പിണറായും ശിവശങ്കറും, കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ: ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി പച്ചക്കള്ളമാണെന്നും, താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു... ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ പോര്....

പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയ മാത്യു കുഴല്‍നാടനും മുഖ്യമന്ത്രിയും തമ്മിലുണ്ടായ വാദ പ്രതിവാദം ബഹളത്തിന് വഴിവച്ചു. ലൈഫ് മിഷന്‍ പദ്ധതിയെ ചൊല്ലിയുണ്ടായ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തി വച്ചു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ എംഎൽഎ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയിൽ ആരോപിച്ചു.
പിന്നാലെ ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വൻ ബഹളവും വാക് വാദവുമുണ്ടായി. ഇരുപക്ഷവും സഭയിലെ സീറ്റിൽ നിന്നും എഴുന്നേറ്റ് ബഹളം വെച്ചതോടെ സഭ അൽപ്പ സമയത്തേക്ക് പിരിഞ്ഞു.
ലൈഫ് മിഷൻ കോഴയിടപാടിലെ അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയിൽ നാടകീയ സംഭവങ്ങളാണ് സഭയിലുണ്ടായത്. പിണറായി, ശിവശങ്കർ, സ്വപ്ന, കോൺസൽ ജനറൽ എന്നിവർ ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞെന്ന ആരോപണമാണ് കുഴൽനാടൻ സഭയിൽ ഉന്നയിച്ചത്. ഇതോടെ പച്ചക്കള്ളമെന്ന മറുപടി നൽകി മുഖ്യമന്ത്രിയും എഴുന്നേറ്റു.
കള്ളമാണെങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇതൊന്നും താൻ എഴുതിയ തിരക്കഥയല്ലെന്നും ഇഡി കോടതിക്ക് കൊടുത്ത റിപ്പോർട്ടിനെയാണ് താൻ ഉദ്ധരിച്ചതാണെന്നും കുഴൽനാടൻ വിശദീകരിച്ചു. തെറ്റാണെങ്കിൽ എന്ത് കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന ചോദ്യവും കുഴൽനാടൻ ഉന്നയിച്ചു. ഇതിന് മറുപടി നൽകിയ പിണറായി, മാത്യു ഏജൻസിയുടെ വക്കീൽ ആകുകയാണെന്ന് കുറ്റപ്പെടുത്തി.
ഉപദേശം ആവശ്യമുണ്ടെങ്കിൽ സമീപിക്കാ. പക്ഷേ ഇപ്പോൾ അതിന്റെ ആവശ്യമില്ല. സ്വന്തം നിലയ്ക്ക് കാര്യം തീരുമാനിക്കാൻ തനിക്ക് കഴിയും. ഇദ്ദേഹത്തെ പോലുള്ള ആളുകളുടെ ഉപദേശം കേൾക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കുഴൽനാടന് മറുപടി നൽകി. പിന്നാലെ ബഹളം നിയന്ത്രിക്കാനാകാതെ വന്നതോടെ സ്പീക്കർ സഭ അൽപസമയത്തേക്ക് നിർത്തിവെച്ചു.
വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കോഴ വാങ്ങിയതും അറസ്റ്റിലായതും കേസിൽ അന്വേഷണം നിലച്ചതും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് അടിയന്തിര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. എന്നാൽ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്‌പീക്കർ നിഷേധിച്ചു. പ്രമേയം അടിസ്ഥാനമില്ലാത്ത പ്രശ്നമാണെന്ന് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. സമാനവിഷയം സഭയിൽ നേരത്തെയും ഉന്നയിച്ചിരുന്നു. പഴയ വീഞ്ഞും പഴയ കുപ്പിയും പഴയ ലേബലും, പക്ഷേ ആൾ മാത്രം മാറിയെന്നേയുള്ളൂ. ലൈഫ് മിഷനെതിരെ സംഘടിത ആക്രമണം നടക്കുകയാണ്.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അടിയന്തര പ്രമേയമെന്നും മന്ത്രി കുറ്റപ്പെടുത്തി. യു എ ഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് നിയമവകുപ്പ് കൂടി കണ്ടിട്ടാണ്. ലൈഫ് മിഷനോ സർക്കാരിനോ സാമ്പത്തിക ഉത്തരവാദിത്തമില്ല. സർക്കാർ ഭൂമിയിൽ നേരത്തെയും പല സന്നദ്ധസംഘടനകളും വീടുവച്ചിട്ടുണ്ട്. ഭാവനാപൂർണമായ സ്വപ്നസമാനമായ പദ്ധതിയാണ് ലൈഫ് മിഷനെന്നും മന്ത്രി വ്യക്തമാക്കി. പൂർത്തീകരണം നടന്ന വീടുകളുടെ എണ്ണവും അതിന് ചെലവഴിച്ച തുകയും മന്ത്രി സഭയിൽ വിവരിച്ചു.
ലൈഫ് മിഷനില്‍ നടന്നത് ഏറ്റവും ശാസ്ത്രീയമായ അഴിമതിയെന്ന് കുഴല്‍നാടന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് പ്രതികള്‍. ശിവശങ്കറിന്‍റെ വാട്സാപ്പ് ചാറ്റ് നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് തന്‍റേടം ഉണ്ടോയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യൂണിടാക് ബിൽഡേഴ്‌സ് കോൺസുലേറ്റുമായി ബന്ധമുണ്ടായിരുന്ന ചിലർക്ക് നിശ്ചിത തുക നൽകിയെന്നാണ് ആരോപണം.
ഇതുമായി ലൈഫ് മിഷനും ഉദ്യോഗസ്ഥർക്കും യാതൊരു ബന്ധവുമില്ല.ലൈഫ് മിഷൻ വിദേശ നിക്ഷേപം സ്വീകരിച്ചിട്ടില്ല. യു എ ഇ റെഡ്‌ക്രസന്റ് അവരുടെ കരാറുകാരൻ വഴി നടപ്പാക്കിയ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ഏത് തരത്തിലുള്ള അന്വേഷണം നടത്തുന്നതിനോടും സർക്കാരിന് എതിർപ്പില്ല. ലൈഫ് മിഷൻ കോഴ ഇടപാട് എന്ന ആരോപണം തന്നെ വസ്തുതാവിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശാന്തരാകാന്‍ സ്പീക്കര്‍ നല്‍കിയ നിര്‍ദേശത്തെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തള്ളിയതോടെയാണ് സഭ നിര്‍ത്തി വച്ചത്.
https://www.facebook.com/Malayalivartha