നിമസഭ അടിച്ചു പൊളിക്കും മന്ത്രിമാരും പൊക്കി കെട്ടി ഇറങ്ങി ഇ.ഡി., സ്വപ്‌ന, അഴിമതി.. പിണറായിയ്ക്ക് 'വിറളിസം.'

ഇടതുപക്ഷത്ത് മാത്രമല്ല കോണ്‍ഗ്രസിലും ചൊടിയും ചുണയുമുള്ള ചെറുപ്പക്കാരുണ്ടെന്ന് പിണറായി വിജയനും സംഘവും അറിഞ്ഞു കൊണ്ടിരിക്കുകയാണ്. ആരു അറിയാതെ നിരവധി അഴിമതികളുടെ കൂട്ടത്തില്‍ ഒന്നായി മാത്രം പോകേണ്ടിയിരുന്ന ലൈഫ് മിഷന്‍ അഴിമതിയെ ഇത്രത്തോളം എത്തിച്ചത് മുന്‍ എംഎല്‍എ അനില്‍ അക്കരയാണ്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അനില്‍ അക്കര ജയിക്കാതിരിക്കാനും നിയമസഭയില്‍ വന്ന ലൈഫ് മിഷന്‍ കേസ് കുത്തിപൊക്കാതിരിക്കാനും പിണറായിയും സംഘവും വളരെ കഷ്ടപ്പെട്ട് അദ്ദേഹത്തെ തോല്പിച്ച് . ആ തോല്‍വിയില്‍ സന്തോഷിച്ചിരിക്കുമ്പോഴാണ് നിയമസഭയിലേയ്ക്ക് മാത്യു കുഴല്‍നാടന്‍ എത്തിയത്. മുഖ്യമന്ത്രിയുടെ മകളുടെ പങ്ക് ഉള്‍പ്പടെ പുറത്തു കൊണ്ടു വന്ന കുഴല്‍നാടനാണ് സഭയ്ക്കകത്ത് പിണറായിയെ ലൈഫ് മിഷന്‍ കേസില്‍ കട്ടയ്ക്ക് പിടിച്ചിരിക്കുന്നത്.
ഇന്നത്തെ സഭാസമ്മേളനത്തില്‍ മുഖ്യമന്ത്രി മാത്രമല്ല, മന്ത്രിമാരും കൂടി ചേര്‍ന്നാണ് മാത്യുകുഴല്‍നാടനെ മാന്തികീറാന്‍ ഇറങ്ങിയത്. ലൈഫ് മിഷന്‍ അഴിമതി സംബന്ധിച്ച വിഷയം അടിയന്തിര പ്രമേയമായി ചര്‍ച്ചയ്‌ക്കെടുക്കണെമെന്നാതയിരുന്നു കുഴല്‍നാടന്റെ ആദ്യത്തെ ആവശ്യം. എന്നാല്‍ അത് സമ്മതിച്ചതുമില്ല. കുഴലന്‍നാടനെ കടന്നാക്രമിക്കാന്‍ മന്ത്രി രാജീവും , എം.ബി.രാജേഷും് രംഗത്തെത്തുകയും ചെയ്തു. സെദ്ധാന്തിക അവലോകന കാച്ചികുറുക്കല്‍ വരുത്തി കാര്യങ്ങള്‍ മന്ത്രി രാജീവ് അവതരിച്ചപ്പോഴേയ്ക്കും ഇഡി അന്വേഷണ റിമാന്‍ഡ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെയക്കാമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തി. റിമാന്‍ഡി റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായാണ് കുഴല്‍നാടന്‍ മുഖ്യമന്ത്രിയെ നേരിട്ടത്. റിമാന്‍ഡ് റിപ്പോര്‍ട്ട് മേശപുറത്ത് വെയ്ക്കുന്നുവെന്ന പറഞ്ഞതോടെയാണ്
സ്വപ്‌നയുടെ നിയമനം, ശിവശങ്കറിന്റെ അറസ്റ്റ്, ലൈഫ് മിഷന്‍ കരാറുകള്‍ തുടങ്ങി ഇടതുപക്ഷത്തിന്റെയും മുഖ്യമന്ത്രിയുടെയും ചെകിട്ടത്തടി കിട്ടുന്ന വിവരങ്ങളാണ് മേശപുറത്ത് വെയക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതോടെ മന്ത്രിമാര്‍ തീവ്രവാദികളോടെന്ന പോലെയാണ് സഭയില്‍ പ്രതിപക്ഷത്തെ നേരിട്ടത്. അഴിമതി ചോദിക്കരുത് ഞങ്ങള്‍ കൂട്ടായി നടത്തിയാലും ഒറ്റയ്ക്കായാലും ആരും ചോദ്യം ചെയ്യരുത്. ചേദ്യം ചെയ്താല്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനമാണ് മന്ത്രിമാര്‍ ഇന്ന സഭയില്‍ നടത്തിയ പ്രതിപക്ഷത്തിന് നേരെയുള്ള കൂട്ട ആക്രമണം.
ലൈഫ് മിഷന്‍ അഴിമതിയില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ ആവശ്യം ഉന്നയിച്ചതിനെ സമയത്ത തുടങ്ങിയ ബഹളം സഭ നിറുത്തി വെയ്ക്കുന്നതുവരെ തുടര്‍ന്നു. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ രംഗത്തിറങ്ങിയതോടെ സഭയില്‍ ഭരണപക്ഷം ബഹളം വെച്ചു. ഇതോടെ സ്പീക്കര്‍ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. വടക്കാഞ്ചേരിയില്‍ പണിയുന്ന ഫ്ളാറ്റിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടികള്‍ കോഴ വാങ്ങിയതും അറസ്റ്റിലായതും ഇഡി ഒഴിച്ചുള്ള അന്വേഷണങ്ങള്‍ നിലച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാആവശ്യമാണ് നോ്ട്ടീസിലുണ്ടായിരുന്നത്.
എന്നാല്‍ ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അടിസ്ഥാനമില്ലാത്ത പ്രശ്നമാണെന്ന് മന്ത്രി എംബി രാജേഷ് സഭയെ അറിയിച്ചു. സമാന വിഷയം ഈ സമ്മേളനത്തില്‍ നേരത്തെ ഉന്നയിച്ചിരുന്നു. പഴയ വീഞ്ഞും പഴയ കുപ്പിയും പഴയ ലേബലുമാണ്. ആള്‍ മാത്രം മാറിയെന്നേയുള്ളുവെന്നും രാജേഷ് പരിഹസിച്ചു. ലൈഫ് മിഷനെതിരെ സംഘടിത ആക്രമണം നടക്കുന്നുവെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അടിയന്തര പ്രമേയ നോട്ടീസെന്നും മന്ത്രി രാജേഷ് കുറ്റപ്പെടുത്തി.
കഴിഞ്ഞ മന്ത്രിസഭയുടെ സ്വപ്ന സമാനമായ പദ്ധതിയാണ് ലൈഫ് മിഷന്‍. റെഡ് ക്രസന്റ് ധാരണാപത്രം ഒപ്പിട്ടത് നിയമവകുപ്പ് കൂടി കണ്ട ശേഷമാണ്. അതില്‍ ലൈഫ് മിഷനോ സര്‍ക്കാറിനോ സാമ്പത്തിക ഉത്തരവാദിത്ത്വമില്ല. സര്‍ക്കാര്‍ ഇതിനോട് സഹകരിക്കുന്ന സമീപനം സ്വീകരിച്ചു. കോഴ ഇടപാട് ആരോപണവുമായി ലൈഫ് മിഷന് ബന്ധമില്ല. സിബിഐ പരാതി കിട്ടിയ ഉടന്‍ എഫ്ഐആര്‍ ഇട്ടു. നയപരമായ തീരുമാനം എടുത്തതുകൊണ്ട്, ഉദ്യോഗസ്ഥര്‍ വരുത്തിയ തെറ്റില്‍ സര്‍ക്കാരിന് മേല്‍ പങ്ക് ആരോപിക്കാനാവില്ലെന്നും മന്ത്രി എം.ബി.രാജേഷ് സഭയില്‍ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം തുടരുകയാണ്. വിജിലന്‍സ് പ്രാഥമിക അന്വേഷണം പോലും അതായത് , മിഷനില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന കണ്ടെത്തല്‍ പോലും നടത്തിയിട്ടില്ല.
പക്ഷേ കേന്ദ്ര ഏജന്‍സികള്‍ വിജിലന്‍സിന് വിവരങ്ങള്‍ കൈമാറുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. സിബിഐ ശേഖരിച്ച 18 ഫയലുകള്‍ വിജിലന്‍സ് അന്വേഷണത്തിന് ആവശ്യമാണ്. ഇതിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ലൈഫ് മിഷനില്‍ അടിസ്ഥാനത്തിലാണ് മാധ്യമ വിവരങ്ങളുടെ ഇഡി അന്വേഷണം നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇതിന്റെ പേരിലാണ് സഭ നിര്‍ത്തി വെച്ചു ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കോണ്‍ഗ്രസും മുന്നോട്ട് വെക്കുന്നത്. മുന്‍വിധികള്‍ ഉള്ള നിലപാട് വെച്ച് പുലര്‍ത്തുന്നതാണ് അടിയന്തിരപ്രമേയ നോട്ടീസ്. ചര്‍ച്ചയാവശ്യമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.
എന്നാല്‍ കേരളം കണ്ട ഏറ്റവും ശാസ്ത്രീയ അഴിമതിയാണ് ലൈഫ് മിഷനില്‍ ഉണ്ടായതെന്ന് മാത്യു കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞു. ശിവശങ്കരിന്റ് ചാറ്റുകള്‍ സഭയില്‍ ഉദ്ധരിച്ച മാത്യു, യുഎഇ കോണ്‍സുലേറ്റിന് യൂണിടാകുമായി കരാര്‍ ഒപ്പിടാന്‍ സിഎം അനുമതി നല്‍കിയോയെന്ന ചോദ്യവും ഉന്നയിച്ചു. സ്വപ്നയ്ക്ക് ജോലി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചതോടെ സഭയില്‍ ബഹളമായി. സ്വപ്നയും ശിവശങ്കറും കോണ്‍സുല്‍ ജനറലും ക്ലിഫ്ഹൗസില്‍ യോഗം ചേര്‍ന്നെന്ന് മാത്യു ആരോപിച്ചു. ഇതോടെ മുഖ്യമന്ത്രിയും ക്ഷുഭിതനായി എഴുന്നേറ്റു. ഇതൊക്കെ നേരത്തെ ചര്‍ച്ച ചെയ്ത വിഷയമാണെന്നും പച്ചക്കള്ളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്ന സംസാരിച്ച നിയമമന്ത്രി പി രാജീവ് വാട്സ്ആപ്പ് ചാറ്റുകള്‍ക്ക് ആധികാരികത ഇല്ലെന്നും സാക്ഷ്യപ്പെടുത്തിയ അല്ലെന്നും പറഞ്ഞു. എന്നാല്‍, താന്‍ ചൂണ്ടിക്കാട്ടിയത് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ആണെന്നും അത് സഭയുടെ മേശപ്പുറത്ത് വെക്കാമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇതോടെ ഭരണപക്ഷം മന്ത്രിമാര്‍ അടക്കമുള്ളവര്‍ ബഹളം വെച്ചു. തുടര്‍ന്ന് ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു. മന്ത്രിമാര്‍ കൂട്ടത്തോടെ മുഖ്യമന്ത്രിക്ക്ും മന്ത്രിസഭയ്ക്കും രക്ഷാകവചമൊരുക്കിയത്ാണ് ഇത്തവണ സഭസമ്മേളനത്തിലെ ഏറെ കൗതുകകരമായ കാര്യം. സാധാരണ എംഎല്‍എമാര്‍ പ്രതിപക്ഷത്തിനെതിരെ തിരിയാറുണ്ട്. ബഹളം വെയ്ക്കുകയും പതിവാണ് എന്നാല്‍ മന്ത്രിമാര്‍ ഇറങ്ങിയതോടെ ഭരണപക്ഷത്ത് ശക്തി കൂടിയെന്ന വിലയിരുത്തലാണുണ്ടാക്കിയത്.
സഭയില്‍ യൂണിടാക് , ലൈഫ് മിഷന്‍, ശിവശങ്കര്‍, സ്വപ്‌ന സുരേഷ് തുടങ്ങിയ നാമങ്ങളൊന്നും ഉന്നയിക്കാന്‍ പാടില്ലെന്ന് ഭരണപക്ഷം പറയുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തി നില്ക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി തുടരുന്ന സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ കുറിച്ചും നിയമസഭയില്‍ മറുപടിയൊന്നുമില്ല. ബിജെപി സര്‍ക്കാര്‍ വിരോധം തീര്‍ക്കാനാണ് ഇത്തരം കേന്ദ്ര ഏജന്‍സികളെ ഇറക്കിയിരിക്കുന്നത് . അന്വേഷണം അനന്തമായി നീട്ടി കൊണ്ടു പോയി മോദി സര്‍ക്കാര്‍ പിണറായിയെ രക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് പ്രതിപക്ഷം തിരിച്ചടിച്ചത്.
എന്തായാലും മുഖ്യന്‍ ഒറ്റയ്ക്കല്ല. ഞങ്ങളെല്ലാം കൂടെയുണ്ടെന്ന സന്ദേശമാണ് മന്ത്രിമാര്‍ ഇന്ന സഭയില്‍ നടത്തിയത്. ഇന്നലെ എംഎല്‍എമാര്‍ ബഹളമുണ്ടാക്കി പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തിയിരുന്നു. ഭരണ പക്ഷ എംഎല്‍എമാര്‍ മര്യാദ പാലിക്കണമെന്ന് പോലും സ്പീക്കര്‍ക്ക് പറയേണ്ടി വന്നു. സ്പീക്കര്‍ നിര്‍വ്വാഹമില്ലാതെ സഭ നിറുത്തി വെയ്ക്കുകയാണുണ്ടായത്. എംഎല്‍എമാര്‍ മര്യാദ പാലിക്കണമെന്ന് ഇന്നലെ പറഞ്ഞ സ്പീക്കര്‍ ഇന്ന് മന്ത്രിമാര്‍ അഴിഞ്ഞാടിയിട്ടും മന്ത്രിമാര്‍ മര്യാദ പാലിക്കണമെന്ന് പറയാനുള്ള മര്യാദ സ്പീക്കറും കാട്ടിയില്ല.
https://www.facebook.com/Malayalivartha