കര്‍ണ്ണാടകന്‍ ഗ്രാമങ്ങളിലെ കര്‍ഷകരുടെയും പാവങ്ങളുടെയും വോട്ട് നേടി കിങ് മേക്കറായി മാറി കൊണ്ട് ഭരണം തട്ടിയെടുക്കുകയെന്നതായിരുന്നു ജെ ഡി എസിന്റെ കഴിഞ്ഞക

കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വിജയവും കിങ് മേക്കറായി ദശകങ്ങളായി വിലസിയിരുന്ന ജെഎഡി എസിന്റെ തകര്‍ച്ചയുമാണ് പുതിയ സമവാക്യങ്ങള്‍ക്ക് വഴിതുറക്കുന്നത്. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ രൂപം കൊണ്ട ജനതാദള്‍ പിളര്‍ന്നു, പിളര്‍ന്നു കര്‍ണ്ണാടകയില്‍ ദേവഗൗഡയുടെ കുടുംബപാര്‍ട്ടിയായി മാറിയിരിക്കുന്നു. കര്‍ണ്ണാടകന്‍ ഗ്രാമങ്ങളിലെ കര്‍ഷകരുടെയും പാവങ്ങളുടെയും വോട്ട് നേടി കിങ് മേക്കറായി മാറി കൊണ്ട് ഭരണം തട്ടിയെടുക്കുകയെന്നതായിരുന്നു ജെ ഡി എസിന്റെ കഴിഞ്ഞകാലം വരെയുള്ള ചരിത്രം.
എന്നാല്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെയും കൂട്ടരേയും ഞെട്ടിച്ചു കൊണ്ടാണ് ഘടകകക്ഷിയായ ജെഡിഎസിനെ ബിജെപി സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്. കേരളത്തില്‍ ഘടകകക്ഷികളെ കൂട്ടാന്‍ സുരേന്ദ്രന്‍ പലശ്രമങ്ങള്‍ നടത്തിയെങ്കിലും അതിലൊന്നും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ജെഡിഎസ് എത്തുന്നത് എംഎല്‍എമാരോടും, മന്ത്രിമാരോടും ഉള്‍പ്പടെയാണെന്നുള്ളതാണ് ബിജെപി കേരള ഘടകത്തിന് ഏറെ നേട്ടമായിരിക്കുന്നത്.
കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ അവിടെ ഭരണ കക്ഷിയോടൊപ്പം നില്ക്കുന്നത് ഉചിതമല്ലെന്ന് കരുതിയാണ് ജെഡിഎസ് ബിജെപി പാളയത്തില്‍ എത്തിയിരിക്കുന്നത്. സഖ്യത്തിനായി ബിജെപി ജെഡിഎസിനെ ക്ഷണിക്കുകയല്ല മറിച്ച് സഖ്യത്തില്‍ കൂട്ടണമെന്നാവശ്യപ്പെട്ടു കൊണ്ട് ജെഡി എസ് ബിജെപി കേന്ദ്രങ്ങളിലേയ്ക്ക് എത്തുകയായിരുന്നു. എന്നാല്‍ യെദ്യൂരപ്പ സര്‍ക്കാരിനെ അട്ടിമറിച്ച ജെഡിഎസുമായി ധാരണ വേണ്ടെന്ന നിലപാടാണ് കര്‍ണ്ണാടക ബിജെപി നേതൃത്വം. ജെഡിഎസ്ൃബിജെപി സഖ്യമുണ്ടായാല്‍ കേരളത്തിലെ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകും. എക്കാലത്തും ജനതാദളിന്റെ സോഷ്യലിസ്റ്റ് നയങ്ങളെ പ്രകീര്‍ത്തിച്ചിട്ടുള്ള സിപിഎമ്മിന് മാത്രമല്ല സര്‍ക്കാരിലും വലിയ പ്രതിസന്ധിയുണ്ടാക്കാനാണ് സാധ്യത.
പിണറായി മന്ത്രിസഭയില്‍ അംഗമായ ജെഡിഎസ് ദേശീയ തലത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ ഒരുങ്ങുന്നതെന്ന വിവരം ഇടതു കേന്ദ്രങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വവുമായി ജെഡിഎസ് നേതൃത്വം ഒന്നാഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് പുറത്തു വരുന്ന വിവരം. ദേവഗൗഡയും കുമാരസ്വാമിയും അമിത് ഷാ അടക്കമുള്ള നേതാക്കളുമായി സംസാരിച്ചേക്കുമെന്നാണ് സൂചന.
കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പമാണ് ജെഡിഎസ്.പാലക്കാടുനിന്നുള്ള കെ കൃഷ്ണന്‍കുട്ടി മന്ത്രിയുമാണ്. കേരളത്തില്‍ ജെഡിഎസും ശ്രേയംസ് കുമാറിന്റെ എല്‍ജെഡിയും തമ്മില്‍ ലയന ചര്‍ച്ചയും നടക്കുന്നുണ്ട്. പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കേന്ദ്രനേതൃത്വം അടിക്കടി മുന്നണികള്‍ മാറുന്നതു കൊണ്ട് തീരുമാനമാകാതെ പോവുകയായിരുന്നു. മുന്‍മന്ത്രി മാത്യൂ ടി തോമസാണ് ജെഡിഎസിന്റെ കേരളാ അധ്യക്ഷന്‍. ശ്രേയംസിനെ ജെഡിഎസിലേക്ക് കൊണ്ടു വരാന്‍ മുന്നില്‍ നില്‍ക്കുന്നതും മാത്യു ടി തോമസാണ്.. ഇതിനിടെയാണ് ജെഡിഎസ് ദേശീയ തലത്തില്‍ ബിജെപിയുമായി സഹകരിക്കുന്നത്. ഇതോടെ ജെ ഡി എസിന്റെ നിയമസഭയിലെ എംഎല്‍എമാരടക്കം പ്രതിസന്ധിയിലാകും. കേരളത്തിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്ത് നില്‍ക്കണമെങ്കില്‍ ജെ ഡി എസുമായുള്ള ബന്ധം മാത്യു ടി തോമസിനും കൂട്ടര്‍ക്കും വിച്ഛേദിക്കേണ്ടി വരും.
ആ സാഹചര്യത്തില്‍ ശ്രേയാംസ്‌കുമാറിന്റെ എല്‍ജെഡിയുമായി സഹകരിക്കാമെന്നു വിചാരിച്ചാലും ഇടതുപക്ഷത്ത് തുടരാനാവില്ല. ശ്രേയാസുകുമാറും തികഞ്ഞ ധര്‍മ്മസങ്കടത്തിലാകാനാണ് സാധ്യത. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എല്‍ജെഡി ദേശീയതലത്തില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരാന്‍ തയ്യാറെടുക്കുകയാണ്. പൊതുതുരഞ്ഞെടുപ്പിന് മുന്‍പ് സഖ്യധാരണകള്‍ പൂര്‍ണ്ണമാകുമെന്നാണ് കരുതുന്നത്. ചുരുക്കത്തില്‍ ഇടതുപക്ഷത്ത് സിപി ഐ ഒഴികെയുള്ള ഘടകകക്ഷികളുടെ കാര്യത്തിലെല്ലാം അനിശ്ചിതത്വം തുടരുകയാണ്. കേരള കോണ്‍ഗ്ര്‌സ് മാണിഗ്രൂപ്പിന്റെ ദേശീയ ആപ്പീസെല്ലാം പാലായിലായതിനാല്‍ കേരളത്തിന്റെ സാഹചര്യം നോക്കി നില്ക്കാന്‍ അവര്‍ക്കറിയാം.
കര്‍ണാടകയില്‍ നിന്ന് നാല് ലോക്സഭാ സീറ്റുകളില്‍ മത്സരിക്കാനാണ് ജെഡിഎസ് നീക്കം. എന്‍ഡിഎയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചാല്‍ നാല് സീറ്റുകള്‍ ആവശ്യപ്പെടും. 12-ാം തീയതി നിതീഷ് കുമാര്‍ വിളിച്ച പ്രതിപക്ഷ യോഗത്തില്‍ ജെഡിഎസ്സിന് ക്ഷണമുണ്ടായിരുന്നില്ല. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിനും മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡ പങ്കെടുത്തിരുന്നു. പ്രതിപക്ഷം ഈ ഉദ്ഘാടനം ബഹിഷ്‌കരിച്ചിരുന്നു. അതുകൊണ്ട് തന്നെ ബിജെപിക്കൊപ്പമാണ് ഇവരുടെ മനസ്സെന്ന് വിലയിരുത്തലുകളെത്തി. ഇത് ശക്തമാകുന്ന തരത്തിലാണ് പുതിയ ചര്‍ച്ചകള്‍. പാര്‍ലെമെന്റ മന്ദിര ഉത്ഘാടനത്തില്‍ നിന്ന് പത്തൊന്‍പത് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നിട്ടും മോദിയേയും ഭരണത്തേയും ന്യായീകരിച്ചുകൊണ്ടാണ് ദേവഗൗഡ ചടങ്ങില്‍ പങ്കെടുത്തത്.
ഒഡിഷ തീവണ്ടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അശ്വിനി വൈഷ്ണവ് രാജി വയ്ക്കേണ്ടെന്ന് ഇന്നലെ ദേവഗൗഡ പറഞ്ഞിരുന്നു. ദുരന്തമുണ്ടായപ്പോള്‍ സ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മന്ത്രി അഭിനന്ദനാര്‍ഹമായ തരത്തിലാണ് ജോലി ചെയ്തതെന്നും ദേവഗൗഡ പറഞ്ഞു. ഗുസ്തിതാരങ്ങളുടെ സമരത്തിലും ജെഡിഎസ് ബിജെപിയ്‌ക്കൊപ്പമാണെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha