ഗവർണറുമായി നടന്ന ചർച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയേണ്ടതില്ല; കൂടിക്കാഴ്ച്ച സാധാരണ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മാത്രം നടന്ന കാര്യമാണ്; ഭരണഘടനാപരമായ ആശയവിനിമയങ്ങൾ ആ രീതിയിൽ തന്നെ മുന്നോട്ടു പോകും; തുറന്നടിച്ച് മന്ത്രി പി രാജീവ്

കഴിഞ്ഞ ദിവസം ചില മന്ത്രിമാരെ ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിക്കുകയും.ഇതുവരെ ഒപ്പിടാത്ത ബില്ലുകളിൽ അതാത് വകുപ്പ് മന്ത്രികളോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. മന്ത്രി പി രാജീവും ഗവർണർ വിളിപ്പിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ആ വിഷയത്തിൽ മന്ത്രി പി രാജീവിനോട് പ്രതികരണം ചോദിച്ചപ്പോൾ നിർണായകമായ കാര്യങ്ങളാണ് മന്ത്രി പ്രതികരിച്ചത്.
ഗവർണറുമായി നടന്ന ചർച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കൂടിക്കാഴ്ച്ച സാധാരണ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് മാത്രം നടന്ന കാര്യമാണ്. ഭരണഘടനാപരമായ ആശയവിനിമയങ്ങൾ ആ രീതിയിൽ തന്നെ മുന്നോട്ടുപോകുമെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.
ഗവർണർക്ക് വിമർശനങ്ങൾ നടത്താനുള്ള അധികാരം ഉണ്ട്. ഗവർണർ സർക്കാരിന്റെ അംശമാണ് എന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ഒരു പ്രതികരണമാണ് മന്ത്രി പി രാജീവ് ഈ വിഷയത്തിൽ നടത്തിയത്. എന്തായാലും മറ്റു മന്ത്രിമാരുടെ പ്രതികരണം കൂടി അറിയേണ്ടതായിട്ടുണ്ട്. ഗവർണർ എന്തിനാണ് മന്ത്രിമാരെ വിളിപ്പിച്ചത് എന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി.
അതായത് ഒപ്പിടാത്ത ബില്ലുകളിൽ ഒരു വിശദീകരണം തേടാനായിട്ടാണ് മന്ത്രിമാരെ വിളിപ്പിച്ചത്. പക്ഷേ അകത്തു നടന്ന ചർച്ചക്കളുടെ കാര്യത്തിൽ മന്ത്രിമാർ വ്യക്തമായ ഒരു പ്രതികരണം നടത്തിയിട്ടില്ല. അതിനെ ഒരു രഹസ്യമായി തന്നെ സൂക്ഷിക്കാൻ ശ്രമിക്കുകയാണ് മന്ത്രിമാർ എന്ന് തന്നെ നമുക്ക് അവരുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.
https://www.facebook.com/Malayalivartha