ഖജനാവില്‍ പണമില്ല, പിടിച്ചു നില്‍ക്കാന്‍ പണമില്ലെന്ന് പറയുന്നന്നു; ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രമിനലുകള്‍ക്കു വേണ്ടി കേസ് നടത്താന്‍ സുപ്രീം കോടതിയില്‍നിന്ന് അഭിഭാഷകരെ കൊണ്ടുവരാന്‍ ഇവര്‍ക്ക് എവിടെനിനിന്നാണ് പണം? പൊട്ടിത്തെറിച്ച് ഷാഫി പറമ്പിൽ

നിയമസഭയിൽ പിണറായി സർക്കാറിനെ അക്ഷരാർത്ഥത്തിൽ വലിച്ച് കീറിയിരിക്കുകയാണ് ഷാഫി പറമ്പിൽ. കറുപ്പിട്ട് വന്ന് തുറന്ന പോരാട്ടവും വെല്ലുവിളിയും നടത്തിയിരിക്കുകയാണ് ഷാഫി. വസ്ത്രത്തിലൂടെ മാത്രമല്ല വാക്കുകളിലൂടെയും പിണറായിയെ കടന്നാക്രമിക്കുകയുണ്ടായി ഷാഫി പറമ്പിൽ.
ഖജനാവില്‍ പണമില്ല, പിടിച്ചു നില്‍ക്കാന്‍ പണമില്ല എന്നാണ് പറയുന്നത്. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രമിനലുകള്‍ക്കു വേണ്ടി കേസ് നടത്താന്‍ സുപ്രീം കോടതിയില്‍നിന്ന് അഭിഭാഷകരെ കൊണ്ടുവരാന്‍ ഇവര്‍ക്ക് എവിടെനിനിന്നാണ് പണം എന്നും . രണ്ടു കോടി 11 ലക്ഷം ഖജനാവില്‍നിന്ന് എഴുതി കൊടുത്തത് പെരിയ കേസിലെയും മട്ടന്നൂര്‍ കേസിലെയും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ കേസിനെ അട്ടിമറിക്കാനാണ്. അതിന് കൊടുക്കാന്‍ എവിടെയാണ് പണമെന്നും ഷാഫി ആരാഞ്ഞു.
നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി പിണറായി വിജയന്റെ സര്‍ക്കാര്‍ മാറിയെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ ആരോപിച്ചു. സമരങ്ങളോട് എന്തിനാണ് ഇത്ര അസഹിഷ്ണുത എന്നാണ് ഷാഫി പറമ്പിൽ ചോദിച്ചു.
താടിയില്ലെന്നും ഹിന്ദി പറയില്ലെന്നും കോട്ടിട്ടില്ല എന്നതും മാത്രമാകരുത് മോദിയും പിണറായിയും തമ്മിലുള്ള വ്യത്യാസമെന്ന് ഷാഫി പറമ്പൽ തുറന്നടിച്ചു . ആകാശ് തില്ലങ്കേരി പുറത്ത് പാട്ടുംപാടി നടക്കുമ്പോള്‍ പികെ ഫിറോസിനെ അറസ്റ്റ് ചെയ്യാന്‍ വ്യഗ്രത കാണിക്കുകയാണ് എന്നാരോപണവും അദ്ദേഹം ഉന്നയിച്ചു .
ഒരു കരിങ്കൊടി കാണിക്കുന്നത് ഇത്ര വലിയ കുറ്റമാണോ എന്നും ഷാഫി.ചോദിച്ചു. . യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയ്‌ക്കെതിരേ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
തൊട്ടതിനെല്ലാം നികുതി വര്‍ധിപ്പിക്കുകയാണ്. അടച്ചിട്ട വീടിനു പോലും നികുതി. പെട്രോളിനും ഡീസലിനും അധിക സെസ്. അങ്ങനെ എല്ലാം വര്‍ധിപ്പിച്ചിട്ട് പ്രതിപക്ഷത്തോട് സമരം ചെയ്യരുത് എന്ന് പറയാന്‍ ഞങ്ങള്‍ ആരുടെയും അടിമകളല്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു.
.
https://www.facebook.com/Malayalivartha