തൊഴിലാളികളെയും കർഷകരെയും പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും അവഗണിച്ച പിണറായി സർക്കാരിന് ഇടതുപക്ഷ മുഖം നഷ്ടപ്പെട്ടു; സർക്കാർ സമ്പന്നന്മാർക്കും മുതലാളിമാർക്കും വേണ്ടി കണ്ണടച്ച് ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തൊഴിലാളികളെയും കർഷകരെയും പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും അവഗണിച്ച പിണറായി സർക്കാരിന് ഇടതുപക്ഷ മുഖം നഷ്ടപ്പെട്ടെന്നും സർക്കാർ സമ്പന്നന്മാർക്കും മുതലാളിമാർക്കും വേണ്ടി കണ്ണടച്ച് ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ മിനിമം വേജസ് ഉപദേശക സമിതി വർഷങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുത്ത12 മിനിമം വേജസ് നോട്ടിഫിക്കേഷനുകൾ നടപ്പാക്കാതെ മുതലാളിമാർക്ക് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാൻ അവസരം ഒരുക്കിയത് ഇതിന് ഏറ്റവും വലിയ തെളിവാണെന്നും കേരള ചരിത്രത്തിൽ ഇത്രയേറെ മിനിമം വേജസ് നോട്ടിഫിക്കേഷനുകൾക്ക് സ്റ്റേ ലഭിച്ചത് പിണറായി ഭരണത്തിൽ മാത്രമാണെന്നും സതീശൻ പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ സമ്പൂർണ്ണമായി ചവിട്ടി മെതിക്കപ്പെടുന്നു. ക്ഷേമ പെൻഷനുകളും ക്ഷേമനിധി പെൻഷനുകളും ഇല്ല. വിലക്കയറ്റം രൂക്ഷമായി. പരമ്പരാഗത വ്യവസായങ്ങൾ തകർന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്തംഭനാവസ്ഥയിലാണ്. തൊഴിലാളികൾക്ക് ശമ്പളവും പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും ഗ്രാറ്റുവിറ്റിയും ബോണസും നൽകുന്നില്ല.
ഇതിനെതിരെ വലിയ തൊഴിലാളി മുന്നേറ്റം സംസ്ഥാനത്തുണ്ടാ കേണ്ടതുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. പിണറായി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച്
ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.
https://www.facebook.com/Malayalivartha