സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള എത്ര പേർ ജയിലിൽ ഉണ്ടെന്ന് വ്യക്തമാക്കണം : രാഹുൽ ഗാന്ധി

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അധികാരത്തിലെത്തി മൂന്നുവർഷം കഴിഞ്ഞിട്ടും സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള എത്ര പേരെ ജയിലിലാക്കാൻ ബിജെപി സർക്കാരിനു കഴിഞ്ഞെന്നു രാഹുൽ ചോദിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം വൻ വ്യവസായികൾക്കും ധനികർക്കും വേണ്ടി മാത്രമാണ്. ജിഎസ്ടിയും നോട്ട് നിരോധനവുംമൂലം രാജ്യംകരയുമ്പോൾ ബിജെപി അത് ആഘോഷിക്കുകയാണെന്നും ഗുജറാത്തിലെ തെരഞ്ഞെടുപ്പു ദിവസം ബിജെപിക്കു ഷോക്കടിക്കുമെന്നും രാഹുൽ പറഞ്ഞു. കള്ളപ്പണക്കാരെ ജയിലിൽ അടക്കുമെന്ന് പറഞ്ഞു അധികാരത്തിലേറിയ മോദി ജയിലിൽ അടച്ച ഒരാളെ എങ്കിലും കാണിച്ചു തരണം എന്നും രാഹുൽ ആവശ്യപ്പെട്ടു. വിജയ്മല്യ ഇന്ന് വിദേശത്ത് ജീവിതം ആഘോഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഗുജറാത്തിൽ എത്തും.
https://www.facebook.com/Malayalivartha