Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പാലക്കാട് കോൺ​ഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി

22 MARCH 2026 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...

സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും യു ഡി എഫ് സർക്കാരും ശ്രമിക്കുന്നത്; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ എംഎൽഎ

വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജെപി

വിവാദങ്ങൾക്ക് പിന്നാലെ പാർട്ടി വിട്ട് പാലക്കാട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിനെ ചൊല്ലി കോൺ​ഗ്രസ് തങ്ങളെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി മാറ്റം. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലാണ് കോൺ​ഗ്രസ് തനിക്കെതിരെ നിലപാടെടുത്തതെന്ന് തുറന്നടിച്ച പാലക്കാട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയുടെ നേതൃത്വത്തിൽ ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുകയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ പ്രശ്നം ജനങ്ങൾ ഏത് രീതിയിൽ മറുപടി പറയുമെന്ന ആശങ്കയിൽ നിൽക്കുന്ന പാലക്കാട് കോൺ​ഗ്രസിന് അടുത്ത ഇരുട്ടടിയായി മാറിയിരിക്കുകയാണ്  ജയലക്ഷ്മിയുടെ തുറന്ന് പറച്ചിൽ. കോൺഗ്രസിൽ നിന്ന് നേരിട്ടത് വളരേ മോശം അനുഭവമെന്ന് ജയലക്ഷ്മി പറഞ്ഞു. ‌സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരിൽ തന്നെയും കുടുംബത്തെയും കോൺഗ്രസ് നേതാക്കൾ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കുറിയിട്ടതിന്റെ പേരിൽ പോലും തന്നോട് മോശമായി പെരുമാറിയെന്ന് ജയലക്ഷ്മി പറഞ്ഞു. തനിക്കൊപ്പം പലരും ബിജെപിയിലേക്ക് വരുമെന്നാണ് കോൺഗ്രസ് വിട്ട ജയലക്ഷ്മിയുടെ പ്രതികരണം.

 

എന്തായാലും ഇന്ന്  മഹിളാ കോൺഗ്രസ് പാലക്കാട്‌ ജില്ലാ സെക്രട്ടറി ജയലക്ഷ്മിയാണ് ബിജെപിയിൽ ചേർന്നതോടെ ബിജെപി അതീവ സന്തോഷത്തിലാണ്. ഷൊർണൂരിൽ വച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ചാണ് സ്വീകരണ പരിപാടികൾ നടത്തിയത്. ഷൊർണൂരിലെ ബിജെപി സ്ഥാനാർഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്. പരിപാടിക്കിടെ വ്യക്തികളെയും കുടുംബത്തെയും പോലും വേട്ടയാടുന്ന നെറികെട്ട രാഷ്ട്രീയമാണ് ഇപ്പൊഴെന്ന് സുരേഷ് ഗോപി വിമർശിച്ചു.

ഇതൊരു തുടക്കം മാത്രമാണെന്നും കോൺഗ്രസിൽ പൊട്ടിത്തെറികൾ ഇനിയും ഉണ്ടാകുമെന്നും ശങ്കു ടി ദാസ് പറഞ്ഞു. തന്റെ മകളുടെ കല്യാണ ഫോട്ടോ പങ്കു വച്ചതിനാണ് ജയലക്ഷ്മിയെയും കുടുംബത്തെയും കോൺഗ്രസ് നേതാക്കൾ അധിക്ഷേപിച്ചതെന്ന് സുരേഷ്ഗോപി പ്രതികരിച്ചു. നായനാരും വി എസും ഒക്കെ ഉണ്ടായിരുന്ന കാലത്തും രാഷ്ട്രീയ മത്സരം ഉണ്ടായിരുന്നു. പക്ഷെ കരുണാകരന്റെ കുടുംബത്തെ അവർ അധിക്ഷേപിച്ചിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല.

ജയലക്ഷ്മിയോടും കുടുംബത്തോടും കാട്ടിയത് നെറികേടിന്റെ രാഷ്ട്രീയമാണ്. അതിന് പാലക്കാട്ടെ ജനങ്ങൾ തിരിച്ചടി നൽകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഷൊർണൂരിൽ ബിജെപി സംഘടിപ്പിച്ച കുടുംബ യോഗത്തിലാണ് സുരേഷ് ഗോപി ഇക്കാര്യങ്ങൾ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെർച്വൽ ക്യൂ ബുക്കിങ്‌ ആരംഭിച്ചു... ശബരിമല മണ്ഡല – മകരവിളക്ക്‌ തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ്‌ ആരംഭിച്ചു  (1 hour ago)

കാന്തപുരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് യെനെപോയ യൂണിവേഴ്‌സിറ്റി  (1 hour ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് സീസണിലെ ആദ്യ പരാജയം  (2 hours ago)

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷനേഴ്സിനും ക്ഷാമബത്ത, ക്ഷാമാശ്വാസം (ഡിആർ) എന്നിവ മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം  (2 hours ago)

ചണ്ഡീ​ഗഢിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ കാ​ർ ഇ​ടി​ച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം...  (2 hours ago)

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം....വായു ഗുണനിലവാര സൂചിക 229 ലെത്തി, ഡൽഹിയിലെ ഉത്തം നഗറിലാണ് ഏറ്റവും ഉയർന്ന മലിനീകരണം  (2 hours ago)

സ്വാഭാവിക മരണങ്ങളിൽ പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പൊലീസും മജിസ്‌ട്രേറ്റുമാണെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ  (2 hours ago)

ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു....  (3 hours ago)

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്... പ്രതിയായ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (3 hours ago)

ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണം ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴ  (3 hours ago)

ആന്ധ്രാ പ്രദേശിൽ ആഞ്ഞടിച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി... അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും, മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

Israel Election Results നെതന്യാഹുവിന്റെ അടുത്ത നീക്കം  (4 hours ago)

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില... പവന് 1,05,560 രൂപ  (4 hours ago)

ജാമിഅ സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ നവംബർ 24 വരെ നീട്ടി  (4 hours ago)

Malayali Vartha Recommends