നാല് വോട്ടിന് വേണ്ടി ജനിപ്പിച്ച അച്ഛനെ പോലും തള്ളിപ്പറയുന്ന രാഷ്ട്രീയം; അതാണ് രാഹുൽ അടക്കമുള്ളവർ ഇപ്പൊൾ ചെയ്യുന്നത്; കേരളത്തിൽ അല്ലാതെ ഇത് മറ്റെങ്ങും ചെലവാവുകയും ഇല്ല; എന്ന് മുതലാണ് കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും സവർക്കർ വെറുക്കപ്പെട്ടവൻ ആയത് എന്ന് ചിന്തിച്ചിട്ടുണ്ടോ? തുറന്നടിച്ച് സന്ദീപ് വാചസ്പതി

നാല് വോട്ടിന് വേണ്ടി ജനിപ്പിച്ച അച്ഛനെ പോലും തള്ളിപ്പറയുന്ന രാഷ്ട്രീയം. അതാണ് രാഹുൽ അടക്കമുള്ളവർ ഇപ്പൊൾ ചെയ്യുന്നത്കേ. രളത്തിൽ അല്ലാതെ ഇത് മറ്റെങ്ങും ചെലവാവുകയും ഇല്ല. എന്ന് മുതലാണ് കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും സവർക്കർ വെറുക്കപ്പെട്ടവൻ ആയത് എന്ന് ചിന്തിച്ചിട്ടുണ്ടോ? തുറന്നടിച്ച് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
എന്ന് മുതലാണ് കോൺഗ്രസുകാർക്കും കമ്മ്യൂണിസ്റ്റുകാർക്കും സവർക്കർ വെറുക്കപ്പെട്ടവൻ ആയത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഗാന്ധി, അംബേദ്കർ, പട്ടേൽ, നെഹ്റു, ശാസ്ത്രി, ഇന്ദിര, രാജീവ്, നരസിംഹ റാവു, മൻമോഹൻ, പ്രണബ് മുഖർജി തുടങ്ങിയ കോൺഗ്രസുകാർക്കും എ.കെ.ജി, കൃഷ്ണപിള്ള, ഇ.എം.എസ്, ജ്യോതിബസു എന്നീ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്കും മാർക്സിൻ്റെ കൊച്ചുമകൻ അടക്കമുള്ള അന്തർദേശീയ നേതാക്കൾക്കും സുഭാഷ് ബോസ്, ഭഗത് സിംഗ്, ശ്യാംജി കൃഷ്ണ വർമ്മ, മാഡം ഭിക്കാജി കാമ, എന്നീ ദേശീയ നേതാക്കൾക്കും സവർക്കർ ആദരം അർഹിക്കുന്ന സുപ്രധാന നേതാവായിരുന്നു.
എന്ന് മാത്രമല്ല പലപ്പോഴും ഇവർ സവർക്കറുടെ ത്യാഗത്തെയും ദേശസ്നേഹത്തെയും പുകഴ്ത്തി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സോണിയയെപ്പോലെ ഭാരത ബന്ധം ഇല്ലാത്ത, രാഹുലിനെ പോലെ ചരിത്ര ബോധം ഇല്ലാത്ത അമുൽ ബേബിമാർ കോൺഗ്രസിൻ്റെ തലപ്പത്തും യെച്ചൂരി, കാരാട്ട്, ബേബി തുടങ്ങിയ പോരാളി ഷാജി ഗണത്തിൽ പെടുത്താവുന്ന ബുദ്ധിജീവികൾ സിപിഎമ്മിൻ്റെ നേതൃത്വത്തിലും എത്തിയതോടെയാണ് മാറ്റം വന്നത്.
15 വർഷത്തെ മാറ്റം. കൃത്യമായി പറഞ്ഞാൽ മതഭീകരവാദികൾ ഈ പാർട്ടികളിൽ നുഴഞ്ഞു കയറിയ ശേഷം. കഥയറിയാതെ ഫെയ്സ്ബുക്ക് വിപ്ലവകാരികൾ ഇതൊക്കെ ഏറ്റു പാടി നടക്കുന്നു. നാല് വോട്ടിന് വേണ്ടി ജനിപ്പിച്ച അച്ഛനെ പോലും തള്ളിപ്പറയുന്ന രാഷ്ട്രീയം. അതാണ് രാഹുൽ അടക്കമുള്ളവർ ഇപ്പൊൾ ചെയ്യുന്നത്. കേരളത്തിൽ അല്ലാതെ ഇത് മറ്റെങ്ങും ചെലവാവുകയും ഇല്ല. സവർക്കറുടെ രാഷ്ട്രീയത്തെ രാജ്യത്തുള്ള എല്ലാവരും അംഗീകരിക്കണമെന്ന് ആരും പറയുന്നില്ല. പക്ഷേ അദ്ദേഹത്തിൻ്റെ രാജ്യസ്നേഹവും ത്യാഗവും ആർക്കും നിഷേധിക്കാനാവില്ല.
https://www.facebook.com/Malayalivartha