പ്രവാസികൾക്ക് സന്തോഷ വാർത്ത;ബഹ്റൈനില്‍ സോഫിയ റോബോട്ട് എത്തുന്നു

പ്രവാസികൾക്ക് സന്തോഷ വാർത്ത.മൂന്നാമത് മിഡില്‍ ഇസ്റ്റ് ആന്‍റ് ആഫ്രിക്ക ഫിന്‍ടെക്ക് ഫോറത്തില്‍ സംബന്ധിക്കാനായി ബഹ്റൈനില്‍ സോഫിയ റോബോട്ട് എത്തുന്നു. കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മിച്ച യന്ത്രമനുഷ്യനായ സോഫിയ ഫോറത്തില്‍ സദസുമായി സംവദിക്കും.
2017 ഒക്ടോബര്‍ 25 ല്‍ സൗദിയില്‍ നടന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തില്‍ സൗദി സര്‍ക്കാര്‍ സോഫിയക്ക് പൗരത്വം നല്‍കിയിരുന്നു.ഇൗ റോബോട്ടിെന്റ വാക്കും പ്രവൃത്തികളുമെല്ലാം ശാസ്ത്രലോകം വിസ്മയത്തോടെയാണ് നോക്കുന്നത്.
2015 ഏപ്രില്‍ 15 നാണ് സോഫിയ പ്രവര്‍ത്തനക്ഷമമായത്.പ്രശസ്ത നടി ഓഡ്രി ഹെപ്ബേണിനെ മാതൃകയാക്കിയാണ് സോഫിയയെ രൂപകല്‍പന ചെയ്തത് എന്നതും മറ്റൊരു പ്രത്യേകതയാണ്.
https://www.facebook.com/Malayalivartha