയം മാറ്റാന്‍ നടത്തിയ ശ്രമം മാത്രമാണത്. ഡല്‍ഹിയില്‍ ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ചില മുസ്?ലിം സംഘടനകള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിന് കേരളത്തിലെ യുഡിഎഫ് എന്ത് പിഴച്ചു? ഇരിക്കുന്ന പദവിക്ക് യോജിക്കാത്ത ആരോപണമാണ് പിണറായി ഉന്നയിച്ചിരിക്കുന്നത്.
ശ്രീ എം എന്ന ആത്മീയ ആചാര്യന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസ് നേതാക്കളായ ഗോപാലന്‍ കുട്ടിയുമായും വത്സന്‍ തില്ലങ്കേരിയുമായും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തിയിട്ടില്ലേ?
ഇക്കണോമിക് ടൈംസ് ഡല്‍ഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണന്‍ എഴുതിയ പുസ്തകത്തില്‍, ഇവരെയെല്ലാം ഇന്റര്‍വ്യൂ നടത്തി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കേരളത്തിലെ അക്രമം അവസാനിപ്പിക്കാന്‍ പിണറായിയും കോടിയേരിയും ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടും രഹസ്യമാക്കിവച്ചു. അന്നു മുതല്‍ സിപിഎം-ആര്‍എസ്എസ് സംഘട്ടനം അവസാനിച്ചു. അതിനു പകരമായി കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ സിപിഎം കൊലപ്പെടുത്താന്‍ തുടങ്ങി. ആര്‍എസ്എസുമായി സന്ധി ചെയ്ത ശേഷമാണ് പെരിയയിലെ രണ്ട് ചെറുപ്പക്കാരെയും ഷുഹൈബിനെയും കൊലപ്പെടുത്തിയത്.
1977-ലും 89 ലും ആര്‍എസ്എസുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആളാണ് പിണറായി വിജയന്‍. അങ്ങനെയുള്ള പിണറായി യുഡിഎഫിനെ പഠിപ്പിക്കേണ്ട. പരസ്പര ബന്ധമില്ലാതെ പുലമ്പുന്നതു പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ആര്‍എസ്എസിന്റെ വെറുപ്പിനും വിദ്വേഷത്തിനും എതിരെയാണ് രാഹുല്‍ ഗാന്ധി 4000 കിലോമീറ്റര്‍ നടന്നത്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ യുഡിഎഫിനെ പോലെ കേരളത്തില്‍ ആരും എതിര്‍ത്തിട്ടില്ല.
ഡി.വൈ.എഫ്.ഐക്കാരന്‍ എസ്.എഫ്.ഐക്കാരിയായ പെണ്‍കുട്ടിയെ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി നിലത്തിട്ട് മര്‍ദ്ദിച്ചു. എന്നിട്ടും പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കി. പാര്‍ട്ടിയിലെ ഒരു പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചിട്ടും പൊലീസ് കേസെടുക്കാന്‍ അനുവദിക്കാതെ അത് ഒത്തുതീര്‍പ്പാക്കാന്‍ പോകുന്ന നേതാക്കള്‍ക്ക് നാണമുണ്ടോ? എം.വി ഗോവിന്ദന്‍ ഇപ്പോള്‍ നടത്തുന്നത് സ്വയം പ്രതിരോധ യാത്രയാണ്. പാര്‍ട്ടി എത്തപ്പെട്ടിരിക്കുന്ന ജീര്‍ണതയില്‍ നിന്നും പുറത്ത് വരാനുള്ള പ്രതിരോധമാണ് ഗോവിന്ദന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം ഇസ്ലാമാഫോബിയോ പിടിച്ച് ഇവിടെ വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയാണ്.
ആര്‍എസ്എസ്-ജമാ അത്തെ ഇസ്‌ലാമി ചര്‍ച്ചയുടെ പേരില്‍ യുഡിഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് വിചിത്രമായ ആരോപണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ധന സെസ് അടക്കമുള്ള വിഷയങ്ങളില്‍നിന്ന് വഴിതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇങ്ങനൊരു വിഷയത്തിന് തീകൊളുത്തി വിട്ടാല്‍ അത് വാണം പോലെ പോയ്‌ക്കോളുമെന്നാണ് വിചാരമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്-മുസ്ലിം ലീഗ്‌വെല്‍ഫയര്‍ പാര്‍ട്ടി ത്രയമാണ് ചര്‍ച്ചയ്ക്ക് പിന്നിലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. എന്നാല്‍ അസംബന്ധമാണ് മുഖ്യമന്ത്രി പറയുന്നതെന്നും 42 വര്‍ഷമായി സിപിഎം സഹയാത്രികരാണ് ജമാ അത്തെ ഇസ്‌ലാമിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചു.
https://www.facebook.com/Malayalivartha