എന്നെ അറിയില്ലെന്ന് വിളിച്ച് പറയാൻ നാണമില്ലേ? സ്വപ്നയെ ചൊടിപ്പിച്ച് നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രതികരണം: മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ സ്വപ്ന...

സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്ത്. പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്ന പറഞ്ഞതായി നിയമസഭയിൽ മാത്യു കുഴല്‍ നാടൻ ഉന്നയിച്ചപ്പോൾ ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചിരുന്നു.
ഈ വിഷയമാണ് സ്വപ്ന സുരേഷിനെ ചൊടിപ്പിച്ചത്. നിയമസഭയിൽ വന്ന് എന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ എന്നായിരുന്നു സ്വപ്ന ചോദിച്ചത്. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നടിച്ചു.
ഒറ്റയ്ക്കും ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ കച്ചവടങ്ങൾക്കായി മാത്രം താൻ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും എന്നെ കണ്ടിട്ട് പോലുമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കെങ്ങനെ കഴിയുന്നു എന്നായിരുന്നു സ്വപ്നയുടെ ചോദ്യം. മുഖ്യമന്ത്രിയെ കണ്ട തീയതികൾ ഉടൻ പുറത്ത് വിടുമെന്ന് സ്വപ്ന വെല്ലുവിളിച്ചു. അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ എന്നായിരുന്നു സ്വപ്നയുടെ മുഖ്യമന്ത്രിക്കെതിരായുള്ള പരസ്യ വെല്ലുവിളി.
സഭയിൽ പ്രസ്താവന നടത്താതെ തെളിവുമായി മുഖ്യമന്ത്രി വരട്ടെയെന്നാണ് സ്വപ്ന സുരേഷ് ആഞ്ഞടിക്കുന്നത്. സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി കണ്ടതായി പറയപ്പെടുന്ന ശിവശങ്കര്‍– സ്വപ്ന ചാറ്റ് ഇതിനോടകം പുറത്ത് വന്നുകഴിഞ്ഞു. കോണ്‍സുലേറ്റില്‍ നിന്ന് രാജിവയ്ക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയെ കണ്ടത്. സ്വപ്ന സുരേഷിനെ കണ്ടിട്ടില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. സ്വപ്നയുടെ രാജിവിവരം അറിഞ്ഞപ്പോള്‍ സി.എം.രവീന്ദ്രന്‍ ഞെട്ടിയെന്ന് എം.ശിവശങ്കര്‍ ചാറ്റില്‍ പറയുന്നു.
നിയമനത്തിന് നോർക്ക സിഇഒ ഉൾപ്പെടെയുള്ളവർ സമ്മതിച്ചതായി സ്വപ്നയോട് ശിവശങ്കർ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയിലും വാട്സാപ്പ് ചാറ്റുകൾ സംബന്ധിച്ച് മുഖ്യമന്ത്രിയും മാത്യൂ കുഴൽനാടനും തമ്മിൽ വലിയ തർക്കമുണ്ടായിരുന്നു. താൻ സ്വപ്നയെ കണ്ടിട്ടില്ല, ഇക്കാര്യത്തിൽ ഒന്നുമറിയില്ല എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കോൺസുലേറ്റിലെ ചില പ്രശ്നങ്ങൾ കാരണം സ്വപ്നാ സുരേഷിന് ഹൈദരാബാദിലേയ്ക്ക് സ്ഥലം മാറേണ്ടിവന്നു. തുടർന്ന് അവിടെ നിന്ന് രാജി വയ്ക്കാൻ അവർ നിർബന്ധിതയാകുന്നു. പിന്നീട് മറ്റൊരു ജോലി വേണമെന്ന ആവശ്യം ഇവർ ശിവശങ്കറിനോട് പറയുന്നു. നോർക്കയുടെ കീഴിൽ ഒരു നിക്ഷേപ കമ്പനി തുടങ്ങാൻ തീരുമാനമായിട്ടുണ്ടെന്നും. നോർക്ക അധികൃതരുമായി സി എം രവീന്ദ്രൻ സ്വപ്നയുടെ ജോലിക്കാര്യം സംസാരിച്ചിട്ടുണ്ടെന്നുമാണ് ഇതിന് മറുപടിയായി ശിവശങ്കർ ചാറ്റിൽ പറയുന്നത്. കോൺസുലേറ്റിലെ സ്വപ്നയുടെ ജോലി നഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ സി എം രവീന്ദ്രൻ ഞെട്ടിപ്പോയി എന്ന് ശിവശങ്കർ പറയുന്നതും ചാറ്റിൽ വ്യക്തമാണ്.
കൂടാതെ സ്വപ്നയ്ക്ക് ജോലി നഷ്ടപ്പെടാൻ കാരണം യൂസഫലി ആണെന്ന് ശിവശങ്കർ രവീന്ദ്രനോട് പറയുന്നു. അങ്ങനെയെങ്കിൽ നോർക്കയിലെ ജോലിക്കാര്യം വരുമ്പോഴും ഇയാൾ എതിർക്കില്ലേ എന്ന് രവീന്ദ്രൻ ചോദിച്ചതായും ശിവശങ്കർ സ്വപ്നയോട് പറയുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് യൂസഫലിയെ പേടിയില്ല എന്നും ശിവശങ്കറിന്റെ ചാറ്റിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്.
നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയിലെ ജോലിക്ക് സ്വപ്‌നയായിരിക്കും ഉചിതമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞുവെന്നും ചാറ്റിലുണ്ട്. നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ യുവ എം.ബി.എ. ബിരുദധാരിയെ ആവശ്യമുണ്ടെന്ന് നോര്‍ക്ക അറിയിച്ചപ്പോള്‍ താന്‍ സ്വപ്‌നയുടെ പേര് നിര്‍ദ്ദേശിച്ചുവെന്ന് ശിവശങ്കര്‍ വ്യക്തമാക്കുന്നതായി ചാറ്റിലുണ്ട്. മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചുവെന്നും ചാറ്റില്‍ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം നിര്‍ദ്ദേശിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇതിന്റെ പശ്ചാത്തലമറിയാമെന്നും ചാറ്റില്‍ പറയുന്നു. സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിരുന്നുവെന്ന് സി.എം. രവീന്ദ്രനോട് താന്‍ പറഞ്ഞുവെന്നും ചാറ്റില്‍ ശിവശങ്കര്‍ അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha