ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു ; ഓർഡിനൻസ് ഒപ്പിടുന്നില്ല എന്ന് പറയുന്നത് ശരിയല്ല; വിമർശനവുമായി ഗവർണർ
ഗവർണർ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. കണ്ണൂർ വി സി പുനർ നിയമനവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന് അദ്ദേഹം വീണ്ടും പറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഗവർണർ വിമർശനമുന്നയിച്ചിരിക്കുകയാണ്.
ഓർഡിനൻസ് ഒപ്പിടുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് ഗവർണർ വിമർശിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനു പകരം രാജഭവനിൽ വന്ന വിശദീകരിക്കൂ എന്നും ഗവർണർ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് ഭരണഘടന വിരുദ്ധമായ കാര്യങ്ങളൊന്നും ഗവർണർ വ്യക്തമാക്കി. ഇത്തരത്തിൽ വീണ്ടും വിമർശനങ്ങൾ ഉന്നയിച്ച് ഗവർണർ രംഗത്ത് വന്നിരിക്കുകയാണ്.
നിയമനത്തിനായി ഒമ്പതു തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പ്രതിനിധിയെത്തിയത്. താന്‍ തീരുമാനം എടുത്തത് എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്.എജിയുടെ ഉപദേശം ചട്ടവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് എല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് എന്നും അദ്ദേഹം ആവർത്തിച്ചു .
https://www.facebook.com/Malayalivartha