എം.വി. ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ തൃശ്ശൂരിൽ;പാർട്ടി നിർദേശത്തെത്തുടർന്നല്ല ജാഥയിൽ പങ്കെടുക്കുന്നതെന്ന് പ്രതികരണം; വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ വെച്ച് തൃശ്ശൂർ ജില്ലയിലെ ആദ്യ ദിവസത്തെ ജാഥയുടെ സമാപന സമ്മേളനം നടക്കും

രണ്ടുദിവസമായി തൃശ്ശൂർ വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞദിവസം തൃശൂർ വാർത്തകളിൽ നിറഞ്ഞത് അമിത് ഷാ തൃശ്ശൂരിൽ എത്തുമെന്ന് നേരത്തെ വിവരങ്ങൾ പ്രചരിച്ചിരുന്നു പക്ഷേ അദ്ദേഹത്തിന്റെ തൃശൂർ സന്ദർശനം താൽക്കാലികത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. മാർച്ച് അഞ്ചാം തീയതി അദ്ദേഹം എത്തും എന്നായിരുന്നു ആദ്യം വന്ന വിവരം. പക്ഷേ അദ്ദേഹം ആ ദിവസം എത്തില്ല എന്ന വിവരം കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പുറത്തുവിടുകയും ചെയ്തു.
ഇപ്പോൾ ഇതാ വീണ്ടും രാഷ്ട്രീയലോകത്ത് തൃശ്ശൂർ ശ്രദ്ധകേന്ദ്രമാകുകയാണ് . ഇത്തവണ ഇ പി ജയരാജൻ ആണ് താരം. എന്തെന്ന് ചോദിച്ചാൽ അദ്ദേഹം തൃശ്ശൂരിൽ എത്തിയിരിക്കുകയാണ്. നമുക്കറിയാം സമീപകാലത്ത് ഇ പി ജയരാജൻ എൽഡിഎഫുമായി ഒരു അകൽച്ച പാലിക്കുന്നുണ്ടായിരുന്നു വളരെ വലിയൊരു അകൽച്ച നിലനിന്നിരുന്നു അതിനിടയിലാണ് അദ്ദേഹം ജാഥയിൽ പങ്കെടുക്കാൻ തൃശ്ശൂരിലെത്തിയിരിക്കുന്നത്. തീർച്ചയായി രാഷ്ട്രീയ ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന ഒരു സംഭവം തന്നെയാണ് അത്.
എം.വി. ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയിൽ പങ്കെടുക്കാനാണ് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ തൃശ്ശൂരിലെത്തിയത് . പാർട്ടി നിർദേശത്തെത്തുടർന്നല്ല ജാഥയിൽ പങ്കെടുക്കുന്നതെന്ന് ഇ.പി. പറഞ്ഞു.
'ജാഥ മാത്രമല്ല സംഘടനാ പ്രവർത്തനമെന്നാണ് ഇ പിയുടെനിലപാട് . ജാഥയിൽ പങ്കെടുക്കാൻ ഇനിയും വൈകിയിട്ടില്ല' എന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് .വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ വെച്ച് തൃശ്ശൂർ ജില്ലയിലെ ആദ്യ ദിവസത്തെ ജാഥയുടെ സമാപന സമ്മേളനം നടക്കും .
ഈ പരിപാടിയിൽ ഇ.പി. ജയരാജൻ പങ്കെടുക്കുമെന്നാണ് കിട്ടുന്ന വിവരം . ജാഥ തുടങ്ങിയ ദിവസം മുതൽ തന്നെ ഇ.പി. ജയരാജന്റെ അസാന്നിധ്യം വലിയതോതിൽ ചർച്ചയായി മാറിയിരുന്നു . പ്രതിരോഥ ജാഥ കണ്ണൂരിലെത്തി. അപ്പോൾ ഇ.പി. ജയരാജൻ പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെ ജാഥയിൽ പങ്കെടുക്കാതെ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ വെച്ച് നടന്ന പരിപാടിയിൽ ഇ.പി. പങ്കെടുത്തു . ഇത് വളരെ വലിയ വിവാദമായിരുന്നു. എന്നാൽ താൻ ജാഥയിൽ അംഗമല്ലെന്നായിരുന്നു അദ്ദേഹം അന്ന് തുറന്നു പറഞ്ഞത് .
https://www.facebook.com/Malayalivartha