ജനങ്ങൾക്ക് തന്നെ തള്ളിക്കളയാനോ ഒഴിവാക്കാനോ കഴിയില്ലെന്ന ആത്മ വിശ്വാസമുണ്ട്; ജയിപ്പിച്ചു വിട്ടാൽ എന്തു ചെയ്യും എന്നതിനെക്കുറിച്ച് ഒന്നും പറയാനില്ല; എല്ലാം ചെയ്തുവെച്ചിട്ടുണ്ട് ; തൃശൂരിലെ ജനങ്ങളോട് അപേക്ഷയുമായി സുരേഷ് ഗോപി

തൃശൂരിലെ ജനങ്ങളോട് അപേക്ഷയുമായി സുരേഷ് ഗോപി. ജയിപ്പിച്ച് വിടണേയെന്നാണ് അദ്ദേഹം അപേക്ഷിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുടെ 195 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഇന്നലെ പുറത്തുവന്നിരുന്നു. ജനങ്ങൾക്ക് തന്നെ തള്ളിക്കളയാനോ ഒഴിവാക്കാനോ കഴിയില്ലെന്ന ആത്മ വിശ്വാസമുണ്ട് .
ജയിപ്പിച്ചു വിട്ടാൽ എന്തു ചെയ്യും എന്നതിനെക്കുറിച്ച് ഒന്നും പറയാനില്ല. എല്ലാം ചെയ്തുവെച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, അനിൽ ആന്റണി, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖർ മത്സരരംഗത്തുണ്ട്.
ബിജെപി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തൃശൂർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് സുരേഷ് ഗോപി. ഒരു മാസത്തിനിടെ രണ്ടു തവണ പ്രധാനമന്ത്രി തൃശൂർ സന്ദർശിച്ചതോടെ മണ്ഡലം ദേശീയ ശ്രദ്ധ നേടിയിരുന്നു.
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്ന് സുരേഷ്ഗോപി. ആഘാതമേറ്റത് ആ കുടുംബത്തിന് മാത്രമല്ല, മക്കളുള്ള എല്ലാവര്‍ക്കുമാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha