സി.എമ്മിന് പൊക്കാന്‍ ഇഡി . രവീന്ദ്രനോ പിണറായിയോ ?. കൂളായി നിയമസഭയില്‍ പ്രതിപക്ഷം ഐസായി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ വഴിവിട്ട് എന്തു ചെയ്യുമ്പോഴും ' സിഎം അറിയാതെ ഞാന്‍ ഒന്നും ചെയ്യില്ല 'എന്നു സ്വപ്ന സുരേഷ് എന്ന അന്നത്തെ സഹപ്രവര്‍ത്തകയ്ക്ക് ആവര്‍ത്തിച്ച് ഉറപ്പു നല്‍കിയിരുന്നത്രേ. അതിനെച്ചൊല്ലിയാണ് ഇപ്പോള്‍ വീണ്ടും പുകില്. ്. 'സിഎം' എന്നാല്‍ ചീഫ് മിനിസ്റ്റര്‍ എന്നു ധരിച്ച് ആരും വാളെടുക്കേണ്ടതില്ല. അതേ ഓഫിസിലെതന്നെ 'സിഎം' എന്ന അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണ് തല്‍ക്കാലം കക്ഷിയെന്ന പറയാം.
സിഎമ്മിന്റെ ഓഫിസില്‍ 'സിഎം' എന്നു ചുരുക്കപ്പേരുള്ള സെക്രട്ടറിയെ നിയമിക്കുന്നതൊരു കാഞ്ഞ ബുദ്ധിയാണ്. ആക്രമണം എവിടെനിന്നു വന്നാലും ഒരു ഡമ്മിയുള്ളതു നല്ലതാണ്. ഒളിവുകാലവും കോഡുഭാഷയുമൊക്കെ പരിശീലിച്ചിട്ടുള്ള കമ്യൂണിസ്റ്റുകള്‍ക്കേ ഇതൊക്കെ പറ്റൂ. 'ഈ സിഎം അല്ല നിങ്ങളുദ്ദേശിക്കുന്ന സിഎം ' എന്നു പറയാന്‍ ഒരു പഴുത് എപ്പോഴും ബാക്കിനില്‍ക്കും. ഈ കൗശലം തങ്ങളുടെ നേതാവിനുണ്ടായിരുന്നെങ്കില്‍ 'സിഎം' എന്നു വിളിക്കാന്‍ പാകത്തിനു മൂന്നോ നാലോ പേരെ തങ്ങള്‍ക്കും പണ്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിക്കാമായിരുന്നെന്നു കോണ്‍ഗ്രസുകാര്‍ നിരാശപ്പെടുന്നുണ്ടാവണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് കാശുപോയതിന്റെ വിശേഷങ്ങളാണ് ഏറ്റവുമൊടുവില്‍ തെളിഞ്ഞുവരുന്നത്. അത്താഴപ്പട്ടിണിക്കാര്‍ ആടിനെ വിറ്റും മാറാരോഗികള്‍ മരുന്നു വേണ്ടെന്നുവച്ചുമൊക്കെ നല്‍കിയ പണമാണ്. ശമ്പളക്കാരെയും പെന്‍ഷന്‍കാരെയും വിരട്ടി വാങ്ങിയതു വേറെ. നിധി കാക്കാന്‍ ആളില്ലാഞ്ഞതു കൊണ്ടാണോ അതോ കക്കുന്നവരെ തിരിച്ചറിഞ്ഞു കണ്ണടച്ചതുകൊണ്ടാണോ പണം പോയതെന്നു വ്യക്തമല്ല. പല നേതാക്കളും തട്ടിപ്പുകാരുടെ പട്ടികയില്‍പ്പെട്ട സ്ഥിതിക്ക് അന്വേഷണം അധികം മുന്നോട്ടുപോവുന്നത് ജനകീയ ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല. വെട്ടിപ്പു കണ്ടുപിടിച്ച ഉദ്യോഗസ്ഥനു തുടരാന്‍ കഴിഞ്ഞാല്‍ ഭാഗ്യം.
ദുരിതാശ്വാസനിധി മുഖ്യമന്ത്രിയുടെ പേരിലാണെങ്കിലും അദ്ദേഹം അതില്‍ നടന്നതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല എന്നു കരുതണം. മേയര്‍ അറിയാതെ മേയറുടെ നിയമന ശുപാര്‍ശക്കത്ത് സിപിഎമ്മിന്റെ സെക്രട്ടറിക്കു പോകുന്നതൊക്കെ സാധാരണമാണ്. പണ്ടൊക്കെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എന്തു നടന്നാലും മുഖ്യമന്ത്രിയായിരുന്നു മുഖ്യപ്രതിയും ഉത്തരവാദിയും. സര്‍ക്കാര്‍ മാറുമ്പോള്‍ രീതികളും മാറും.
കാക്കത്തൊള്ളായിരം വകുപ്പുകള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പേരിലുണ്ട്. നടക്കുന്നതെല്ലാം മുഖ്യമന്ത്രി അറിയണമെന്ന വാശി ആര്‍ക്കും പാടില്ല. തന്റെ പേരിലുള്ളവയില്‍ തന്റെ അറിവില്ലാതെ കാര്യങ്ങള്‍ നടക്കുന്ന വകുപ്പുകള്‍ ഏതൊക്കെയെന്നു മുഖ്യമന്ത്രി മുന്‍കൂട്ടി പ്രസിദ്ധപ്പെടുത്തണം. ഓരോ ഏടാകൂടവും പൊങ്ങിവരുമ്പോള്‍ 'ഏതു സിഎമ്മിനാണ് പങ്കെന്ന ' സംശയം അരിയാഹാരം കഴിക്കുന്നവര്‍ക്കു പിന്നെ ഉണ്ടാവില്ല.
വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു 4.50 കോടി രൂപ കോഴ നല്‍കിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ ഇന്നും ഹാജരാകില്ല. കൊച്ചിയിലെ ഓഫിസില്‍ രാവിലെ 10നു ഹാജരാകാനാണു രവീന്ദ്രന് ഇഡി നോട്ടിസ് നല്‍കിയിരുന്നത്.
ഇന്നു നിയമസഭാസമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗികചുമതലകളുള്ളതിനാല്‍ ഹാജരാകാനാവില്ലെന്നു രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചു. മറ്റൊരു ദിവസം ഹാജരാകാമെന്നും രവീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. നിയമസഭാസേമ്മളനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ സ്റ്റാഫിനു ചോദ്യംചെയ്യലിനു ഹാജരാകാതിരിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇ.ഡി. നിയമോപദേശം തേടിയേക്കും. 2020 ഡിസംബറില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രവീന്ദ്രന് ഇ.ഡി. നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഹാജരായിരുന്നില്ല.
കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന്, നാലാമതും നോട്ടീസ് ലഭിച്ചപ്പോഴാണു ഹാജരായത്. കോവിഡ് ഭേദമായശേഷവും ആശുപത്രിയില്‍ തുടര്‍ന്ന രവീന്ദ്രനോടു ചോദ്യംചെയ്യലുമായി സഹകരിക്കാന്‍ സിപിഎം. സംസ്ഥാനനേതൃത്വം നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്നു ഹാജരായില്ലെങ്കില്‍ ഇഡി തുടര്‍ന്നും നോട്ടിസ് നല്‍കും. മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡി നീങ്ങിയേക്കും. ചോദ്യം ചെയ്യാന്‍ ഹാജരായാലും അന്വേഷണവുമായി രവീന്ദ്രന്‍ സഹകരിക്കില്ല.
ഈ സാഹചര്യത്തിലാണ് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിനെ ഇഡി അറസ്റ്റു ചെയ്തത്. ജയിലിലുള്ള ശിവശങ്കര്‍ ഇതുവരെ വ്യക്തമായ മറുപടിയൊന്നും നല്‍കിയിട്ടില്ല. ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ യുഎഇയിലെ റെഡ് ക്രെസന്റ് സംഘടന കരാറുകാരായ യൂണിടാക്കിനു നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി കോഴയായി നല്‍കിയെന്നാണ് ഇഡി കേസ്. കോഴ നല്‍കിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരുമായുള്ള ബന്ധം, ഇടപാടുകള്‍ തുടങ്ങിയവ അറിയാനാണു രവീന്ദ്രനെ ചോദ്യംചെയ്യുന്നത്. മുമ്പ് സ്വര്‍ണ്ണ കടത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വപ്നയുമായി ബന്ധമില്ലെന്ന നിലപാടാണു രവീന്ദ്രന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഇഡി ചോദ്യംചെയ്യാനിടയുണ്ട്. രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ഇഡിക്ക് മുമ്പിലുണ്ട്. . കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള ബന്ധത്തെക്കുറിച്ചും ഇഡി ആരായാനിടയുണ്ട്. ലൈഫ് മിഷന്‍ കോഴക്കേസില്‍ രവീന്ദ്രന്‍ വമ്പന്‍ പ്രതിസന്ധിയിലാണ്.
സ്വപ്നാ സുരേഷും സിഎം രവീന്ദ്രനും തമ്മിലുണ്ടായിരുന്നത് വളരെ അടുത്ത ബന്ധം ആയിരുന്നു. സ്വപ്നയുടെ ഫോണില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കിട്ടിയ ചാറ്റുകള്‍ തെളിയിക്കുന്നത് ഇവര്‍ തമ്മില്‍ എന്തും ഏതും സംസാരിക്കുമായിരുന്നുവെന്ന വസ്തുതയാണ്. നേരത്തേയും ഇവര്‍ തമ്മിലെ ബന്ധം തെളിയിക്കുന്ന ചാറ്റുകള്‍ പുറത്തു വന്നിരുന്നു. നേരത്തെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ സമയം സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്ന് രവീന്ദ്രന്‍ പറഞ്ഞിരുന്നു.
ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതെ നിയമസഭയില്‍ മുഖ്യന്റെ ഇടംവലം നടക്കുന്ന സി എം .രവീന്ദ്രന്‍ ശരിക്കും പ്രതിപക്ഷത്തെ കളിയാക്കുകയാണെന്നേ തോന്നുകയുള്ളൂ. പ്രതിപക്ഷത്തെ ശക്തമായി വെല്ലുവിളിക്കുന്ന തരത്തിലാണ് രവീന്ദ്രന്‍ ഇഡിയ്ക്ക് മുന്നില്‍ ഹാജരാകാതെ നിയമസഭയില്‍ കറങ്ങി നടക്കുന്നത്. എന്നാല്‍ രവീന്ദ്രനോട് ഇഡി ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും ലൈവ് വാര്‍ത്തകളാകാന്‍ സാധ്യതകളേറെയാണ്. രവീന്ദ്രന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ എന്തെങ്കിലും തെളിവുകളുണ്ടായാല്‍ പ്രതിപക്ഷം നിയമസഭയില്‍ അത് വലിയ പ്രതിഷേധം ഒരുക്കുന്നതിന് ഇടയാക്കും. പ്രതിപക്ഷ പ്രതിഷേധത്തെ ഭയന്നാണ് രവീന്ദ്രനെ ഹാജരാകുന്നതില്‍ നിന്നും വിലക്കിയതെന്നാണറിയുന്നത്.
രവീന്ദ്രന്റെ വായ തുറന്നാല്‍ മുഖ്യന്‍ അറിഞ്ഞും അറിയാതെയും നടത്തി യ പലവിധ ക്വട്ടേഷന്‍ വിവരങ്ങള്‍ പുറത്തു വരും ,. നിയമസഭ നടക്കുന്ന ദിവസം കണക്കാക്കിയാണ് ഇഡിയും രവീന്ദ്രനെ ചോദ്യം ചെയ്യലിന് വിളിച്ചത്. രവീന്ദ്രന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിയമസഭയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയുണ്ടാകുമെന്ന് പ്രതിപക്ഷവും പ്രിതീക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha