പിണറായിക്ക് നൽകുന്ന വൻ സുരക്ഷ സത്യത്തിൽ മൂപ്പർക്ക് ആവശ്യമുള്ളത് കൊണ്ടല്ല തന്നെ കരിങ്കൊടി കാണിക്കാൻ വരുന്ന ചെറുപ്പക്കാർക്ക് അപകടമൊന്നും സംഭവിക്കാതിരിക്കാൻ മാത്രമാണ്; നിങ്ങൾക്കറിയുമോ അത്ര കരുതലാണ് ഈ മനുഷ്യന്; വിമർശനവുമായി സന്ദീപ് ജി വാര്യർ

പിണറായിക്ക് നൽകുന്ന വൻ സുരക്ഷ സത്യത്തിൽ മൂപ്പർക്ക് ആവശ്യമുള്ളത് കൊണ്ടല്ല , തന്നെ കരിങ്കൊടി കാണിക്കാൻ വരുന്ന ചെറുപ്പക്കാർക്ക് അപകടമൊന്നും സംഭവിക്കാതിരിക്കാൻ മാത്രമാണ് . നിങ്ങൾക്കറിയുമോ അത്ര കരുതലാണ് ഈ മനുഷ്യന്. വിമർശനവുമായി സന്ദീപ് ജി വാര്യർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പിണറായിക്ക് നൽകുന്ന വൻ സുരക്ഷ സത്യത്തിൽ മൂപ്പർക്ക് ആവശ്യമുള്ളത് കൊണ്ടല്ല , തന്നെ കരിങ്കൊടി കാണിക്കാൻ വരുന്ന ചെറുപ്പക്കാർക്ക് അപകടമൊന്നും സംഭവിക്കാതിരിക്കാൻ മാത്രമാണ് . നിങ്ങൾക്കറിയുമോ അത്ര കരുതലാണ് ഈ മനുഷ്യന് . ശരണാഗത വത്സലനായ ശിബി ചക്രവര്‍ത്തി പോലും പിണറായി വിജയന് ശേഷമേ വരികയുള്ളൂ .
അല്ലെങ്കിൽ തന്നെ പിണറായിക്ക് സുരക്ഷ ആവശ്യമുണ്ടെങ്കിൽ അതിന് പോലീസ് വേണോ ? മൂപ്പരടെ ഭരണ മികവ് കൊണ്ട് ശമ്പളവും പെൻഷനും മുട്ടിപ്പോയ പതിനായിരക്കണക്കിന് കെഎസ്ആർടിസി തൊഴിലാളികളുണ്ട് , അതും പോരെങ്കിൽ ആറു മാസത്തെ ശമ്പളം നൽകുമെന്ന തള്ളും വിശ്വസിച്ച് നാട്ടിലെത്തിയ പ്രവാസികളുണ്ട് , പിഎസ് സി റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും ജോലി ലഭിക്കാതെ പോയ പതിനായിരക്കണക്കിന് ചെറുപ്പക്കാരുണ്ട്,
വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ ആത്മഹത്യ ചെയ്ത ചാരായ തൊഴിലാളികളുടെ ആശ്രിതരുണ്ട് ... പിന്നെ കണ്ണൂരും വിയ്യൂരും പൂജപ്പുരയിലുമൊക്കെ പാർട്ടിക്ക് വേണ്ടി ക്വട്ടേഷൻ പണിയെടുത്ത് ജയിലിൽ കിടക്കേണ്ടി വന്ന തില്ലങ്കേരിമാരുണ്ട് ... അവര് കൊടുക്കും അവരുടെ മുഖ്യമന്ത്രിക്കുള്ള സുരക്ഷ .. കയ്യടിക്കെടാ .... മാസ്സ് ബിജിഎം കൂടി ഇട്ടേക്ക്.
https://www.facebook.com/Malayalivartha