തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിന് വേണ്ടി താൻ കഠിനാധ്വാനം ചെയ്‌തു; പലരും 'വ്യാജൻ' എന്ന് പറഞ്ഞപ്പോഴും അദ്ദേഹത്തെ ചേർത്തുപിടിച്ചു; രാഹുലിൻ്റെ 'വ്യാജസ്വഭാവം' തെളിഞ്ഞു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി മഹിളാ കോൺഗ്രസ് നേതാവ്

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി മഹിളാ കോൺഗ്രസ് നേതാവ് രംഗത്ത് . മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രീജ സുരേഷാണ് രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിന് വേണ്ടി താൻ കഠിനാധ്വാനം ചെയ്‌തെന്നും, പലരും 'വ്യാജൻ' എന്ന് പറഞ്ഞപ്പോഴും അദ്ദേഹത്തെ ചേർത്തുപിടിച്ചെന്നും പ്രീജ സുരേഷ് പറഞ്ഞു. ഇപ്പോൾ തൻ്റെ അനുഭവത്തിലൂടെ രാഹുലിൻ്റെ 'വ്യാജസ്വഭാവം' തെളിയുകയാണെന്ന രൂക്ഷ വിമർശനമാണ് പ്രീജ ഉന്നയിച്ചത്.
തനിക്ക് സീറ്റ് നൽകാൻ തയ്യാറാകാതെ രാഹുൽ തന്നെ ചതിച്ചു . പിരായിരിയിൽ പലയിടത്തും പണം വാങ്ങിയാണ് നേതൃത്വം സീറ്റ് നൽകിയത്. പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാർഡിൽ നിന്ന് സീറ്റ് നൽകാമെന്ന് തനിക്ക് ഉറപ്പ് നൽകിയിരുന്നതാണ്.
എന്നാൽ ആ സീറ്റ് മറ്റൊരാൾക്ക് നൽകുകയായിരുന്നുവെന്നും പ്രീജ സുരേഷ് ആരോപിച്ചു . മുമ്പ് ഇതേ വാർഡിലെ മെമ്പറായിരുന്നു കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കൂടിയായ പ്രീജ സുരേഷ്.
https://www.facebook.com/Malayalivartha
























