കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും കേസുകളും, നേതാക്കളുടെ അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ചയായി കൊണ്ടിരിക്കുന്ന കാലമാണിത്. ആ സാഹചര്യത്തിലാണ് ബിജെപിയും ആര്‍ എസ് എസും ആദ്്യം ക്രിസ്ത്യന്‍ സംഘടനകളുമായും പിന്നീട് മുസ്ലീം സ്ംഘടനകളുമായും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയെ രാജ്യത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തില്ല. എന്നാല്‍ സിപിഎം അതിനെ വലിയ രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റുകയും കോണ്‍ഗ്രസ് ചര്‍ച്ചയെ കുറിച്ച് മറുപടി പറയണമെന്ന ഒരു കടങ്കഥയും പിണറായി വിജയന്‍ തൊടുത്തു വിട്ടു

മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏത് കക്ഷി അധികാരത്തിലെത്തിയെന്നതല്ല കേരളത്തെ അലട്ടുന്നത് .മറിച്ച് കേരള രാ്ഷ്ട്രീയ ഉറ്റു നോക്കി കൊണ്ട് രാജ്യത്തെ പ്രധാനമന്ത്രി ഇന്നലെ നടത്തിയ പ്രസ്ഥാവന സിപിഎം ഇട്ത് ക്യാമ്പുകളില്‍ വലിയ ആശയക്കുഴപ്പത്തിനിടയാക്കിയിരിക്കുകയാണ്. തിരച്ചു വരാന്‍ കഴിയാത്ത തരത്തിലാണ് ബംഗാളിലും, ഇപ്പോള്‍ ത്രിപുരയിലും സിപിഎം ഒടിഞ്ഞു വീണത്. ഇനി കമ്മ്യൂണിസ്റ്റ് ആകെ അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണ്. കോണ്‍ഗ്രസ് മുക്തഭാരതം എന്നതോടൊപ്പം കമ്മ്യൂണിസ്റ്റ് വിരുദ്ധ ഭാരതം എന്ന മുദ്രാവാക്യം കൂടി ബിജെപി ഏറ്റെടുത്തിരിക്കുകയാണ്.
വരുംവര്‍ഷങ്ങളില്‍ കേരളം ബി.ജെ.പി. ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിടത്ത് ദോസ്തിയും മറ്റൊരിടത്ത് ഗുസ്തിയുമായി ആരാണ് നില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. ഗോവയിലും നാഗാലാന്‍ഡിലും മേഘാലയയിലും സംഭവിച്ചതുതന്നെ കേരളത്തിലും സംഭവിക്കും. വരുംവര്‍ഷങ്ങളില്‍ കേരളം ബി.ജെ.പി. ഭരിക്കും.''-മോദി പറഞ്ഞു. അടിവരയിട്ട മോദിയുടെ വാക്കുകള്‍ കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക്ും നേതാക്കള്‍ക്കും ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും കേസുകളും, നേതാക്കളുടെ അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ചയായി കൊണ്ടിരിക്കുന്ന കാലമാണിത്. ആ സാഹചര്യത്തിലാണ് ബിജെപിയും ആര്‍ എസ് എസും ആദ്്യം ക്രിസ്ത്യന്‍ സംഘടനകളുമായും പിന്നീട് മുസ്ലീം സ്ംഘടനകളുമായും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയെ രാജ്യത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കുകയോ തള്ളുകയോ ചെയ്തില്ല. എന്നാല്‍ സിപിഎം അതിനെ വലിയ രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റുകയും കോണ്‍ഗ്രസ് ചര്‍ച്ചയെ കുറിച്ച് മറുപടി പറയണമെന്ന ഒരു കടങ്കഥയും പിണറായി വിജയന്‍ തൊടുത്തു വിട്ടു. ഏതാനും ദിവസങ്ങള്‍ മുസ്ലീം രാഷ്ട്രീയം ചര്‍ച്ച ചെയ്‌തെങ്കിലും പിണറായി സര്‍ക്കാരിനെതിരെ ഇഡിയും മറ്റ് ഏജന്‍സികളും നടത്തുന്ന അന്വേഷണത്തിന്റെ വാര്‍ത്തകള്‍ക്കിടയില്‍ പിണറായി വിജയന്‍ തൊടുത്തുവിട്ട ഇസ്ലാം ആര്‍ എസ് എസ് ചര്‍ച്ചകള്‍ അപ്രത്യക്ഷമായി മാറുകയായിരുന്നു. കരുതികൂട്ടയിരുന്ന ബിജെപി അവസരം വന്നപ്പോള്‍ പ്രധാനമന്ത്രിയെ കൊണ്ട് തന്നെ അത് പ്രഖ്യാപിക്കാന്‍ സാഹചര്യമൊരുക്കി. കേരളവും ബിജെപി ഭരിക്കും.
കോണ്‍ഗ്രസുമായി കൈകോര്‍ത്തിട്ടും സി.പി.എമ്മിന് ത്രിപുരയില്‍ പ്രതിപക്ഷനേതൃസ്ഥാനം പോലും നിലനിറുത്താനായില്ല. കന്നിയങ്കത്തില്‍ 13 സീറ്റുനേടിയ തിപ്രമോത്തയാണ് രണ്ടാമത്തെ വലിയ കക്ഷിയായത്. സി.പി.എമ്മിന് 11 സീറ്റും കോണ്‍ഗ്രസിന് മൂന്നുസീറ്റുമാണ് ലഭിച്ചത്. ബി.ജെ.പി.ക്ക് കഴിഞ്ഞതവണത്തെക്കാള്‍ നാലുസീറ്റ് കുറഞ്ഞു. എന്നാല്‍, കേവലഭൂരിപക്ഷത്തിന് 31 സീറ്റുവേണ്ടിടത്ത് അവര്‍ തനിച്ച് 32 എണ്ണം നേടി. കഴിഞ്ഞതവണ ഒരിടത്തും ജയിക്കാതിരുന്ന കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തിയപ്പോള്‍ 16 സീറ്റുണ്ടായിരുന്ന സി.പി.എമ്മിനാണ് ക്ഷീണം പറ്റിയത്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും പിന്തുണച്ച സ്വതന്ത്രനും തോറ്റു. ബി.ജെ.പി. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. ഒരുസീറ്റിലേക്കൊതുങ്ങി. കഴിഞ്ഞതവണ എട്ടിടത്ത് ജയിച്ചിരുന്നു.
ബി.ജെ.പി. 55 സീറ്റിലും ഇടതുപാര്‍ട്ടികള്‍ 46 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും തിപ്ര മോത്ത 42 സീറ്റിലുമാണ് മത്സരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് 28 സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും വിജയിച്ചില്ല. ആകെ 60 സീറ്റാണുള്ളത്.
മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരടക്കം സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് നടന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണെങ്കിലും ജനവിധി ദേശീയരാഷ്ട്രീയത്തിലേക്കുള്ള സന്ദേശമാണ്. വടക്കുകിഴക്കന്‍ മേഖലയില്‍ 2014 വരെ നേരിയസാന്നിധ്യം മാത്രമായിരുന്ന ബി.ജെ.പി. കഴിഞ്ഞ എട്ടുവര്‍ഷങ്ങള്‍ക്കിടെ വിപുലശക്തിയായി വളര്‍ന്നു എന്നതും പരമ്പരാഗത രാഷ്ട്രീയസമവാക്യങ്ങള്‍ മാറ്റിയെഴുതിയെന്നതും തിരഞ്ഞെടുപ്പുഫലത്തിന്റെ രാഷ്ട്രീയപാഠംമാണ്. ബി.ജെ.പി.ക്കെതിരേ യോജിച്ചശ്രമങ്ങള്‍ക്ക് ഇടത്-കോണ്‍ഗ്രസ് സഖ്യപരീക്ഷണത്തിലൂടെ തുടക്കമിടാനൊരുങ്ങിയ പ്രതിപക്ഷത്തിന് വിധിയെഴുത്ത് അനുകൂലസൂചനയല്ല. ഒരുമിച്ചുപോരാടാനുള്ള ശ്രമങ്ങള്‍ക്ക് വിശാലവേദി കണ്ടെത്തണമെന്ന പാഠം പ്രതിപക്ഷനിരയ്ക്കും തിരഞ്ഞെടുപ്പുഫലങ്ങള്‍ നല്‍കുന്നു.
ലോക്സഭാതിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഭരണപക്ഷ ക്യാമ്പില്‍ ആത്മവിശ്വാസം നിലനിര്‍ത്തുന്ന അധികാരത്തുടര്‍ച്ചകളാണ് ബി.ജെ.പി.ക്ക് ലഭിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലെ പതിവ് രാഷ്ട്രീയചേരുവകള്‍ക്കുപകരം പ്രാദേശികരാഷ്ട്രീയത്തിനും പ്രാദേശികവിഷയങ്ങള്‍ക്കും പ്രാധാന്യമുള്ള തിരഞ്ഞെടുപ്പുകളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലങ്ങളായി അരങ്ങേറിയിരുന്നത്. പ്രാദേശികപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നോ നാഗാലാന്‍ഡ് മാതൃകയില്‍ പ്രതിപക്ഷനിരയെപ്പോലും ഭരണപക്ഷത്തേക്ക് ചേര്‍ക്കുന്ന തന്ത്രങ്ങള്‍ പ്രയോഗിച്ചോ ബി.ജെ.പി. അധികാരത്തിലേക്ക് കടന്നുകയറിയിരിക്കുന്നു. എന്നാല്‍, തിപ്രമോത്ത എന്ന പ്രാദേശികപാര്‍ട്ടി ഇക്കുറി ബി.ജെ.പി.യുടെ നീക്കത്തിന് ഒരുപരീക്ഷണമായിരുന്നു. അതുകണക്കിലെടുത്ത് തിപ്രമോത്തയെ സ്വാധീനിക്കാനും ഒപ്പംചേര്‍ക്കാനുമുള്ള നീക്കം ബി.ജെ.പി. ആരംഭിച്ചിട്ടുണ്ട്. തിപ്രലാന്‍ഡ് എന്ന ആവശ്യമൊഴികെയുള്ള തിപ്രമോത്തയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് ബി.ജെ.പി. വ്യക്തമാക്കിയിട്ടുണ്ട്.
2023-ലെ തിരഞ്ഞെടുപ്പ് പറയുന്നത് രണ്ടുകാര്യങ്ങളാണ്. ഒന്ന്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. കാര്യമായ വേരോട്ടമുണ്ടാക്കുന്നു. രണ്ട്, കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒതുക്കപ്പെടുന്നു. ലോക്സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യനീക്കം പല കോണുകളില്‍നിന്ന് ഉയരുന്നതിനിടെ, ത്രിപുരയിലെ ഇടത്-കോണ്‍ഗ്രസ് സഖ്യം പ്രധാന പരീക്ഷണമായിരുന്നു. ബംഗാളിനുപിന്നാലെ ത്രിപുരയിലും ഈനീക്കം വിജയം കണ്ടില്ല. പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ പഴികേട്ട ഈ സഖ്യതീരുമാനം ഇടതുപാര്‍ട്ടികള്‍ ഇനി തുടരാനിടയില്ല. വിശാല പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ക്ക് ആലോചിച്ചും ആസൂത്രണംചെയ്തും കരുക്കള്‍ നീക്കണമെന്നും ഫലങ്ങള്‍ നിര്‍ദേശിക്കുന്നു
ത്രിപുര മുറിച്ച് ആദിവാസികള്‍ക്കായി തിപ്രലാന്‍ഡ് സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യവുമായാണ് ആദിവാസി രാജവംശത്തിലെ യുവരാജാവായ പ്രദ്യോത് മത്സരക്കളത്തിലിറങ്ങിയത്. 45 മണ്ഡലങ്ങളില്‍ തനിച്ച് മത്സരിച്ച പാര്‍ട്ടി 20 മണ്ഡലങ്ങളിലെ രാഷ്ട്രീയം നിര്‍ണയിച്ചു. മുഖ്യധാരാ പാര്‍ട്ടികളായ ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും സി.പി.എമ്മിനും മാത്രമല്ല, പ്രാദേശിക പാര്‍ട്ടിയായ ഇന്‍ഡിജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്കും (ഐ.പി.എഫ്.ടി.) വോട്ടുചോര്‍ന്നു. 2018-ല്‍ കിട്ടിയ 43 സീറ്റില്‍നിന്ന് എന്‍.ഡി.എ. സഖ്യം ഇക്കുറി മെലിഞ്ഞത് തിപ്രമോത്തയുടെ സാന്നിധ്യംമൂലമാണ്.
തിപ്ര ഇന്‍ഡിജിനിയസ് പ്രോഗ്രസീവ് അലയന്‍സ് എന്ന സമരപ്രസ്ഥാനത്തില്‍നിന്ന് തിപ്രമോത്ത എന്ന രാഷ്ട്രീയപ്പാര്‍ട്ടി കടഞ്ഞെടുത്ത് ത്രിപുരയുടെ രാഷ്ട്രീയത്തില്‍ നിറയുകയായിരുന്നു പ്രദ്യോത്. തിപ്രലാന്‍ഡ് സംസ്ഥാനമെന്ന ആവശ്യമുയര്‍ത്തി 2021-ലാണ് തിപ്രമോത്ത പ്രവര്‍ത്തനംതുടങ്ങിയത്. ''കാലങ്ങളോളം ആദിവാസി രാജാക്കന്‍മാര്‍ ഭരിച്ച ഒരുപ്രദേശത്ത് ആദിവാസികള്‍ അവകാശങ്ങള്‍ക്കുവേണ്ടി യാചിക്കേണ്ട അവസ്ഥയിലാണ്. തിപ്രലാന്‍ഡ് സംസ്ഥാനം അനിവാര്യമാണ്''- എന്നായിരുന്നു പാര്‍ട്ടി രൂപവത്കരണസമയത്ത് പ്രദ്യോത് അഭിപ്രായപ്പെട്ടത്.
