സ്വപ്ന പറയുന്ന എല്ലാ കാര്യങ്ങളും തങ്ങൾ ഏറ്റുപാടിയിട്ടില്ല; പ്രതിപക്ഷം സ്വപ്ന സുരേഷ് പറയുന്നത് അനുസരിച്ച് തുള്ളുന്നവരല്ല; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതിപക്ഷം സ്വപ്ന സുരേഷ് പറയുന്നത് അനുസരിച്ച് തുള്ളുന്നവരാണോ? അല്ല എന്ന് തറപ്പിച്ചു പറഞ്ഞിരിക്കുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ?സ്വപ്ന സുരേഷ് പറയുന്നതുപോലെ തുള്ളുന്നവർ അല്ല പ്രതിപക്ഷം എന്ന രീതിയിലാണ് അദ്ദേഹം ഇന്ന് ലെജിസ്ലേറ്റീവ് അസംബ്ലയിൽ സംസാരിച്ചത്. തീപാറും പോരാട്ടം തന്നെയായിരുന്നു ഇന്ന് അരങ്ങേറിയതെന്ന് നിസംശയം നമുക്ക് പറയാം.നിർണായകമായ പല കാര്യങ്ങളും ഇന്ന് അവിടെ നടന്നു. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ള ഒരു സംഭവം മുഖ്യമന്ത്രിയുടെ കത്ത് പ്രതിപക്ഷ നേതാവ് അവിടെ എടുത്തിട്ടു എന്നതാണ് .
സ്വപ്ന പറയുന്ന എല്ലാ കാര്യങ്ങളും തങ്ങൾ ഏറ്റുപാടിയിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ലൈഫ് മിഷൻ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും മുഖ്യമന്ത്രി കത്ത് അയച്ചിരുന്നു . ആ കത്ത് പ്രതിപക്ഷ നേതാവ് ഇന്ന് വായിച്ച് കേൾപ്പിച്ചു. സിബിഐയും ഇഡിയും കൊള്ളരുതാത്തവർ എങ്കിൽ എന്തിന് മുഖ്യമന്ത്രി കത്തയച്ചു എന്നായിരുന്നു പ്രതിപക്ഷ നേതാവ് ചോദിച്ചത്.
ഞങ്ങളെ പഠിപ്പിക്കാൻ വരരുതെന്നും പരിഹസിച്ചിരിക്കുകയാണ് അദ്ദേഹം . രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന കേസ് എങ്ങനെ വിജിലൻസ് അന്വേഷിക്കും. സിബിഐ വരാതിരിക്കാൻ ആണ് മനപ്പൂർവ്വം വിജിലൻസിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുന്നതെന്നും സതീശൻ തുറന്നടിച്ചു. മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ ആരോപണം തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്.
63 ലക്ഷം കണ്ടെടുത്തത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൂടി പങ്കളിത്തം ഉള്ള ലോക്കറിൽ നിന്നാണ്. 9.25 കോടിയാണ് ഈ കോഴയെന്നും അദ്ദേഹം വ്യക്തമാക്കി . ലൈഫ് മിഷനിൽ കോഴ നടന്നു എന്ന് മുൻപ് തോമസ് ഐസക്കും എ കെ ബാലനും പറഞ്ഞിട്ടുള്ളതാണ്. ഇത്ര വലിയ കോഴ ഇന്ത്യയിൽ നടന്നിട്ടില്ല. എന്തിന് ബിഹാറിൽ പോലും അത്തരത്തിലൊന്നും നടന്നിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലൈഫ് മിഷൻ കോഴയിൽ സർക്കാരിന് പങ്കില്ല . എന്തുകൊണ്ട് സിബിഐയെ എതിർക്കുന്നുവെന്നും സതീശൻ ചോദ്യം ഉന്നയിക്കുകയും ചെയ്തു. ഇഡി മൂന്നു കൊല്ലം എവിടെ പോയിരുന്നുവെന്നും സതീശൻ പരിഹസിക്കുന്ന സാഹചര്യവും ഉണ്ടായി.
https://www.facebook.com/Malayalivartha