ഏറെ നാളായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. ആലപ്പുഴ ചെങ്ങന്നൂര്‍ കരക്കാട് മല്ലപ്പള്ളിയില്‍വീട്ടില്‍ സദാനന്ദന്‍ പിള്ള (62) ആണ് മരിച്ചത്. ഇദ്ദേഹം ഏതാനും നാളുകളായി രോഗബാധിതനായി അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുവൈറ്റിലെ അറബി എനെര്‍ട്ടെക് കമ്പനി ജീവനക്കാരനായിരുന്ന ഇദ്ദേഹം കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഫിന്റാസ് യൂണിറ്റ് അംഗവുമായിരുന്നു.
ഇദ്ദേഹത്തിൻറെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ സഹകരണത്തോടെ കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഭാര്യ: ഉഷാകുമാരി, മക്കള്‍: സൂരജ്, ശ്രീലക്ഷ്മി.
https://www.facebook.com/Malayalivartha