എന്നിട്ടും മുഖ്യമന്ത്രി നിയമസഭയില്‍ തുടര്‍ച്ചായായി പറയുന്ന കള്ളത്തിനോടൊപ്പം ഷുഹൈബ് വധവും കൂട്ടിചേര്‍ത്തു. ഷുഹൈബിനെ ആരും കൊന്നിട്ടില്ലെന്നും ഉരുണ്ട് വീണ് മരിച്ചതാണെന്നുമാണ് മുഖ്യന്റെ അഭിപ്രായം.

ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് ശേഷം കാപ്പ ചുമത്തി ആകാശിനെ സിപിഎം ജയിലില്‍ അടച്ചിരിക്കുകയാണ്. പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും തല്ലാനും നടക്കുന്ന ഗുണ്ടയാണ് ആകാശ് തില്ലങ്കേരിയെന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പാക്കിയിരിക്കുകയാണ്. കൊലപാതക കേസില്‍ പ്രതിയായിട്ടും പാര്‍ട്ടി പരമാവധി സംരക്ഷിച്ചു. ഷുഹൈബ ്‌വധക്കേസില്‍ സിബി ഐ അന്വേഷണം വരാതിരിക്കാനായി ഒന്നര കോടി രൂപയാണ ഖജനാവില്‍ നിന്നും പൊടിച്ചു കളഞ്ഞത്.
എന്നിട്ടും മുഖ്യമന്ത്രി നിയമസഭയില്‍ തുടര്‍ച്ചായായി പറയുന്ന കള്ളത്തിനോടൊപ്പം ഷുഹൈബ് വധവും കൂട്ടിചേര്‍ത്തു. ഷുഹൈബിനെ ആരും കൊന്നിട്ടില്ലെന്നും ഉരുണ്ട് വീണ് മരിച്ചതാണെന്നുമാണ് മുഖ്യന്റെ അഭിപ്രായം.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്ന് ടി സിദ്ദിഖ് നിയമസഭയില്‍ പറഞ്ഞു. ഷുഹൈബിന്റെ കൊലപാതകം സിപിഎം നേതാക്കള്‍ പറഞ്ഞിട്ട് ചെയ്തതാണെന്ന ഒന്നാം പ്രതിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഐപി ക്വട്ടേഷന്‍ പ്രതികള്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് കോടതിയില്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. കൊലപാതകത്തില്‍ ഉന്നതരായ ആളുകള്‍ക്ക് പങ്കുണ്ട്. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അതേസമയം, ഷുഹൈബ് കേസില്‍ പുതിയ പരാതികളോ തെളിവുകളോ ലഭിച്ചിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണം കാര്യക്ഷമമായാണ് നടക്കുന്നതെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കാതെ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു. ഒന്നാംപ്രതി ആകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥ ലംഘിച്ച് മറ്റൊരു കേസില്‍ പ്രതിയായതിനാല്‍ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു. കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും അലംഭാവം ഉണ്ടായിട്ടില്ല.
പ്രതികളെ സംരക്ഷിക്കാനല്ല സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. പൊലീസിനെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ അതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഗുണ്ടകളുടെ തണലിലല്ല സിപിഎം പ്രവര്‍ത്തിക്കുന്നതെന്നും കുറ്റം ചെയ്തവര്‍ ആരായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷുഹൈബ് വധക്കേസില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുകയായിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കില്ല. ഇപ്പോള്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഷുഹൈബിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ കോടതിയാണ് ആ ഘട്ടത്തില്‍ ഇടപെടാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഷുഹൈബ് കേസിലെ പ്രതികളെയും സഹായിച്ചവരെയും പിടികൂടി. കുറ്റവാളികളെ പിടികൂടാന്‍ ഫലപ്രദമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. ആരാണ് പ്രതിയെന്നോ അവരുടെ രാഷ്ട്രീയമെന്തെന്നോ നോക്കിയല്ല പൊലീസിന്റെ പ്രവര്‍ത്തനം. നിഷ്പക്ഷമായ അന്വേഷണമായിരുന്നു നടന്നതെന്നും നിയമസഭയില്‍ പിണറായി വിജയന്‍ വ്യക്തമാക്കി.
ആ സാഹചര്യത്തില്‍ സിബിഐ അന്വേഷണമെന്ന നീക്കമുണ്ടായപ്പോള്‍ സ്വാഭാവികമായാണ് സര്‍ക്കാര്‍ അതിനെ ചോദ്യം ചെയ്തത്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു ആ നീക്കം. ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ ഹര്‍ജിയുമായി പോയ ആദ്യഘട്ടത്തില്‍ തന്നെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തു. സിബിഐക്ക് കൈമാറുന്നതിനാവശ്യമായ വസ്തുതകളൊന്നും തന്നെ കണക്കിലെടുത്തില്ലെന്ന് വിലയിരുത്തിയാണ് കോടതി സ്റ്റേ ചെയ്തത്. അങ്ങനെയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ഷുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രിംകോടതിയെ സമീപിച്ചത്. പക്ഷേ സുപ്രിംകോടതി ആ ഘട്ടത്തില്‍ ഇടപെടാന്‍ തയ്യാറായില്ല.
'
കൊല്ലപ്പെട്ട ഷുഹൈബിനോട് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള താത്പര്യം മനസിലാക്കാം. ആ താത്പര്യത്തിന് വിരുദ്ധമായിട്ട് സര്‍ക്കാര്‍ എന്താണ് ചെയ്തത്? ഫലപ്രദമായിട്ടല്ലേ കേസ് പൊലീസ് അന്വേഷിച്ചത്. ഷുഹൈബിന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാ കേസിലും പൊലീസ് അതേ നിലപാടല്ലേ എടുക്കുന്നത്. അതിനെ എങ്ങനെയാണ് കുറ്റം പറയാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. വി ഐ പി കൊലയാളിയായതിനാലാണ് ജയിലില്‍ തന്റെ കാമുകിയോടൊപ്പം ആറ് മണിക്കൂര്‍ സല്ലപിക്കാന്‍ ജയിലധികൃതര്‍ അവസരമുണ്ടാക്കി കൊടുത്തതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
കണ്ണൂരിലെ പി.ജെ.ആര്‍മിയുടെ മുഖ്യ പോരാളിയാണ് ആകാശ് തില്ലങ്കേരിയെന്ന പാര്‍ട്ടി ഗുണ്ട. കണ്ണൂരിലെ ചില നേതാക്കള്‍ നല്കുന്ന നിര്‍ദ്ദേശം അനുസരിച്ചാണ് ആകാശും മറ്റ് ഗുണ്ടാകളും തല്ലുകയും കൊല്ലുകയും ചെയ്യുന്നത്. അതുകൊണ്ട് കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരേയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. കൊലചെയ്യപ്പെട്ട ഷുഹൈബിന്റെ മാതാപിതാക്കള്‍ നിരവധി തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഗുണ്ടകള്‍ക്കൊപ്പമാണ് നിലകൊണ്ടതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha