മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പാലക്കാട് ഏറ്റവും ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകള്‍ വിഭജിക്കാനുള്ള പരിപാടിയാണ് എല്‍.ഡി.എഫ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്. അതിനു പകരമായി ഇവര്‍ തമ്മില്‍ കച്ചവടമുണ്ട്. ബി.ജെ.പി- സി.പി.എം സഖ്യമുള്ള പത്ത് സീറ്റുകളില്‍ യു.ഡി.എഫ് പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട്.
ആ പത്ത് സീറ്റുകളിലും സി.പി.എം ദുര്‍ബലമായ അവസ്ഥയിലായതു കൊണ്ട് ബി.ജെ.പിയെ ജയിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്ത് മാത്രമുള്ള 20ട്വന്റിക്ക് എവിടെയൊക്കെയാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരിക്കുന്നത്? എന്‍.ഡി.എയിലെ ദുര്‍ബലരായ ഘടകകക്ഷികള്‍ക്കും പലയിടത്തും സീറ്റ് നല്‍കിയിരിക്കുകയാണ്. പരസ്പരമുള്ള കൈമാറലാണിത് എന്നും അദ്ദേഹം പറഞ്ഞു . .
കോണ്‍ഗ്രസ് നാണംകെട്ട പാര്‍ട്ടിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. അദ്ദേഹത്തെ പോലെ ഒരാള്‍ അങ്ങനെ പറയാന്‍ പാടില്ല. കോണ്‍ഗ്രസ് ഇന്ത്യയിലെ പ്രതിപക്ഷും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടയുമാണ്. ആ കോണ്‍ഗ്രസിനെ നാണംകെട്ട പാര്‍ട്ടിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയാന്‍ കാരണം രാഷ്ട്രീയം അറിയാത്തതിനാലാണ്. അദ്ദേഹം ബിസിനസുകാരനാണ്. ആകാശത്ത് നിന്നും നൂലില്‍കെട്ടിയാണ് ബി.ജെ.പി അദ്ദേഹത്തെ കേരളത്തില്‍ ഇറക്കിയത് എന്നും അദ്ദേഹം പറഞ്ഞു .
മൂന്നുതവണ രാജ്യസഭ അഗമായപ്പോഴും രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി ടിക്കറ്റിലല്ല മത്സരിച്ചത്. അതൊന്നും എന്നെക്കൊണ്ട് പറയിക്കരുത്. കോണ്‍ഗ്രസിനെ നാണംകെട്ട പാര്‍ട്ടിയെന്ന് ഒരു ബി.ജെ.പിക്കാരന്‍ പറഞ്ഞാല്‍ അതിന് മറുപടി പറഞ്ഞിരിക്കും. ആകാശത്ത് നിന്നും നൂലില്‍ കെട്ടിയിറക്കിയ ബിസിനസുകാരന്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കേണ്ട. കോണ്‍ഗ്രസുകാര്‍ സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ്. രാജീവ് ചന്ദ്രശേഖറില്‍ നിന്നും രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് കേരളത്തില്‍ ആര്‍ക്കുമില്ല എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha


