ബി.ജെ.പി.യും ഇടതുപാര്‍ട്ടികളും തുടക്കത്തില്‍ തിപ്ര മോത്തയെ ഗൗരവത്തില്‍ കണ്ടിരുന്നില്ല. എന്നാല്‍ ആദിവാസി വികാരം ജ്വലിപ്പിച്ച് വൈകാരിക പ്രസംഗങ്ങളുമായി പ്രദ്യോത് വേദികള്‍ നിറഞ്ഞപ്പോള്‍ കളിമാറി. 2021-ല്‍ ത്രിപുര ആദിവാസി മേഖലാ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളെ അട്ടിമറിച്ചു. 28-ല്‍ 18 സീറ്റ് നേടിയ പ്രദ്യോതിന്റെ പാര്‍ട്ടി 15 വര്‍ഷമായി സി.പി.എം. ഭരിച്ച കൗണ്‍സില്‍ഭരണം പിടിച്ചെടുത്തു. ഈ കൗണ്‍സിലിന്റെ പരിധിയിലാണ് ആദിവാസി മേഖലയിലെ 20 നിയമസഭാ മണ്ഡലങ്ങള്‍.
2018-ലെ തിരഞ്ഞെടുപ്പില്‍ ഐ.പി.ടി.എഫ്. മേധാവിത്വം നേടിയ മണ്ഡലങ്ങളായിരുന്നു ഇവ. ബി.ജെ.പി.-ഐ.പി.ടി.എഫ്. സഖ്യത്തിന് ഭരണം നേടിക്കൊടുക്കുന്നതില്‍ ഈ മണ്ഡലങ്ങള്‍ പ്രധാന പങ്കുവഹിച്ചു. എന്നാല്‍ ഇക്കുറി ഈ മണ്ഡലങ്ങളില്‍ എന്‍.ഡി.എ. സഖ്യത്തെയും ഇടത്-കോണ്‍ഗ്രസ് സഖ്യത്തെയും ദുര്‍ബലമാക്കാന്‍ തിപ്രമോത്തയ്ക്ക് കഴിഞ്ഞു. ആരുമായും പ്രത്യക്ഷ സഖ്യമുണ്ടാക്കാതെയാണ് തിപ്രമോത്ത മത്സരിച്ചത്. തിപ്രലാന്‍ഡ് രൂപവത്കരണം എന്ന ആവശ്യം രേഖാമൂലം ഉറപ്പുനല്‍കുന്നവരുമായിമാത്രമേ സഖ്യമുള്ളൂവെന്ന് പ്രദ്യോത് നേരത്തേത്തന്നെ വ്യക്തമാക്കിയിരുന്നു. തിപ്രമോത്തയെ സ്വാധീനിക്കാന്‍ രണ്ട് മുന്നണികളും ശ്രമിച്ചിരുന്നു.
എന്നാല്‍ കേരളത്തില്‍ പിണറായി വിജയനെ ഒതുക്കി തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കാണ്ടു തുടങ്ങിയിരിക്കുന്നു. ഗോവിന്ദന്‍ മാഷ് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചരണ പോസ്റ്ററുകളില്‍ നിന്ന പിണറായി വിജയന്‍ ഏറെകുറെ പുറത്തായിരിക്കുകയാണ്. കേസും അന്വേഷണങ്ങളും ആരോപണങ്ങളും നേരിടാന്‍ കഴിയാതെ പിണറായി വലിയ സമ്മര്‍ദ്ദത്തിലാണ്. അതിനിടയില്‍ പാര്‍ട്ടിയില്‍ നിന്ന് ഒതുക്കുന്നതിന്റെ ലക്ഷണങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്നതും ഇഡിയുടെ അന്വേഷണവും കൈകോര്‍ക്കുകയാണെങ്കില്‍ കേരളത്തിലും സിപിഎം ഭരണത്തിന് കാര്യത്തില്‍ മാറി ചിന്തിക്കും. നരേന്ദ്രമോദി കേരളത്തില്‍ സാഹചര്യം മൊത്തം കണക്കിലെടുത്താണ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്കുന്ന തരത്തില്‍ കേരളം പിടിക്കും എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത.
https://www.facebook.com/Malayalivartha