തോമസ് ചാണ്ടിയെ വേദിയിലിരുത്തി കാനത്തിന്റെ വിമർശനം; വെല്ലുവിളിക്കുള്ള വേദിയല്ല ജനജാഗ്രത യാത്ര

ജനജാഗ്രത യാത്രക്ക് കുട്ടനാട്ടിൽ ലഭിച്ച സ്വീകരണ യോഗത്തിൽ പരസ്യ വെല്ലുവിളിയുമായി മന്ത്രി തോമസ് ചാണ്ടി. എന്നാൽ വെല്ലുവിളിക്കാനോ പ്രതിരോധിക്കാനോ ഉള്ള വേദിയല്ല ജനജാഗ്രതാ യാത്രയെന്നു തുടർന്നു സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. തനിക്കെതിരെ ചെറുവിരലനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും തന്റെ വെല്ലുവിളി ഇതുവരെ പ്രതിപക്ഷം ഏറ്റെടുത്തിട്ടില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.
മൂന്നര വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നു കരുതി കോണ്‍ഗ്രസില്‍ ഒരുപാടുപേര്‍ ഉടുപ്പു തയാറാക്കി വച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത 15 വര്‍ഷത്തേക്കു പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ കായൽ കയ്യേറ്റത്തിൽ സിപിഐ നിലപാട് തനിക്കെതിരായതിനാൽ തന്നെയാണ് കാനത്തെ വേദിയിലിരുത്തി ഇങ്ങനെ ഒരു വെല്ലുവിളിക്ക് തയ്യാറായതെന്നും കരുതപ്പെടുന്നു. എന്നാൽ ഇതേനാണയത്തിൽ തന്നെ തിരിച്ചടിച്ചെങ്കിലും കൂടുതൽ പ്രകോപനം ഉണ്ടാക്കാതെയാണ് കാനം രാജേന്ദ്രൻ പ്രസംഗം അവസാനിപ്പിച്ചത്.
അതേസമയം തോമസ് ചാണ്ടിയുമായി വേദി പങ്കിട്ടതിൽ തെറ്റില്ലെന്നും പ്രസംഗത്തിൽ എന്ത് പറയണം എന്നുള്ളത് അദ്ദേഹം തിരുമാനിക്കുന്നതാണെന്നും ആലപ്പുഴയിൽ നടന്ന വാർത്ത സമ്മേളനത്തിൽ കാനം രാജേന്ദ്രൻ വ്യക്തമാക്കി
https://www.facebook.com/Malayalivartha