ഇ.പിയുടെ നാട്ടിലൂടെയടക്കം സിപിഎം ജാഥ കടന്നു പോകുമ്പോള്‍ മുതിര്‍ന്ന നേതാവ് വിട്ടുനില്‍ക്കുന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിനുശേഷം തന്നെ തഴഞ്ഞു ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയതില്‍ ഇ.പിക്ക് അതൃപ്തിയുണ്ട്. ഇതിനുപിന്നാലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങി.

സിപിഎം കാസര്‍കോട് നിന്നാരംഭിച്ച ജനകീയ പ്രതിരോധ ജാഥയില്‍ നിന്നും ഇപി ജയരാജന്‍ വിട്ടുനിന്ന വിഷയത്തില്‍ കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്. പാര്‍ട്ടി കോട്ടയായ കണ്ണൂരിലെ സ്വകീരണ പരിപാടികളിലേയ്ക് ക്ഷണമുണ്ടായിട്ടും ഇപി ജയരാജന്‍ പങ്കെടുക്കാത്തതാണ് വിവാദമായത്. കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി കണ്ണൂരിലെ ഒരു സ്വീകരണ യോഗത്തിലും പങ്കെടുത്തില്ല. ജാഥ വായനാട്ടിലേയ്ക്ക പ്രവേശിച്ചു കഴിഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ എ.വി.ഗോവിന്ദന്‍ പറഞ്ഞത് വരും എന്നാണ് . വരും എന്ന വാക്കില്‍ എല്ലാമുണ്ട്. പാര്‍ട്ടിക്കോട്ടയായ കണ്ണൂരിലടക്കം ഇ.പി.ജയരാജന്റെ അസാന്നിധ്യം സിപിഎമ്മിനു ക്ഷീണമായി.
നേതൃത്വത്തോടുള്ള അതൃപ്തി തുടരുന്നതിനാലാണു ജാഥയില്‍ ഇ.പി പങ്കെടുക്കാത്തത് എന്നാണ് സൂചന. ജാഥ കണ്ണൂര് പിന്നിട്ടിട്ടും ഒരു വേദിയിലും ഇ.പി വരാതിരുന്നതു ചര്‍ച്ചയായി. താന്‍ ജാഥാ അംഗമല്ലെന്നും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടായതിനാലാണു പങ്കെടുക്കാത്തത് എന്നുമാണ് ഇ.പിയുടെ വിശദീകരണം. ഇ.പി.ജയരാജന് ജാഥയില്‍നിന്നു വിട്ടുനില്‍ക്കേണ്ട സാഹചര്യമില്ലെന്നാണ് എം.വി.ഗോവിന്ദന്‍ പറയുന്നത്.
ഇ.പിയുടെ നാട്ടിലൂടെയടക്കം സിപിഎം ജാഥ കടന്നു പോകുമ്പോള്‍ മുതിര്‍ന്ന നേതാവ് വിട്ടുനില്‍ക്കുന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിനുശേഷം തന്നെ തഴഞ്ഞു ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയതില്‍ ഇ.പിക്ക് അതൃപ്തിയുണ്ട്. ഇതിനുപിന്നാലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങി.
കഴിഞ്ഞദിവസം കാസര്‍കോട്ട് നിന്നാരംഭിച്ച ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂരിലുണ്ടായിട്ടും ജയരാജന്‍ ഉദ്ഘാടനത്തിന് എത്തിയില്ല. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്റെ പരാതിയെ തുടര്‍ന്ന് റിസോര്‍ട്ട് വിവാദം പാര്‍ട്ടിയിലും പുറത്തും വലിയ ചര്‍ച്ചയായതില്‍ ഇ.പി രോഷാകുലനാണ്. പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി അനുകൂലമായി പ്രതികരിക്കാത്തതും ഇ.പിയുടെ അതൃപ്തിക്കു കാരണമായിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിവ് വന്നപ്പോഴും, പോളിറ്റ്ബ്യൂറോയില്‍ ഒഴിവ് വന്നപ്പോഴും സീനിയറായ തന്നെ തഴഞ്ഞാണ് എം.വി.ഗോവിന്ദനെ പ്രതിഷ്ഠിച്ചത്. ഇടയ്ക്ക് മന്ത്രി സ്ഥാനത്തേയ്ക്ക് കൊണ്ടുവരാനുള്ള ആലോചനകള്‍ നടത്തിയെങ്കിലും റിസോര്‍ട്ട് വിവാദം വന്നതോടെ അതും നഷ്ടമായി. എം.വി.ഗോവിന്ദന്‍ നയിക്കുന്ന സംസ്ഥാന ജാഥയില്‍ ജാഥാംഗമായി പോലും ഇപിയെ നിശ്ചയിച്ചിരുന്നില്ല. ഇപി തുടരുന്നതിന്റെ ഇരട്ടി നിസഹകരണമാണ് പാര്‍ട്ടി ഇപിയോട് കാണിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
നേരത്തെ നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് ജാഥയില്‍ പങ്കെടുക്കാത്തതെന്ന് ഇപി പറയുന്നത് പച്ചക്കള്ളമാണ്. ജാഥ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ ആ ആവേശത്തില്‍ പങ്കെടുക്കാതെ ഇപി മട്ടന്നൂരിലെ ഒരു മരണവീട്ടിലായിരുന്നു. കണ്ണൂരിലെ പഴയ സഖാക്കളെ കാണുകയും മരണത്തിനും കല്യാണത്തിനും പങ്കെടുത്ത് ജനങ്ങള്‍ക്കിടയിലേയ്ക്കിറങ്ങുകയാണ് ഇപി ജയരാജന്‍. ഇപി ചികിത്സയിലായതിനാലാണ് ജാഥയില്‍ പങ്കെടുക്കാത്തതെന്നാണ് ഗോവിന്ദന്‍ മാഷ് ഇന്നു പറഞ്ഞത്. ശരീരത്തിലിരുക്കുന്ന ഉണ്ടയ്ക്ക് ചികിത്സ നടത്തി കൊണ്ടിരിക്കുകയാണ്. വരും ജാഥ ഇനിയുമുണ്ടെല്ലോയെന്നും ഗോവിന്ദന്‍ പറഞ്ഞു.
ജാഥ കണ്ണൂര്‍ കടന്നു പോയെങ്കിലും പാര്‍ട്ടിയിലെ ഒരു പ്രശ്‌നങ്ങളും തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മനസിലാക്കുന്നത്. മുന്‍നിര നേതാക്കളെല്ലാം പലവഴിക്കാണ്. ജമാഅത്തെ ഇസ്ലാമി -ആര്‍ എസ് എസ് ചര്‍ച്ചയുടെ വിഷയം ഉയര്‍ത്തിക്കാട്ടുന്നത് ജാഥയുടെ ഉദ്ദേശ്യ ല്ക്ഷ്യങ്ങള്‍ ഇല്ലാതാക്കുമോയെന്ന ഭയവും ഉയര്‍ത്തുന്നുണ്ട്. എന്തായാലും കണ്ണൂരില്‍ സിപിഎം രാഷ്ട്രീയത്തിലെ പുകച്ചില്‍ അടുത്തൊന്നും അടങ്ങാനുള്ള സാധ്യതകള്‍ കാണുന്നില്ല. സ്വര്‍ണ്ണം കടത്ത് , പൊട്ടിക്കല്‍ കേസുകളില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കണ്ണൂര്‍ വിമാനതാവളവും അതുമായി ബന്ധപ്പെട്ട സ്വര്‍ണ്ണകടത്തും പാര്‍ട്ടിയെ ഉലച്ചു കൊണ്ടിരിക്കുകയാണ്. ക്വട്ടേഷന്‍ സംഘങ്ങളില്‍ പലരും പാര്‍ട്ടി പദവികള്‍ വഹിക്കുന്നവരാണെന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha