ലോകായുക്ത വിധി സര്‍ക്കാരിന് എതിരാകുമെന്ന് ഭയന്നാണ് ലോകായുക്തയുടെ അധികാരം വെട്ടികുറച്ചു കൊണ്ടുള്ള ബില്ല് തയ്യാറാക്കി ഗവര്‍ണര്‍ക്ക് നല്കിയിരിക്കുന്നത്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടില്ലെന്ന പ്രഖ്യാപിച്ചതോടെ ലോകായുക്തയ്ക്ക് അഴിമതി കേസില്‍ വിധി പറയാതിരിക്കാനാവില്ല. ലോകായുക്ത അഴിമതി കണ്ടെത്തി വിധി പറഞ്ഞാല്‍ ജനപ്രതിനിധിയ്ക്ക ആ സ്ഥാനത്ത് തുടരാനാവില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിയെടുത്തു കൊണ്ടിരിക്കുന്ന കോക്കസിനെ കുറിച്ച് കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീളുന്ന വമ്പന്‍ അഴിമതിയുടെ കഥകളാണ് പുറത്തു വരുന്നത്. ദുരിതാശ്വാസ നിധി തട്ടിപ്പ് കഥകള്‍ ഓരോന്നായി പുറത്തു വന്നപ്പോള്‍ സിപിഎമ്മും സര്‍ക്കാരും പറയുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്വേഷണത്തിന് ആവശ്യപ്പെട്ടതെന്നാണ്. എന്നാല്‍ അങ്ങനെയല്ല പത്തനംതിട്ട ജില്ലയിലെ സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കും പാര്‍ട്ടിയിലെ പടലപിണക്കങ്ങളുമാണ് സംഭവം വെളിച്ചത്തു കൊണ്ടു വന്നത്.
ഏരൂരിലെ പൊതുപ്രവര്‍ത്തകന്‍ വിജിലന്‍സിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. വിജിലന്‍സ് വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പൊതുപ്രവര്‍ത്തകന്‍ വിവരാവകാശ പ്രകാരം നേടിയ ആയിരത്തിലധികം രേഖകള്‍ ഉള്‍്പ്പടെയാണ് വിജിലന്‍സിനെ സമീപിച്ചത്. അതു കൊണ്ട് വിജിലന്‍സിന് ഒഴിയാനോ മു്ഖ്യനെ രക്ഷിക്കാനോ കഴിഞ്ഞിരുന്നില്ല. അഥവാ വിജിലന്‍സ് അന്വേഷണത്തെ മുഖ്യമന്ത്രി അനുകൂലിച്ചിരുന്നില്ലെങ്കില്‍ പൊതുപ്രവര്‍ത്തകന്‍ കോടതിയെ സമീപിക്കുമെന്ന അവസ്ഥയിലെത്തിയിരുന്നു.
സിപിഎം നേതാക്കള്‍ അടിച്ചു വിടും പോലെ സര്‍ക്കാര്‍ കണ്ടെത്തി വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിച്ചതല്ല ദുരിതാശ്വസ നിധി തട്ടിപ്പെന്നത് വ്യക്തം. വെളളപ്പെക്ക ദുരന്തത്തിന്റെ ഫണ്ടും ഇത്തരത്തില്‍ അടിച്ചു മാറ്റിയതിന്റെ വിധി ലോകായുക്തിയില്‍ കാത്തു കിടക്കുകയാണ്. 2020 ല്‍ വിചാരണ പൂര്‍ത്തിയാക്കിയെങ്കിലും വെള്ളപ്പൊക്ക ദുരിതാശ്വസ നിധി തട്ടിപ്പില്‍ വിധി പറയാന്‍ ലോകായുക്ത പേടിക്കുകയാണ്.
ഫണ്ട് വെട്ടിച്ചതിന് വ്യക്തമായ തെളിവുകളുണ്ട്. ഫണ്ട് വെട്ടിച്ചതായി കണ്ടെത്തിയ എല്ലാപേരുടെയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സിപിഎം അനുകൂലികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മാനദണ്ഡങ്ങളില്ലാതെ വന്‍ തുകകള്‍ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഇത് അഴിമതിയാണെന്ന കാട്ടിയാണ് ലോകായുക്ത കേസെടുത്തിരിക്കുന്നത്.
ലോകായുക്ത വിധി സര്‍ക്കാരിന് എതിരാകുമെന്ന് ഭയന്നാണ് ലോകായുക്തയുടെ അധികാരം വെട്ടികുറച്ചു കൊണ്ടുള്ള ബില്ല് തയ്യാറാക്കി ഗവര്‍ണര്‍ക്ക് നല്കിയിരിക്കുന്നത്. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടില്ലെന്ന പ്രഖ്യാപിച്ചതോടെ ലോകായുക്തയ്ക്ക് അഴിമതി കേസില്‍ വിധി പറയാതിരിക്കാനാവില്ല. ലോകായുക്ത അഴിമതി കണ്ടെത്തി വിധി പറഞ്ഞാല്‍ ജനപ്രതിനിധിയ്ക്ക ആ സ്ഥാനത്ത് തുടരാനാവില്ല.
കെ.ടി ജലീല്‍ നേരത്തെ മന്ത്രി സ്ഥാനം രാജി വെച്ചതും ലോകായുക്തയുടെ വിധിയെ തുടര്‍ന്നാണ്.വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പിലെ പ്രധാന പ്രതി മുഖ്യമന്ത്രി പിണറായി വിജനാണ്. ലോകായുക്ത വിധി വന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും. സിപിഎമ്മിന്റെ എക്കാലത്തേയും രാഷ്ട്രീയ അപചയമായി അത് മാറാം. അതുകൊണ്ടാണ് ലോകായുക്തയെ മുച്ചൂടും തകര്‍ക്കാനായി ബില്ലും തയ്യാറാക്കി ഗവര്‍ണര്‍ക്ക് പിന്നാലെ നടക്കുന്നത്.
കാര്യമായ രോഗങ്ങളില്ലാത്തവരും രാഷ്ട്രീയ ശുപാര്‍ശയില്‍ എത്തിയവരും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു വ്യാപകമായി സഹായം തട്ടിയതായി വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്' മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തിയത്. സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെ പത്തനാപുരം അലിമുക്കിലെ ആശുപത്രിയിലെ ഡോക്ടറായ സുകൃത് സി. നാരായണ്‍ ഒറ്റയടിക്ക് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായാണു കണ്ടെത്തിയത്.
ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയായ ഡോക്ടര്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും അഞ്ചല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സുജ ചന്ദ്രബാബുവിന്റെയും അഞ്ചല്‍ ഗ്രാമപഞ്ചായത്തംഗവും സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ ചന്ദ്രബാബുവിന്റെയും മകനാണ്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചവരില്‍ ഏറെയും സിപിഎം അനുഭാവികളാണെന്നാണു വിവരം. ഇതേ സാഹചര്യമാണ് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലും സംഭവിച്ചിരിക്കുന്നത്. അതു കൊണ്ട് ലോകായുക്ത വിചാരണ പൂര്‍ത്തിയാക്കി മടക്കി വെച്ചിരിക്കുന്ന ഫയല്‍ തുറന്ന വിധി പ്രസ്താവിക്കാന്‍ തയ്യാറാകണമെന്ന ആവശ്യമാണ് എല്ലാ മേഖലകളില്‍ നിന്നും ഉയരുന്നത്.
https://www.facebook.com/Malayalivartha