ദിലീപിന് വേണ്ടി സോഷ്യൽ മീഡിയയിൽ കള്ളപ്രചരണങ്ങള്‍: കോടതിയെ സമീപിക്കാനൊരുങ്ങി പ്രോസിക്യൂഷന്‍...

കൊച്ചി നടി ആക്രമണ കേസിൽ അസുഖ ബാധിതനായ പ്രധാന സക്ഷി ബാലചന്ദ്രകുമാറിന്റെ വിസ്താരം ഏതാനും ദിവസം കൂടിയാണ് ഉള്ളത്. ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് എത്തി വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടയില്‍ തന്നെയാണ് അടച്ചിട്ട കോടതിയിലെ നടപടികള്‍ പരസ്യമാക്കുന്ന തരത്തിലടക്കം ദിലീപിന് വേണ്ടിയുള്ള പ്രചരണങ്ങളുമായി ദിലീപ് അനുകൂലികള്‍ സജീവമാവുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയതും.
കോടതി നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതോടെയാണ് കള്ളപ്രചരണം സജീവമായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അടച്ചിട്ട കോടതിയിലെ നടപടികള്‍ പരസ്യമാക്കുന്ന തരത്തിലാണ് ഇത്തരണം പ്രചരണം. രഹസ്യമായി വാദം നടക്കുന്ന കോടതിയിലെ വാദങ്ങളാണ് പരസ്യമാക്കുന്നത്. ഇത്തരത്തില്‍ കോടതി നടപടികള്‍ പ്രചരിപ്പിക്കുന്നതിന് എതിരെ പ്രോസിക്യൂഷന്‍ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.
കേസിലെ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി നടക്കുന്ന ഈ കള്ളപ്രചരണങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍. സോഷ്യല്‍മീഡിയയിലൂടെ പലതരത്തലാണ് ദിലീപിന് വേണ്ടിയുള്ള പ്രചണം. ഞങ്ങള്‍ പറയുന്ന കാര്യങ്ങളാണ് സത്യമെന്ന തരത്തിലാണ് മറുവിഭാഗം തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ദിലീപ് ഒരു സ്കൂള്‍ വാർഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതില്‍ സ്കൂള്‍ അധികൃതർക്കെതിരെയടക്കം ശക്തമായ പ്രചരണമായിരുന്നു നടന്നത്. ബലാത്സംഗ ക്വട്ടേഷന്‍ കേസില്‍ പ്രതിയായ ഒരു വ്യക്തിയെ സ്കൂള്‍ വാർഷികാഘോഷത്തിന് എത്തിച്ചത് ശരിയായില്ലെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ നേരെ മറുവശത്ത് ദിലീപിനേയും സ്കൂള്‍ മാനേജ്മെന്റിനേയും പിന്തുണച്ചും ആളുകളെത്തി. ഒരു കുറ്റങ്ങളും ന്യായീകരിക്കപ്പെടേണ്ടതല്ല. പക്ഷേ അത് കുറ്റവാളി ആണെന്ന് ഉറപ്പിച്ചിട്ടാവണം എന്നാണ് ദിലീപ് അനുകൂലിയായ ഒരാള്‍ ഈ സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത്. 'ഫെയിസ്ബുക്കില്‍ പലയിടത്തും സ്കൂള്‍ വാർഷിക ഉദ്ഘാടനത്തിന് വന്നവരെ കണ്ടപ്പോഴുണ്ടായ ഞെട്ടല്‍ രേഖപ്പെടുത്തിയതായി കണ്ടു.
ശരിക്കും ??? ഭാവി തലമുറയുടെ നന്‍മക്ക് വേണ്ടി അവര്‍ക്ക് കൃത്യമായ വഴികാട്ടികളായ എല്ലാം തികഞ്ഞ (പീഡകരില്ല, അഴിമതിക്കാരില്ല, വേട്ടക്കാരില്ല, കൊലപാതകികളോ കള്ളന്‍മാരോ ഇല്ല, അങ്ങിനെ ഒരു കിനാശ്ശേരിയിലാണല്ലോ ജീവിക്കുന്നത് എന്നതാണ് ഏക ആശ്വാസം..) ഭരണകർത്താക്കൾക്ക് കീഴെ ആണല്ലോ നമ്മുടെ ഒക്കെ ജീവിതം എന്നോർത്തപ്പോ ഒരു കുളിരു'- എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
മഞ്ജുവാര്യറുടെ സാക്ഷി വിസ്താരത്തിന്റെ നടപടിക്രമങ്ങള്‍ രണ്ട് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നേരത്തെ ഫെബ്രുവരി 16 ന് വിസ്താരത്തിന് ഹാജരാകാനാണ് മഞ്ജു വാര്യരോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം മാറ്റിവെക്കുകയായിരുന്നു. ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ബാലചന്ദ്രകുമാറിന്റെ വിസ്താരം വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
വിചാരണ നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ മറികടക്കാനായി അന്വേഷണ ഏജൻസി, പ്രോസിക്യൂഷൻ, പരാതിക്കാരി എന്നിവർ യോജിച്ചു പ്രവർത്തിക്കുകയാണ്. കാലതാമസം വരുത്തുകയെന്ന തന്ത്രമാണ് പ്രോസിക്യൂഷൻ പ്രയോഗിച്ചത്. തനിക്കെതിരെയുള്ള ആരോപണവും അഞ്ചര വർഷമായുള്ള വിചാരണയും വ്യക്തിപരവും പ്രഫഷനലുമായ ജീവിതം തകർത്തു. കരിയറിലെ 6 വർഷം നഷ്ടമായെന്നും ദിലീപ് പറയുന്നു. എന്നാല്‍ ദിലീപിന്റെ ആവശ്യം തള്ളിയ കോടതി മഞ്ജു വാര്യരെ അടക്കം വിസ്തരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha