പ്രവാസികൾക്ക് സന്തോസ വാർത്ത; മദ്ധ്യേഷയിലെ തന്നെ ആദ്യ ഹിന്ദു ക്ഷേത്രം അബുദാബിയിൽ വരുന്നു

പ്രവാസികൾക്ക് സന്തോഷ വാർത്ത അബുദാബിയിൽ ആദ്യ ഹിന്ദു ക്ഷേത്രം വരുന്നു. എല്ലാ മതവിഭാഗങ്ങളെയും സംസ്‌കാരങ്ങളെയും സ്വീകരിക്കുന്നതിന് വേണ്ടിട്ടുള്ള യുഎഇ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് അബുദാബിയിൽ ഹിന്ദു ക്ഷേത്രം വരുന്നത്.ഇതിന്റെ മുന്നോടിയായി ഏപ്രില്‍ 20ന് ക്ഷേത്ര നിർമ്മാണം ആരംഭിക്കും.
ഹിന്ദു മത ആചാരങ്ങള്‍ അനുസരിച്ച് മദ്ധേക്ഷ്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ ക്ഷേത്രമാണിത്. ക്ഷത്രത്തിനായി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ക്ഷേത്രത്തിനായി സ്ഥലം അനുവദിച്ചത്.
ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. 2020 ഏപ്രിലോട് കൂടി ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് സ്വാമിനാരായണ്‍ സന്‍സ്ഥ അറിയിച്ചു. ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വരുന്ന ഭക്തര്‍ക്കായി വാഹന പാര്‍ക്കിംഗിന് വേണ്ടി യുഎഇ ഭരണകൂടം 13 ഏക്കര്‍ സ്ഥലം അനുവദിച്ചു. ഇതിന് പുറമെ ക്ഷേത്ര നിര്‍മാണത്തിനിടെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റും 10 ഏക്കര്‍ സ്ഥലവും നല്‍കിയിട്ടുണ്ട്.
ക്ഷേത്രത്തിനുള്ളില്‍ ശ്രീകൃഷ്ണന്‍, ശിവന്‍, അയ്യപ്പന്‍ തുടങ്ങിയ ദൈവങ്ങളുടെ പ്രതിഷ്ഠ ഉണ്ടാകം. 55,000 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ ഹിന്ദു മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും. ഏപ്രില്‍ 18 മുതല്‍ 29 വരെ അബു മുറൈഖയില്‍ നടക്കുന്ന ശിലാന്യാസ ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബാപ്‌സ് വെബ്സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യതിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha