ജനം തന്നെ തിരഞ്ഞെടുത്ത് അയച്ചത് സര്‍ക്കാരിന് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം പറയാനല്ലെന്ന് കുഴല്‍നാടന്‍ തിരിച്ചടിച്ചു. ''ജനം ആഗ്രഹിക്കുന്നത് പറയാന്‍ വേണ്ടിയാണ് അവര്‍ എന്നെ ഇവിടേക്ക് അയച്ചത്. അല്ലാതെ നിങ്ങളുടെ അനുമതി വാങ്ങി നിങ്ങള്‍ക്കു വേണ്ടതു പറയാനല്ല. എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്ത അയച്ചത് കേരളത്തിലെ സാമാന്യ ജനത്തിനു പറയാനുള്ളത് ഇവരുടെ മുഖത്തു നോക്കി പറയാനാണ്.

അരമന രഹസ്യം അങ്ങാടി പാട്ടുപോലെ കോണ്‍ഗ്രസിലെ മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ഓരോന്നു വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്ന ഭരണപക്ഷം എന്തും കാണിക്കാന്‍ തയ്യാറാവുകയാണ്. ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റ ഓഫീസിനുമുള്ള ബന്ധവും അതുമായി ഉയര്‍ന്നു വരുന്ന അഴിമതിക്കഥകളും എ്ണ്ണിയെണ്ണിയാണ് കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞത്. എല്ലാം കേട്ട് അസഹിഷ്ണുത സഹിക്കവയ്യാതെ മുഖ്യമന്ത്രിയും, മന്ത്രിമാരും, എംഎല്‍എമാരും ഒരേ സ്വരത്തില്‍ പ്രതിപക്ഷത്തെ നേരിട്ടു. കൂട്ടത്തില്‍ സ്പീക്കര്‍ക്ക് മുഖ്യമന്ത്രി വക ശകാരവും. പ്രതിപക്ഷത്തിനെ തോലിപിച്ചു കൊണ്ട് ഭരണപക്ഷ ബഹളത്തില്‍ സഭ അലങ്കോലമായി പിരിഞ്ഞു. സഭ ചരിത്രത്തില്‍ ഒരു പ്കഷേ ആദ്യമായിട്ടായിരിക്കും ഭരണപക്ഷ ബഹളത്തില്‍ സഭ നിറുത്തി വെയ്ക്കുന്നത്.
സ്വപ്‌ന സുരേഷ് പറയുന്ന കാര്യങ്ങള്‍ പച്ചക്കള്ളമെന്നാവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയോട് കുഴല്‍നാടന്‍ പറഞ്ഞത്. ഇതൊക്കെ കള്ളത്തരമാണെങ്കില്‍ അങ്ങ് കേസു കൊടുക്കണം. ഞാനും സഹായിക്കാം.അതുപോലെ ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇഡി തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ട്ും പച്ചക്കള്ളമാണെങ്കില്‍ കോടതിയില്‍ പോകണം. പ്രതിപക്ഷവും സഹായിക്കാമെന്ന് കുഴല്‍നാടന്‍ പറഞ്ഞത് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രകോപിതനാക്കി. എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭയില്‍ പറയുന്നതിനെ ഭരണപക്ഷം കൂട്ടമായി ആക്രമിച്ച് പരാജയപ്പെടുത്തി കൊണ്ടിരുന്നു.
ലൈഫ് മിഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും അതിരൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. ലൈഫ് മിഷന്‍ കോഴ എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റംഗങ്ങള്‍ക്കും എന്തിനാണ് ഇങ്ങനെ പൊള്ളുന്നതെന്നും അത് യാഥാര്‍ഥ്യമല്ലേയെന്നും സതീശന്‍ ചോദിച്ചു. ഇരുപതു കോടി രൂപ റെഡ് ക്രസന്റ് ദുബായില്‍നിന്ന് ഇങ്ങോട്ടുതന്നപ്പോള്‍ അതില്‍ കോഴ വാങ്ങിച്ചിട്ടുണ്ടെന്ന് മുന്മന്ത്രിസഭയിലെ രണ്ട് അംഗങ്ങളായ തോമസ് ഐസക്കും എ.കെ. ബാലനും പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പിന്നീട് വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞു.
മാത്യു കുഴല്‍നാടന്‍ എംഎല്‍എ നടത്തുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ദുരാരോപണങ്ങളും കേള്‍ക്കുന്നില്ലേയെന്ന് സ്പീക്കറോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചതോടെ ഭരണപക്ഷത്ത് വലിയ ബഹളമായി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയും കുഴല്‍നാടനും തമ്മില്‍ നടന്ന വാക്‌പോര് തുടരുന്നതിനിടെയാണ്, സ്പീക്കറോട് മുഖ്യമന്ത്രിയുടെ ചോദ്യം. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ പലതവണയാണ് മുഖ്യമന്ത്രിയും കുഴല്‍നാടനും വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയത്.
''പ്രമേയത്തില്‍ വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാജോക്തികളോ ആരോപണങ്ങളോ അപകീര്‍ത്തിപരമായ പ്രസ്താവനകളോ ഉണ്ടായിരിക്കാന്‍ പാടില്ല. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ വ്യാജോക്തികള്‍, ആരോപണങ്ങള്‍, അപകീര്‍ത്തികരമായ പ്രസ്താവനകള്‍ എല്ലാം അങ്ങും കേള്‍ക്കുന്നുണ്ടാകുമല്ലോ. അതോടൊപ്പം തന്നെ, വ്യക്തികളുടെ ഔദ്യോഗിക നിലയിലോ പൊതുകാര്യ നിലയിലോ അല്ലാതെയുള്ള അവരുടെ സ്വഭാവത്തെയോ നടപടിയെയോ കുറിച്ച് പരാമര്‍ശിക്കാന്‍ പാടില്ല. ഇതെല്ലാം ഇവിടെ വ്യക്തമായി രേഖപ്പെടുത്തി വച്ചിട്ടുള്ളതാണ്. അതിനെല്ലാം വിരുദ്ധമായി എന്തും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന മട്ടിലാണ് അദ്ദേഹം വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങത് കേള്‍ക്കുന്നണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.' മുഖ്യമന്ത്രി സ്പീക്കറോട് കടുത്ത സ്വരത്തില്‍ പറഞ്ഞു.
അതേസമയം, ജനം തന്നെ തിരഞ്ഞെടുത്ത് അയച്ചത് സര്‍ക്കാരിന് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം പറയാനല്ലെന്ന് കുഴല്‍നാടന്‍ തിരിച്ചടിച്ചു. ''ജനം ആഗ്രഹിക്കുന്നത് പറയാന്‍ വേണ്ടിയാണ് അവര്‍ എന്നെ ഇവിടേക്ക് അയച്ചത്. അല്ലാതെ നിങ്ങളുടെ അനുമതി വാങ്ങി നിങ്ങള്‍ക്കു വേണ്ടതു പറയാനല്ല. എന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്ത അയച്ചത് കേരളത്തിലെ സാമാന്യ ജനത്തിനു പറയാനുള്ളത് ഇവരുടെ മുഖത്തു നോക്കി പറയാനാണ്. അല്ലാതെ ഞാന്‍ എന്ത് വ്യാജോക്തിയാണ് പറഞ്ഞത്, എന്തു ദുരാരോപണമാണ് പറഞ്ഞത്? ഞാന്‍ പറഞ്ഞതിനെ നിഷേധിക്കണമെങ്കില്‍ അങ്ങ് കോടതിയെ സമീപിക്കണം. അതിന് എന്റെ അഭിപ്രായം മേടിക്കേണ്ടതില്ല' കുഴല്‍നാടന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha