ജന്മനാട്ടിൽ എത്തണമെന്ന ആഗ്രഹം ബാക്കിയാക്കി പ്രവാസി മലയാളി സജിത്കുമാര്‍ യാത്രയായി

മനാമയിൽ നിന്നും ചികിത്സയ്ക്കായി നാട്ടില്‍ പോകാനിരുന്ന മലയാളി കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് മണിയൂര്‍ ഇളമ്ബിലാട് സ്വദേശി സജിത്കുമാര്‍ (47) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്ബ് ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖം പിടിപെടുകയും ബഹ്‌റൈനിലെ ആശുപത്രിയില്‍ കുറച്ചുദിവസം കിടത്തി ചികിത്സിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി നാട്ടില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു.
ഏതാനും ദിവസത്തിനുള്ളില്‍ നാട്ടില്‍ പോകാനുള്ള ശ്രമത്തിനിടയിലാണ് അസുഖം മൂര്‍ച്ഛിച്ച് മരിച്ചത്. സല്‍മാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha