ആളു കുറഞ്ഞതിനല്ല, 25 ആളുകളെ വോട്ടര്‍പട്ടികിയില്‍ ചേർക്കാത്തതിനാലാണ് പ്രവർത്തകരോട് ക്ഷോഭിച്ചത്; വോട്ടർ പട്ടികയിൽ പേര് ചേർക്കുക എന്നത് അമിത് ഷാ ഏൽപ്പിച്ച ഉത്തരവാദിത്തമാണ്; അദ്ദേഹം ഏൽപ്പിച്ച കർത്തവ്യം താൻ ചെയ്യുന്നു; തുറന്നടിച്ച് സുരേഷ് ഗോപി

വെള്ളിക്കുളങ്ങരയിലെ സന്ദര്‍ശനത്തില്‍ ആളു കുറഞ്ഞതില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തരോട് സുരേഷ് ഗോപി പൊട്ടിത്തെറിച്ചിരുന്നു. എന്താണ് ബൂത്തിന്‍റെ ജോലിയെന്നും ആളില്ലാത്തിടത്തേക്ക് എന്നെയെന്തിനാണ് കൊണ്ടുവന്നതെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പരസ്യമായി ചോദിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബൂത്ത് പ്രവര്‍ത്തകര്‍ സഹായിച്ചില്ലെങ്കില്‍ തിരുവനന്തപുരത്തേക്ക് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഈ വിഷയത്തിൽ അദ്ദേഹം ഇപ്പോൾ വിശദീകരണം നല്കിയിരിക്കുകയാണ്. ആളു കുറഞ്ഞതിനല്ല, 25 ആളുകളെ വോട്ടര്‍പട്ടികിയില്‍ ചേർക്കാത്തതിനാലാണ് പ്രവർത്തകരോട് ക്ഷോഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.എടുക്കേണ്ട പണി പ്രവർത്തകർ എടുക്കാത്തത് കൊണ്ടാണ് ശകാരിച്ചത്. ആദിവാസി വിഭാഗത്തിൽ പെട്ട 25 ആളുകളെ വോട്ടര്‍പട്ടികയില്‍ ചേർത്തിരുന്നില്ല.
വോട്ടർ പട്ടികയിൽ പേര് ചേർക്കുക എന്നത് അമിത് ഷാ ഏൽപ്പിച്ച ഉത്തരവാദിത്തമാണ്. അദ്ദേഹം ഏൽപ്പിച്ച കർത്തവ്യം താൻ ചെയ്യുന്നു എന്നെ ഉള്ളൂ .അവിടെ ആളു കൂടിയിരുന്നു എന്ന് എല്ലാവർക്കും അറിയാം . ആളില്ലായിരുന്നു എന്ന് പ്രചരിപ്പിച്ചത് ആരെന്ന് എല്ലാവർക്കും അറിയാം. കോളനിയിൽ വന്നപ്പോൾ ആളുണ്ടായിരുന്നു, അത് വീഡിയോ കാണിച്ച് തെളിയിക്കണോയെന്നും സുരേഷ് ഗോപി ചോദിച്ചു.
https://www.facebook.com/Malayalivartha