നാലുമണിക്കൂർ നടത്തം; മദ്യപാനവുമില്ല; പുകവലിയുമില്ല; തൊണ്ണൂറ്റിയേഴാം വയസ്സിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കി മേത്ത

ദുബായിയിൽ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനെത്തിയ ' ചെറുപ്പക്കാരനെ കണ്ട് എമിറാത്തി ഉദ്യോഗസ്ഥര്‍ അത്ഭുതത്തോടെ ഞെട്ടി . മറ്റൊന്നുംകൊണ്ടല്ല, ഇന്ത്യന്‍ അടിത്തറയുള്ള തെഹ്മതന്‍ ഹോമി ധനുജ്‌ബോയ് മേത്തയെന്ന 97 വയസുകാരനായിരുന്നു അത്. എന്താ നിങ്ങളും ഞെട്ടിയില്ലേ ! ഇദ്ദേഹം 2023 വരെ വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സാണ് ദുബായിയിൽ പുതുക്കി വാങ്ങിയത്.
ലൈസന്‍സൊക്കെ പുതുക്കിയെങ്കിലും കാറില്‍ പറന്ന് പോകാന്‍ അത്ര താത്പര്യമൊന്നും തന്നെ കെനിയക്കാരനായ മേത്തയ്ക്കില്ല. ചിലദിവസങ്ങളില്‍ നാല് മണിക്കൂര്‍ വരെ നടക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. 97 ലും ചുറുചുറുക്കോടെയാണ് ഇദ്ദേഹം നടക്കുന്നത്. ഇതിന്റെ മറ്റൊരു രഹസ്യം കൂടെ മേത്ത വെളിപ്പെടുത്തി.
താൻ മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യാത്തതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് അദ്ദേഹം പറയുന്നത്. 1980ലാണ് മേത്ത ദുബൈയിലെത്തുന്നത്. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ അക്കൗണ്ടന്റായിരുന്നു തുടക്കം. അവിവാഹിതനായ മേത്ത 2002 വരെ ജോലി ചെയ്തു. തന്റെ സമ്പാദ്യമുപയോഗിച്ച് ദുബായിയിൽ അപാര്‍ട്ട്‌മെന്റും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ ആളുകളെ മടിയന്‍മാരാക്കുന്നുവെന്ന അഭിപ്രായക്കാരനായത് കൊണ്ട് കഴിയുന്നതും പൊതുഗതാഗതമാണ് മേത്ത ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha