തൃശൂർ കൈകൊണ്ട് എടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല; ഹൃദയം കൊണ്ടാണ് വേണമെന്ന് പറഞ്ഞത്; നിങ്ങളെനിക്ക് തരണമെന്ന് പറഞ്ഞതും ഹൃദയം കൊണ്ട് തന്നെയാണ്; ഞാൻ ഈ തൃശൂർ ഇങ്ങെടുക്കും; എടുത്തു കൊണ്ടേയിരിക്കും; രാഷ്ട്രീയ പ്രക്രിയ വേറെ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കരുതൽ വേറെ; തുറന്നടിച്ച് സുരേഷ് ഗോപി

തൃശ്ശൂർ ഞാനിങ്ങ് എടുക്കുകയാ... തൃശ്ശൂർ എനിക്ക് വേണം എന്ന സുരേഷ് ഗോപിയുടെ ഈ ഡയലോഗുകൾ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. അത്രമേൽ ട്രോളുകൾ ഏറ്റു വാങ്ങിയ ഡയലോഗുകൾ ആണ് ഇത്. ഇപ്പോൾ വീണ്ടും ആ വാക്കുകൾ വാർത്തയാവുകയാണ്. കഴിഞ്ഞ ദിവസം സുരേഷ് ഗോപി നിർണായകമായ ചില തുറന്നു പറച്ചിലുകൾ നടത്തി. അതാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത്. തൃശൂർ കൈകൊണ്ട് എടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
ഹൃദയം കൊണ്ടാണ് വേണമെന്ന് പറഞ്ഞത്. നിങ്ങളെനിക്ക് തരണമെന്ന് പറഞ്ഞതും ഹൃദയം കൊണ്ട് തന്നെയാണ്. ഞാൻ ഈ തൃശൂർ ഇങ്ങെടുക്കും. എടുത്തു കൊണ്ടേയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.നാട്ടിക എസ് എൻ ട്രസ്റ്റ് സ്‌കൂളിൽ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത് . പ്രധാന അധ്യാപികസംസാരിച്ചതിന് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി. സുരേഷ് ഗോപി നാല് ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ചിരുന്നു .
ഇതിനു നന്ദി പറയുകയായിരുന്നു അധ്യാപിക. 'തൃശൂർ ഇങ്ങു എടുക്കുവാ എന്ന് പറയുന്ന സുരേഷ് ഗോപി സാർ ഇപ്പോൾ തൃശൂർ ശരിക്കും എടുത്തിരിക്കുകയാണെന്നായിരുന്നു ' അധ്യാപികയുടെ വാക്കുകൾ. ഇതോടെ സുരേഷ് ഗോപി അധ്യാപികയെ തിരുത്തുകയായിരുന്നു. ആ കാര്യവും ഇവിടുത്തെ ചടങ്ങുമായി യാതൊരു ബന്ധവുമില്ല. അത് രാഷ്ട്രീയ പ്രക്രിയയുടെ മുന്നോടിയായി നടന്നതാണ് . ഇത് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കരുതലാണെന്നും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു.
https://www.facebook.com/Malayalivartha