മിക്ക സംസ്ഥാനങ്ങളിലും അദ്ഭുതകരമായ മാറ്റമുണ്ടാകും; വര്‍ഗീയ ഫാഷിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ന്യൂനപക്ഷങ്ങള്‍ മാത്രമല്ല രാജ്യത്തെ മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നു; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റും നേടി ഐക്യജനാധിപത്യ മുന്നണി കേരളത്തില്‍ ഉജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റും നേടി ഐക്യജനാധിപത്യ മുന്നണി കേരളത്തില്‍ ഉജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ദേശീയതലത്തില്‍ വിസ്മയകരമായ മാറ്റങ്ങളും ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകും. രാജ്യത്ത് കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ തരംഗമുണ്ട്. മിക്ക സംസ്ഥാനങ്ങളിലും അദ്ഭുതകരമായ മാറ്റമുണ്ടാകും. വര്‍ഗീയ ഫാഷിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, രാജ്യത്തെ മതേതരവാദികളും ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നുണ്ട്. മതേതര കേരളത്തിലും യു.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടാകും.
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. ഇരുവരുടെയും പ്രസ്താവനകള്‍ ഒരേ കേന്ദ്രത്തില്‍ നിന്നും തയാറാക്കിയതാണോയെന്നു പോലും സംശയിച്ചു പോകും. രണ്ടു പേരുടെയും ലക്ഷ്യം രാഹുല്‍ ഗാന്ധിയാണ്. 2014 മുതല്‍ രാഹുല്‍ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യാന്‍ ബി.ജെ.പി നടത്തുന്ന പദ്ധതികള്‍ ഇപ്പോള്‍ പിണറായി വിജയനും സി.പി.എമ്മും ഏറ്റെടുത്തിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരെ പത്ത് വര്‍ഷം മുന്‍പ് മോദിയും ബി.ജെ.പിയും പ്രചരിപ്പിച്ചിരുന്നത് കേരളത്തില്‍ സി.പി.എമ്മും പിണറായി വിജയനും ആവര്‍ത്തിക്കുകയാണ്. ഇവര്‍ക്ക് ഒരേ സ്വരമാണ് എന്നും അദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ മത്സരിക്കാതെ കേരളത്തിലേക്ക് ഒളിച്ചോടിയെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ഇന്ന് അതേ വാചകം തന്നെ പിണറായി വിജയനും ആവര്‍ത്തിച്ചു. ആര് ഏത് സീറ്റില്‍ മത്സരിക്കണമെന്നതും പ്രചരണം എങ്ങനെയാകണം എന്നതും അതത് പാര്‍ട്ടികളാണ് തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് പ്ലക്കാര്‍ഡ് പിടിക്കണോ കൊടി പിടിക്കണമോ എന്നത് സി.പി.എമ്മിന്റെയോ ബി.ജെ.പിയുടെയോ ഓഫീസില്‍ തീരുമാനിക്കപ്പെടേണ്ടതല്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ബി.ജെ.പിയേക്കാള്‍ അലോസരമുണ്ടാക്കുന്നത് സി.പി.എമ്മിനാണ് എന്നും അദേഹം പറഞ്ഞു
.
എന്റെ സമനില തെറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നവകേരള സദസിന്റെ സമയത്തും ഒന്‍പത് തവണയാണ് എന്റെ സമനില തെറ്റിയെന്നു പറഞ്ഞിട്ടുണ്ട്. ഒരു കോടി ആളുകള്‍ക്ക് ഏഴ് മാസമായി പെന്‍ഷന്‍ നല്‍കാതെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഞെളിഞ്ഞ് നടക്കുന്നത്. അത് പറയാതിരിക്കാനാണ് പൗരത്വ നിയമം, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് എന്നൊക്കെ പറയുന്നത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഒരു ആശുപത്രികളിലും മരുന്നില്ല. 1500 കോടി രൂപ കുടിശികയാക്കിയതിനാല്‍ കാരുണ്യ കാര്‍ഡ് ഒരു സ്വകാര്യ ആശുപത്രികളും സ്വീകരിക്കുന്നില്ല
. മാവേലി സ്റ്റോറുകളില്‍ സാധനങ്ങളില്ല. 40000 കോടി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുണ്ട്. ഖജനാവില്‍ അഞ്ച് പൈസ പോലുമില്ല. കേരളം മുഴുവന്‍ ജപ്തി നടപടികളാണ്. ഇതിനൊക്കെ വിമര്‍ശിക്കുമ്പോഴാണ് എന്റെ സമനില തെറ്റിയെന്നു മുഖ്യമന്ത്രി പറയുന്നത്. ലാവലിന്‍ കാരാര്‍ ഉണ്ടാക്കരുതെന്ന് ഫയലില്‍ എഴുതിയ ധനകാര്യ സെക്രട്ടറിയുടെ തല പരിശോധിക്കണമെന്ന് ഫയലില്‍ എഴുതിയ വൈദ്യുതി മന്ത്രിയായിരുന്നു പിണറായി വിജയന്‍. നിയമസഭയിലും ആര് എതിര്‍ത്താലും അവരുടെയൊക്കെ തല പരിശോധിക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ആര് എതിര്‍ത്താലും സമനില തെറ്റി എന്ന് വിചാരിക്കുന്നത് തന്നെ ഒരു അസുഖമാണ്. അതിനാണ് ഡോക്ടറെ കാണിക്കേണ്ടത് എന്നും അദേഹം ചോദിച്ചു.
പ്രതിപക്ഷ നേതാവ് നുണ പറഞ്ഞെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയാണ് നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം പറഞ്ഞത്. പൗരത്വ നിയമം പാര്‍ലമെന്റില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് എം.പിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്ന നുണയാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. ഇതിന് മറുപടിയായി ഡോ. ശശി തരൂര്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന്റെ വീഡിയോ മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തു.
ബില്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നെന്നും കോണ്‍ഗ്രസ് വേട്ട് ചെയ്തില്ലെന്നുമായിരുന്നു അടുത്ത നുണ. ഇതിന് മറുപടിയായി രാഹുല്‍ ഗന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങല്‍ വോട്ട് ചെയ്തതിന്റെ പാര്‍ലമെന്റ് രേഖകള്‍ അയച്ചുകൊടുത്തു. അപ്പോള്‍ പച്ചക്കള്ളം പറയുന്നത് ആരാണ്? നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞത് ആരാണ്? എന്നും അദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha