തെരഞ്ഞെടുപ്പ് സന്ദർശനത്തിനിടെ ആളുകൾ കുറഞ്ഞു; വോട്ടർ പട്ടികയിൽ പ്രവർത്തകരുടെ പേര് ചേർത്തില്ല;പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ് സുരേഷ് ഗോപി . എന്നാൽ പ്രചാരണത്തിന് ആളില്ല . കുപിതനായി തൃശൂര്‍ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി. ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതിൽ പ്രവർത്തകരോട് പൊട്ടിത്തെറിച്ചരിക്കുകയാണ് സുരേഷ് ഗോപി.
തെരഞ്ഞെടുപ്പ് സന്ദർശനത്തിനിടെ ആളുകൾ കുറഞ്ഞതും വോട്ടർ പട്ടികയിൽ പ്രവർത്തകരുടെ പേര് ചേർക്കാത്തതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. നിങ്ങൾ എനിക്ക് വോട്ട് മേടിച്ച്തരാനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരന്മാർ ഇവിടെയുണ്ടാകണം. നിങ്ങൾ സഹായിച്ചില്ലെങ്കിൽ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവർത്തിച്ചുകൊള്ളാമെന്നും സുരേഷ് ഗോപി പ്രവർത്തകരോട് പറഞ്ഞു.
അതേസമയം,തൃശൂരില്‍ വിജയം സ്വയം ഉറപ്പിച്ച് സുരേഷ് ഗോപി.എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തന്‍റെ വിഷയമല്ലെന്നും സുരേഷ് ഗോപി. ബിജെപി വിജയിക്കും എന്നാണ് സുരേഷ് ഗോപി ആവര്‍ത്തിക്കുന്നത്. തൃശൂരില്‍ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തില്‍, സ്ഥാനാര്‍ത്ഥികള്‍ മാറിവരുമെന്നും അതിന് അതിന്‍റേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha