Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി

22 MARCH 2026 06:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി. ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ അടിത്തറ മാന്തും എന്നതു മാത്രമല്ല യുഡിഎഫ് ജയിക്കാന്‍ പിണറായി വിജയന്റെ തെറിഭാഷയും തറപ്രയോഗങ്ങളും ഇടയാക്കുമെന്ന് മുന്‍പും കേരളം കണ്ടതാണ്. അഭിമാനം കളങ്കപ്പെട്ടപ്പോള്‍ മനസുനൊന്ത് സിപിഎം വിട്ട ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരമായിരുന്നുവെന്നാണ് പിണറായിയുടെ തനിസ്വരൂപം പറഞ്ഞിരിക്കുന്നത്. സുധാകരനെപ്പോലെ പാര്‍ട്ടി വിട്ട കുഞ്ഞികൃഷ്ണനും പി ശശിയും ടികെ ഗോവിന്ദനുമൊക്കെ ചെറ്റത്തരം കാണിച്ചുവെന്നാണ് കാരണഭൂതം കല്‍പിച്ചിരിക്കുന്നത്. ഓരോരോ കാലത്ത് പിണറായി വിജയന്‍ നടത്തിയ നിലയും വിലയും കെട്ട പ്രയോഗങ്ങള്‍ കേരളം മറന്നിട്ടില്ല. കേട്ടാല്‍ അറയ്ക്കുന്നതും ചെവി പൊട്ടിപ്പോകുന്നതുമായ ആ പ്രയോഗങ്ങള്‍ ഒരിക്കല്‍കൂടി ഓര്‍ത്തുനോക്കാം. നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍ ഈ വാക്കുകളൊക്കെ കേരളത്തിന്റെ സാസ്‌കാരിക ലോകത്തിന് സംഭാവനയായി നല്‍കിയത് ഇരട്ടച്ചങ്കന്‍ ഒരാളാണ്.

ഈ വാക്കുകള്‍ അദ്ദേഹം മലയാള സാഹിത്യസാംസ്‌കാരിക മേഖലയ്ക്ക് നല്‍കിയ കനത്ത സംഭാവനയാണ് എന്നൊക്കെ വിശ്വസിക്കുന്ന നിരവധി സഖാക്കളും ആരാധകരും കേരളത്തിലുണ്ടാകാം.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ കൊല്ലത്തു നടത്തിയ പരനാറി പ്രയോഗമാണ് അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എംഎ ബേബിയുടെ തോല്‍വിക്ക് കാരണമായത്. ജയം ഉറപ്പ് എന്ന് പാര്‍ട്ടിയും ബേബിയും കരുതിയ തെരഞ്ഞെടുപ്പില്‍ എംഎ ബേബി കൊല്ലത്ത് എട്ടു നിലയില്‍ പൊട്ടി. യുഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍.കെ.പ്രേമചന്ദ്രനെ പണിറായി വിജയന്‍ പരനാറി എന്നു വിശേഷിപ്പിച്ചതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം.എ. ബേബിക്കു തിരിച്ചടിയായത്.
എല്‍ഡിഎഫ് മികച്ച രാഷ്ട്രീയപോരാട്ടം നടത്തിയ കൊല്ലം മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഘടന തന്നെ മാറിമറിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ തറഭാഷ. എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ പോലും ഉണ്ടായ കടുത്ത അതൃപ്തി ബേബിക്കെതിരായ ജനവികാരമായി മാറുകയും ചെയ്തു. എം.എ. ബേബിയുടെ പ്രചാരണ യോഗത്തിലാണ് അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ എതിര്‍ സ്ഥാനാര്‍ഥിയായ പ്രേമചന്ദ്രനെ പരനാറിയെന്നു വിളിച്ചത്. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുവരെ എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്ന ആര്‍എസ്പി സീറ്റു നിര്‍ണയത്തിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി യുഡിഎഫിലേക്ക് പോയതാണ് പിണറായിയെ ചൊടിപ്പിച്ചത്. പിണറായിയുടെ പരനാറി പ്രയോഗത്തില്‍ അമര്‍ഷം കൊണ്ട ജനങ്ങള്‍ ബേബിക്കെതിരെ തിരിഞ്ഞു.


ആ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രന്‍ 37,649 വോട്ടുകള്‍ക്ക് ജയിച്ചു. കുണ്ടറ എംഎല്‍എയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന എം.എ. ബേബി നാണംകെട്ടു പരാജയപ്പെട്ടു. എം.എ. ബേബിയുടെ പ്രചാരണത്തിനിടെ കുണ്ടറയിലും അഞ്ചാലുംമൂട്ടിലും തേവലക്കരയിലും പിണറായി വിജയന്‍ എന്‍കെ പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം നടത്തിയിരുന്നു. ഇതോടെ സിപിഎം, സിപിഐ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടു ചോര്‍ന്നു. വന്‍ ഭൂരിപക്ഷം കിട്ടുമെന്നു കരുതിയിരുന്ന ചടയമംഗലം, പുനലൂര്‍, ചാത്തന്നൂര്‍, കുണ്ടറ നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടു. എം.എ. ബേബി നിയമസഭയില്‍ പ്രതിനിധീകരിച്ച കുണ്ടറയില്‍ 6,911 വോട്ടിനാണ് ബേബി പിന്നിലായത്. മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ബേബിയുടെ ഭൂരിപക്ഷം 14,793 വോട്ട് ആയിരുന്നു.

കുണ്ടറ അസംബ്ലി മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളില്‍ ആറിടത്തും ബേബി പിന്നില്‍ പോകുന്ന സ്ഥിതിയുണ്ടായി. പിണറായി വിജയന്റെ പ്രസ്താവനയില്‍ കടുത്ത വിയോജിപ്പുണ്ടാക്കിയ എം.എ.ബേബി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ മുതിര്‍ന്നെങ്കിലും പാര്‍ട്ടി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് സിപിഎം മുന്‍ നേതാവ് ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജി സുധാകരനെ കഴിഞ്ഞ പത്തു വര്‍ഷമായി സിപിഎം തഴഞ്ഞതും തുടരെ അപമാനിച്ചതുമൊന്നും പിണറായി വിഷയമാക്കിയില്ല. പാര്‍ട്ടിയുടെ അടിമയായി മാറി ആരോരും അറിയാതെ ഇല്ലാതാകാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ ജി സുധാകരന്‍ അമ്പലപ്പുഴയില്‍ ഇക്കുറി യുഡിഎഫ് പിന്‍തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥിയാണ്.

തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി.സുധാകരന്‍ കരുതുന്നതെന്നും പാര്‍ട്ടിക്ക് എല്ലാവരും സമന്‍മാരാണന്നും പിണറായി അവകാശപ്പെട്ടു. ടേമും പ്രായപരിധിയുമൊന്നും മാനദണ്ഡമാക്കാതെ പാര്‍ട്ടിയും അധികാരവും വെട്ടിപ്പിടിച്ച പിണറായി എന്തുകൊണ്ട് സുധാകരന് കഴിഞ്ഞ തവണ സീറ്റ് നിക്ഷേധിച്ചും എന്നതില്‍ വിശദീകരണം നല്‍കിയില്ല. നോക്കിയാല്‍ ജി.സുധാകരന്‍ എത്രവലിയ ചെറ്റത്തരമാണ് കാണിച്ചതെന്നാണ് കാണേണ്ടതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. വഞ്ചനയ്ക്ക് ഇതില്‍പരം വിശേഷണമില്ലെന്നും പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞു കുളിച്ചുവെന്നും ഗൂഢാലോചന നടത്തി കോണ്‍ഗ്രസ് പിന്തുണയോടെ സ്ഥാനാര്‍ഥിയായി മാറിത് എത്ര വലിയ പാതകമാണെന്നും പിണറായി വിജയന്‍ പറയുന്നു. കേരളത്തിലെ ആരാധ്യനായിരുന്ന ബിഷപ്പിനെ അഭിവന്ദ്യനെന്ന് വിളിച്ച് അപമാനിച്ചതും ഇതേ പിണറായിതന്നെയാണ്. മാതൃഭൂമി പത്രാധിപരെ എടാ ഗോപാലകൃഷ്ണാ നിന്നെ തീര്‍ത്തുകളയുമെന്ന് അലറി ഭീഷണിപ്പെടുത്തിയതും ഇതേ ഇരട്ടച്ചങ്കന്‍തന്നെയാണ്.

പാര്‍ട്ടി വിട്ടുപോയ ടിപി ചന്ദ്രശേഖരനെ നിരവധി വേദികളില്‍ കുലംകുത്തി എന്നും പിണറായി അധിക്ഷേപിച്ചു. ടിപി ചന്ദ്രശേഖരനെ സിപിഎം ഗുണ്ടകള്‍ 51 വെട്ടിനു അരുംകൊല ചെയ്ത ശേഷവും ടിപിയെ കുലംകുത്തിയെന്ന് പിണറായി വിശേഷിപ്പിച്ചപ്പോള്‍ കേരളം ലജ്ജിച്ചു. പാര്‍ട്ടി വിട്ടുപോയവരെ ചെറ്റകളെന്നും നാറികളെന്നും തെണ്ടികളും വിളിക്കാന്‍ മടിക്കാത്ത പിണറായിയുടെ നിലയും വിലയും കെട്ട വാക്കുകളായിരിക്കും ഇത്തവണ എല്‍ഡിഎഫ് പതനത്തിന് വഴിയൊരുക്കുകയെന്നതില്‍ സംശയം വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (52 minutes ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (56 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (1 hour ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (1 hour ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (1 hour ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (3 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (3 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (4 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (4 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (4 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (4 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

Malayali Vartha Recommends