കൊയിലാണ്ടിയില്‍ ജനകീയ പ്രതിരോധ ജാഥയ്ക്ക് നല്കിയ സ്വീകരണം മറ്റൊരു വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ആര്‍ എസ് എസ് സഹയത്രികന്‍ ജാഥയിലെത്തി ം.വി.ഗോവിന്ദന് ഷാള്‍ അണിയിച്ചെന്നാണ് പുറത്തു വരുന്ന വിവരം ., സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഉള്‍പ്പടെയുള്ള വിവരങ്ങളും കമന്റുകളുമാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

എം.വി.ഗോവിന്ദന്‍ നയിക്കുന്ന സിപിഎം ജനകീയ ്പ്രതിരോധ യാത്ര പലയിടത്തും വലിയ ജനക്കൂട്ടത്തെ അഭിസംഭോധന ചെയതാണ് കടന്നു പോകുന്നത്. എന്നാല്‍ ജാഥയില്‍ നിന്ന് ഇപി ജയരാജന്‍ വിട്ടു നില്കകുന്നതും മറ്റ് പ്രമുഖരായ പല നേതാക്കളും സ്വന്തം നാടുകളിലെ സ്വീകരണ പരിപാടികളില്‍ നിന്ന് പോലും മാറി നില്ക്കുന്നതും പാര്‍ട്ടിക്കുള്ളിലെ അപസ്വരങ്ങളുടെ ഭാഗമായിട്ടാണെന്ന് മനസിലാക്കുവുന്നതാണ്.
എന്നാല്‍ കൊയിലാണ്ടിയില്‍ ജനകീയ പ്രതിരോധ ജാഥയ്ക്ക് നല്കിയ സ്വീകരണം മറ്റൊരു വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ആര്‍ എസ് എസ് സഹയത്രികന്‍ ജാഥയിലെത്തി ം.വി.ഗോവിന്ദന് ഷാള്‍ അണിയിച്ചെന്നാണ് പുറത്തു വരുന്ന വിവരം ., സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഉള്‍പ്പടെയുള്ള വിവരങ്ങളും കമന്റുകളുമാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
ആര്‍ എസ് എസ് സംഘടനയുടെ ഭാഗമായ സേവഭാരതിയുടെ രക്ഷാധികാരിയും ഹിന്ദു എക്കണോമിക് ഫോറത്തിന്റെ ഭാരവാഹിയുമായ കെയിലാണ്ടിയിലെ സിമന്റെ് വ്യവസായി രാജീവനാണ് കൊയിലാണ്ടിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഗോവിന്ദനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചത്. യോഗം തുടങ്ങിയപ്പോള്‍ തന്നെ മുന്‍നിരയില്‍ ഇരിപ്പിടം പിടിച്ച രാജീവന്‍ ഗോവിന്ദനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചപ്പോഴൊന്നും പാര്‍ട്ടിക്കാര്‍ എതിരഭിപ്രായം പറഞ്ഞില്ല.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ചിത്രം വന്നതോടെയാണ് പലരും ഇത് അറിയുന്നത്. രണ്ട് ദിവസമായി പാര്‍ട്ടിയുടെ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച ചൂടേറിയ ചര്‍ച്ച നടക്കുകയാണ്. പലരും എഫ്ബിയില്‍ നേരിട്ടെത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ആര്‍ എസ് എസ് അനുകൂലിയെ പാര്‍ട്ടി പരിപാടിയ്ക്ക് ക്ഷണിച്ചു കൊണ്ടു വന്ന് വി ഐ പി പരിവേഷം നല്കിയ സിപിഎം കെയിലാണ്ടിയിലെ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. സംഭവം ചൂണ്ടിക്കാട്ടി ചില നേതാക്കള്‍ സംസ്ഥാന സെക്രട്ടറിയേറ്റിന് പരാതി നല്കിയിരിക്കുകയാണ്.
ഇയ്യാളെ സ്റ്റേജിലേയ്ക്ക് കയറ്റിയ നേതാവ് എത്ര ഉന്നതനായാലും പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന നേത്ൃത്വത്തിന് അയച്ചിട്ടുള്ള കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എംഎല്‍എയും കൊയിലാണ്ടിയിലെ മറ്റ് നേതാക്കളും ഇയ്യാള്‍ക്ക് വി എംെ പി പരിഗണന നല്കിയതിന് പിന്നില്‍ വലിയ സംഭവന മോഹമാണെന്നാണ് ആരോപണം. ജില്ല സെക്രട്ടറിയേറ്റ് അംഗത്തിനും ഏര്യാ സെക്രട്ടറിയക്കും രാജീവുമായുള്ള ബന്ധത്തെ കുറിച്ച് നിരവധി കഥകളാണ് നാട്ടില്‍ പരക്കുന്നത്.
കൊയിലാണ്ടിയില്‍ മറ്റ് വ്യവസായികളും ഇത്തരത്തില്‍ പാര്‍ട്ടിക്ക് വലിയ സംഭവന നല്‍കി കാര്യങ്ങള്‍ നേടിയെടുക്കുന്നുവെന്ന പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. ചില നേതാക്കളുടെ പണക്കൊതിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും ആരോപണമുയരുന്നുണ്ട്. ഫോണിലും നേരിട്ടും ജില്ല കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള നേതാക്കളെ കൊയിലാണ്ടി സഖാക്കള്‍ പ്രതിഷേധം അറിയിച്ചു കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലായതോടെ അടിയന്തിരമായി ഏര്യാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയത് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ ജില്ല നേതൃത്വം നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
എന്തായാലും കൊയിലാണ്ടി കേരളത്തില്‍ പലയിടത്തും ആവര്‍ത്തിക്കുമെന്ന വിലയിരുത്തലാണുള്ളത്. കാരണം സമ്പത്തുള്ളവരെ തിരഞ്ഞ് പിടിച്ച് പാര്‍ട്ടിയിലേയ്ക്ക് കൊണ്ടു വരാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ആര്‍ എസ് എസ് അനുഭാവിയെ വേദിയിലെത്തിച്ചതിന് പിന്നിലെന്നാണ് സാധാരണ പ്രവര്‍ത്തകന്റെ പ്രതികരണം. എന്തായാലും ജനകീയ പ്രതിരോധ ജാഥയില്‍ ആര്‍ എസ് എസുകാരും അണിചേരുന്ന എന്ന കാര്യത്തില്‍ എം.വി.ഗോവിന്ദന് അഭിമാനിക്കാം. ജാഥയുടെ വിജയം അതൊക്കെയായിരുന്നെന്നും പറയാം.
https://www.facebook.com/Malayalivartha