രണ്ടാം ദിനവും മൊഴികളിൽ വൈരുധ്യം: ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിന് സാധ്യത: രവീന്ദ്രന് കുരുക്കാകുന്നത് യു. വി ജോസിന്റെ മൊഴി..

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് കഴിഞ്ഞ ദിവസം ഇ.ഡിയ്ക്ക് മുമ്പിൽ ഹാജരായിരുന്നു. പത്തു മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ തുടർന്നത്. രണ്ടാം ദിനവും മൊഴികളിൽ വൈരുധ്യമെന്നാണ് റിപ്പോർട്ടുകൾ. ചോദ്യം ചെയ്യൽ കഴിഞ്ഞ് രവീന്ദ്രൻ െകാച്ചിയിലെ ഇഡി ഓഫിസിൽ നിന്ന് മടങ്ങിയെങ്കിലും ഇന്ന് വീണ്ടും ചോദ്യം ചെയ്യും.അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ട്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ അറസ്റ്റു ചെയ്തത്.
ഇതേ രീതിയിൽ രവീന്ദ്രനേയും അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ട്. ചോദ്യം ചെയ്യലിനായി രാവിലെ എട്ടു മണിയോടെയാണ് രവീന്ദ്രൻ ഇഡി ഓഫിസിൽ ഹാജരായയത്. പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്തത്. കേസ് അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിൽ, കോഴ ഇടപാടിൽ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് കണ്ടെത്താനാണ് ഇഡിയുടെ നീക്കം.
പല മൊഴികളും തമ്മിൽ പൊരുത്തക്കേടുണ്ട്. അതുകൊണ്ട് തന്നെ രവീന്ദ്രനും അറസ്റ്റിലാകുമെന്നാണ് സൂചന. എന്നാൽ വ്യക്തമായ തെളിവുണ്ടെങ്കിലേ അറസ്റ്റിലേക്ക് കടക്കൂ. ലൈഫ് മിഷൻ ഇടപാടിൽ രവീന്ദ്രനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരുടെ മൊഴികളുണ്ട്. ഇതിനു പുറമേ ഡിജിറ്റൽ തെളിവുകളും ഇഡി ശേഖരിച്ചിട്ടുണ്ട്. ഈ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
രവീന്ദ്രന്റെ മറുപടികൾ തൃപ്തികരമല്ലെന്ന നിലപാടിലാണ് ഇ.ഡി. ബുധനാഴ്ച രാവിലെ 10.30-ഓടെ ഹാജരായ രവീന്ദ്രനെ രാത്രി എട്ടുമണിയോടെയാണ് വിട്ടയച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളുടെ ആവർത്തന ചോദ്യങ്ങളായിരുന്നു ബുധനാഴ്ചയും. എന്നാൽ, യൂണിടാക്കുമായി ബന്ധപ്പെട്ട ഇടപാടുകളിൽ തനിക്ക് അറിവില്ലെന്ന മറുപടിയിൽ തന്നെയാണ് രവീന്ദ്രൻ ഉറച്ച് നിൽക്കുന്നത്. സ്വപ്നയുടെ മൊഴികളാണ് രവീന്ദ്രനെതിരേയുള്ള ഇ.ഡി.യുടെ പ്രധാന പിടിവള്ളി. എന്നാൽ, സ്വപ്ന പറഞ്ഞതിനെക്കുറിച്ച് തനിക്കറിവില്ലെന്ന മറുപടിയാണ് രവീന്ദ്രൻ നൽകിയത്. അശ്‌ളീല ചാറ്റ് ഉൾപ്പടെ അഴിമതിയുമായി ബന്ധമില്ലെന്നാണ് രവീന്ദ്രൻ പറയുന്നത്.
ചാറ്റ് തീർത്തും വ്യക്തിപരമാണെന്ന നിലപാടിലാണ് രവീന്ദ്രൻ. സ്വപ്ന സുരേഷും ശിവശങ്കറും ഉൾപ്പെട്ട ലൈഫ് മിഷൻ അഴിമതിയിലെ കള്ളപ്പണക്കേസിൽ സി എം രവീന്ദ്രന് അറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴിയും നൽകിയിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകൾക്കും അപ്പുറം കേസിൽ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതൽ കാര്യങ്ങൾ ഇഡിക്ക് കണ്ടെത്താനാകുമോ എന്ന ചോദ്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയരുന്നു.
കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തും സി.എം.രവീന്ദ്രനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ലൈഫ് മിഷൻ മുൻ സിഇഒ യു.വി.ജോസിന്റെ മൊഴികളിലെ ചില പരാമർശങ്ങളാണു രവീന്ദ്രനെ കൂടുതൽ പ്രശ്‌നത്തിലാക്കുന്നതെന്നാണു വിവരം. കേസിൽ അറസ്റ്റുണ്ടായാൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു രവീന്ദ്രൻ നിയമവിദഗ്ധരുമായി കൂടിയാലോചനകൾ നടത്തിയിരുന്നു.
കേസിലെ പ്രതിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ റിമാൻഡ് പ്രത്യേക കോടതി 14 ദിവസം കൂടി നീട്ടി. 23നു വീണ്ടും ഹാജരാക്കണം. അതിനു മുൻപ് ശിവശങ്കർ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് അഭിഭാഷകർ പറഞ്ഞു. ലൈഫ് മിഷൻ ഭവനപദ്ധതിക്കു വേണ്ടി ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്ന കേസിൽ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇഡി വരിഞ്ഞ് മുറുക്കുമെന്നാണ് സൂചനകൾ.
https://www.facebook.com/Malayalivartha