ലിഫ്റ്റിനുള്ളിൽ വിദേശ വനിതയ്ക്ക് നേരെ നഗ്നതാ പ്രദർശനം; ദുബായിൽ ഇന്ത്യക്കാരന് കിട്ടിയത് മുട്ടൻ പണി

ദുബായിൽ വിദേശ വനിതയെ ലിഫ്റ്റിൽ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ പോലീസ് പിടിയിലായി. ലിഫ്റ്റിൽ തനിയ്‌ക്കൊപ്പം കയറിയ യുവതിയ്ക്ക് നേരെ ഇന്ത്യക്കാരനായ യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുകയും അപമര്യാദയായി സ്പര്‍ശിക്കുകയുമായിരുന്നു.
ഇത്തരത്തിലൊരു സംഭവത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പൗരയായ യുവതി പരാതി നല്‍കുകയായിരുന്നു. ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ യുവാവിനെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചെങ്കിലും പ്രോസിക്യൂഷന്‍ ഇത് ഖണ്ഡിച്ചു. കടുത്ത ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയും ചെയ്തു. കേസ് ഫെബ്രുവരി 25ന് കോടതി വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha