തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ സുരേഷ് ഗോപി തൃശൂരില്‍ സന്നദ്ധസേവനം നടത്തുന്നതില്‍ ആശങ്കയില്ലെന്നും സന്നദ്ധപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനമാക്കി മാറ്റാന്‍ നോക്കിയാല്‍ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും ജാഥ ക്യാപ്ടനുമായ എം.വി.ഗോവിന്ദനും കൂടി പറഞ്ഞതോടെ സുരേഷ് ഗോപിക്ക് നേരെ സിപിഎം കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നതെന്ന് വ്യക്തം

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് പര്യടനം പൂര്‍ത്തിയാക്കുന്ന എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ ജനകീയ പ്രതിരോധ ജാഥയിലൂടനീളം സുരേഷ് ഗോപിയ്‌ക്കെതിരിരെയുള്ള പ്രസ്താവനകളാണ് മുഴച്ചു നിലക്കുന്നത്. സുരേഷ് ഗോപി എന്തോ വലിയ അപരാധം ചെയ്തമട്ടിലാണ് സിപിഎം നേതാക്കള്‍ പ്രസംഗിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് സുരേഷ് ഗോപി സഹായങ്ങള്‍ ചെയ്യുന്നതെന്ന പ്രചരിപ്പിക്കലാണ് ജാഥയുടെ പ്രധാന ഉദ്ദേശ്യം.
അല്ലാതെ നല്ല മനസുകൊണ്ടല്ല സംഭാവനകളും സഹായങ്ങളും ചെയ്യുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ ഓരോ പ്രഭാഷകനും ശ്രദ്ധിക്കുന്നുണ്ട്. ബിജെപി ക്ക് വേരോട്ടമുള്ള മണ്ഡലങ്ങളില്‍ സുരേഷ് ഗോപിയെ കണക്കറ്റ് കളിയാക്കാനും മറക്കുന്നില്ല. തൃശ്ശൂരിനെ ലക്ഷ്യമാക്കി ബിജെപിയും സുരേഷ് ഗോപിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സിപിഎം നെ വലിയ ബുദ്ധിമുട്ടികളിലേയ്ക്കാണ് നയിച്ചു കൊണ്ടിരിക്കുന്നത്. ഈ സംഭവത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം എംപി എന്ന നിലയിലും അല്ലാതെയും സാധാരണക്കാര്‍ക്കായി നല്കുന്ന സഹയാങ്ങള്‍ സിപിഎം നെ ചൊടിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ സുരേഷ് ഗോപി തൃശൂരില്‍ സന്നദ്ധസേവനം നടത്തുന്നതില്‍ ആശങ്കയില്ലെന്നും സന്നദ്ധപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനമാക്കി മാറ്റാന്‍ നോക്കിയാല്‍ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും ജാഥ ക്യാപ്ടനുമായ എം.വി.ഗോവിന്ദനും കൂടി പറഞ്ഞതോടെ സുരേഷ് ഗോപിക്ക് നേരെ സിപിഎം കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നതെന്ന് വ്യക്തം.. ആഴ്ചയില്‍ മൂന്നുനാലു ദിവസമല്ല, 365 ദിവസംനിന്നു പ്രവര്‍ത്തിച്ചാലും തെറ്റില്ല. ബിജെപിയുടെ വര്‍ഗീയനിലപാടിന് തൃശൂരുകാര്‍ വഴങ്ങുമെന്നു കരുതുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്നു പറഞ്ഞ?വര്‍ക്ക് ഉണ്ടായിരുന്ന 16% വോട്ട് 12 ശതമാനമായി കുറഞ്ഞത് നമ്മള്‍ കണ്ടതാണ്.
ജമാഅത്തെ ഇസ്‌ലാമിയും ആര്‍എസ്എസും തമ്മില്‍ ചര്‍ച്ച നടത്തുന്നതിനെ തുറന്നുകാണിക്കുന്നത് സിപിഎമ്മിന് അങ്കലാപ്പ് ഉണ്ടായിട്ടല്ല. രണ്ട് വിരുദ്ധ വര്‍ഗീയശക്തികള്‍ ഏറ്റുമുട്ടിയാല്‍ ഒന്ന് ജയിക്കുകയോ മറ്റേത് തോല്‍ക്കുകയോ ആണ് ഉണ്ടാവുക എന്നും ധരിക്കരുത്. രണ്ടും ശക്തിപ്പെടുകയാണു ചെയ്യുക. ലോകത്തെ മുഴുവന്‍ ചരിത്രം അതാണ്.കോലീബി സഖ്യത്തോട് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ കൂടിച്ചേരുമെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപ്പാവില്ല. രാജ്യത്തെ 79 ക്രൈസ്തവ സംഘടനകളും ചേര്‍ന്ന് ക്രൈസ്തവ വേട്ടയ്‌ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുകയാണ്. ദലിത് ക്രൈസ്തവര്‍ക്ക് സംവരണം നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിന് ആര്‍എസ് എസ് നിയന്ത്രണത്തിലുള്ള വിശ്വ സംവദ് കേന്ദ്ര നിവേദനം നല്‍കിയിട്ടുമുണ്ട്.
ലോകത്തെവിടെയും മാധ്യമസ്ഥാപനങ്ങള്‍ ആക്രമിക്കുന്നതിനെ സിപിഎം ന്യായീകരിക്കുന്നില്ല. കൊച്ചിയില്‍ മാധ്യമസ്ഥാപനം ആക്രമിച്ചവരെ അറസ്റ്റ് ചെയ്തതു വഴി സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. അതേ നിലപാട് തന്നെയാണ് പാര്‍ട്ടിയുടെയും.വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്വാധീനം ഉണ്ടാകുമെന്നു കരുതാന്‍ വയ്യ. ഒരു തവണ പറ്റിച്ചതുപോലെ എല്ലാക്കൊല്ലവും പറ്റിക്കാനാവില്ലല്ലോ. കഴിഞ്ഞ തവണത്തെക്കാള്‍ എത്ര സീറ്റ് കുറയുമെന്നു നോക്കിയാല്‍ മതിയെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേരം സുരേഷ് ഗോപിയെ വ്യക്തി പരമായി ആക്രമിക്കാനാണ് ഗോവിന്ദന്‍ സമയം കണ്ടെത്തിയത്.
ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ടെന്നും ചാരിറ്റിയെ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചാല്‍ അതുപിന്നെ ചാരിറ്റിയല്ല, രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയപ്രവര്‍ത്തനം എന്നേ പറയാന്‍ പറ്റൂ. തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി തിരഞ്ഞെടുപ്പ് ജയിക്കില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വോട്ടുശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബി.ജെ.പി.യുടെ നീക്കം കേരളത്തിലെ ഉത്ബുദ്ധരായ വോട്ടര്‍മാര്‍ക്ക് മനസ്സിലാകും. വോട്ടര്‍മാര്‍ അതിനെ കൈകാര്യം ചെയ്യും. മുന്‍പും ഇത്തരക്കാരെ കൈകാര്യം ചെയ്തിട്ടുണ്ട്. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണ്.
ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാനാണ് സി.പി.എം. ശ്രമം. അതിന് ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായെടുത്ത് അവിടത്തെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിച്ച് ആര്‍ക്ക് ജയിക്കാനാകുമോ അവരെ വിജയിപ്പിക്കാന്‍ സി.പി.എം. ശ്രമിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നതുപോലെ ക്രിസ്ത്യാനികളുടെ പിന്തുണയോടെ കേരളത്തിലും അധികാരം പിടിക്കുമെന്ന് പറയുന്ന പ്രധാനമന്ത്രി നൂറോളം റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ നിവേദനത്തോട് പ്രതികരിക്കാന്‍ തയ്യാറാകണം. രാജ്യത്തെങ്ങും വര്‍ധിച്ചുവരുന്ന, ക്രിസത്യാനികള്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഒറ്റവാക്ക് മതിയെന്നും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ എന്നുമാണ് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ നിശ്ശബ്ദതയാണ് കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നത്. മതപരിവര്‍ത്തനത്തെ പ്രോത്സഹിപ്പിക്കുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് ക്രിസ്ത്യാനികളെ സംഘപരിവാര്‍ വേട്ടയാടുന്നത്. സൂക്ഷമമായി പരിശോധിച്ചാല്‍ 1951 ലെ സെന്‍സസ് അനുസരിച്ച് 2.3 ശതമാനമാണ് രാജ്യത്തെ ക്രിസ്ത്യാനികള്‍. ഈ ജനസംഖ്യയില്‍ എന്ത് വര്‍ധനയാണ് 75 വര്‍ഷമായിട്ടും ഉണ്ടായിട്ടുള്ളതെന്നും ഗോവിന്ദന്‍ ചോദിച്ചു. ബിജെപിയുടെ വളര്‍ച്ചയില്‍ സിപിഎമ്മിലുണ്ടായികൊണ്ടിരിക്കുന്ന അസ്വസ്ഥതകളാണ് പുറത്തു വന്നിരിക്കുന്നതെന്ന് വ്യക്തം.
തൃശ്ശൂരില്‍ അടുത്തിടെ സുരേഷ് ഗോപി പരസ്യ ചിത്രകാരന്‍ നീതി കൊടുങ്ങല്ലൂരിന് വീടുവെച്ചു നല്കാന്‍ ആരംഭിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പുതിയ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സുരേഷ് ഗോപിയുടെ ആവശ്യപ്രകാരം സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് ് നിര്‍വ്വഹിച്ചത്.. ബിജെപി മാള മണ്ഡലം കമ്മറ്റിയുമായി ചേര്‍ന്നാണ് സുരേഷ് ഗോപി നീതി കൊടുങ്ങല്ലൂരിന് വീട് നിര്‍മ്മിച്ചു കൊടുക്കുന്നത്.
കഴിഞ്ഞ 37 വര്‍ഷമായി പരസ്യചിത്ര മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ് നീതി കൊടുങ്ങല്ലൂര്‍. എന്നാല്‍ ഇതുവരെ തലചായ്ക്കാന്‍ സ്വന്തമായൊരു വീട് അദ്ദേഹത്തിനില്ല. അടുത്തിടെ നീതി കൊടുങ്ങല്ലൂരിന്റെ ദയനീയ അവസ്ഥ സംബന്ധിച്ച വാര്‍ത്ത ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാദ്ധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അദ്ദേഹത്തിന് വീടൊരുക്കി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് സുരേഷ് രംഗത്ത് വന്നത്.തുടര്‍ന്ന് വീടിന്റെ പ്ലാന്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കി.
ഇത്തരത്തില്‍ ആയിരക്കണക്കിന് സഹായങ്ങളാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പഠന സഹായം ഉള്‍പ്പടെ നിരവധി സഹായങ്ങള്‍ സുരേഷ് ഗോപിയുടെ പേരില്‍ ബിജെപിയും അനുബന്ധ സംഘടനകളും നല്കി വരുന്നുണ്ട്. തൃശ്ശൂരിന്റെ രാഷ്ട്രീയ ചുവട് മാറ്റത്തെ കുറിച്ച് സിപിഎം വളരെ കാര്യമായാണ് ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്.
എന്നാല്‍ ബിജെപി സുരേഷ് ഗോപിയെ രംഗത്തിറക്കി കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സിപിഎം അദ്ദേഹത്തിനെതിരെ പ്രസംഗിച്ചു തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച അദ്ദേഹം പറഞ്ഞ ഒരു വാചകത്തെയടുത്ത് സൈബര്‍ ആക്രമണം നടത്തിയതിന് പിന്നിലും സിപിഎം ആണ്. അവിശ്വാസികള്‍ക്കെതിരെ പ്രാര്‍ത്ഥിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെ വലിയ വിഷയമാക്കി മാറ്റാന്‍ സൈബര്‍ പോരാളികള്‍ കിണഞ്ഞ് ശ്രമിച്ചിരുന്നു.
എന്തായാലും ബിജെ പിയെ മാത്രമല്ല സുരേഷ് ഗോപിയേയും സിപിഎം ഭയക്കുന്നുണ്ട്. ചില പാര്‍ട്ടി കോട്ടകളിലെങ്കിലും സിപിഎമ്മിന് സുരേഷ് ഗോപി തുരന്ന കയറുമെന്നും അവര്‍ ഭയക്കുന്നുണ്ട്.
https://www.facebook.com/Malayalivartha