ഇപ്പോൾ ജയരാജൻ അടുത്തത് പിണറായിയോ? ; ഷുക്കൂർ വധക്കേസിൽ പി.ജയരാജനെതിരെ സി ബി ഐ കൊലപാതകം , ഗൂഢാലോചനാ കുറ്റങ്ങൾ ചുമത്തിയതോടെ ലാവലിൻ കേസിലും നിർണായക വഴിത്തിരിയുണ്ടാകുമോ എന്ന സംശയത്തിലാണ് സി പി എം നേതൃത്വം

ഷുക്കൂർ വധക്കേസിൽ പി.ജയരാജനെതിരെ സി ബി ഐ കൊലപാതകം , ഗൂഢാലോചനാ കുറ്റങ്ങൾ ചുമത്തിയതോടെ ലാവലിൻ കേസിലും നിർണായക വഴിത്തിരിയുണ്ടാകുമോ എന്ന സംശയത്തിലാണ് സി പി എം നേതൃത്വം.
മലബാറിലെ പ്രമുഖ സിപിഎം നേതാക്കളെ ലക്ഷ്യമിട്ട് നീങ്ങുന്ന സി ബി ഐ അടുത്ത് ആരെ പിടിക്കും എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. കേസിൽ ജയരാജൻ ഒറ്റപ്പെട്ടിരിക്കുകയാണ്. സി ബി ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണം സി പി എമ്മിന് ഉന്നയിക്കാമെങ്കിലും അത് കത്താനുള്ള സാധ്യത കുറവാണ്.
2012 ഫെബ്രുവരിയിലാണ് ഷുക്കൂറിനെ കൊന്നത്. തളിപറമ്പിലൂടെ കടന്നു പോയ ജയരാജന്റെ കാറിന് കല്ലെറിഞ്ഞതായുള്ള ആരോപണത്തെ തുടർന്നാണ് ഷുക്കൂറിനെ സി പി എം പ്രവർത്തകർ കൊലപ്പെടുത്തിയത്. ഐ. പി.സി. 118 സെക്ഷനാണ് അദ്ദേഹത്തിനെതീരെ അന്ന് രജിസ്റ്റർ ചെയ്തത്. എന്നാൽ കൂടുതൽ ഗുരുതരമായ 120 ബി , 302 വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. വടകരയിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജയരാജനെ സംസന്ധിച്ച് സി ബി ഐ നടപടി തിരിച്ചടിയാകാനാണ് സാധ്യത.
മുമ്പ് നിയമസഭാ തെരഞ്ഞുപ്പിൽ മതസരിക്കാനിരിക്കെയായിരുന്നു ഷുക്കൂർ കേസ് അദ്ദേഹത്തിനെതിരെ മുറുക്കിയത്. അങ്ങനെ നിയമസഭയിൽ മത്‌സരിക്കാൻ കഴിഞ്ഞില്ല.
ലോകസഭാ തെരഞ്ഞടുപ്പ് അടുത്തതോടെ ജയരാജനെതിരെ സി ബി ഐ കുരുക്ക് മുറുക്കിയത് സകല സിപി എമ്മുകാരെയും ഞ്ഞെട്ടിച്ചു. സി ബി ഐയുടെ കൈയിലാണ് പിണറായയുടെ ലാവ്ലിൻ കേസും ഇരിക്കുന്നത്. അടുത്ത കാലത്തായി പിണറായി ബി ജെ പിയുടെ വലിയ വിമർശകനാണ് . അത് അദ്ദേഹത്തിന് വിനയാകാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതിയിരുന്നു. പി. ജയരാജനെതിരായ നടപടി അതിന്റെ തുടക്കമാകുമോ എന്നാണ് അറിയേണ്ടത്.
ലോക്‌സഭാ തെരഞ്ഞടുപ്പിന് ദിവസങ്ങൾ അടുത്തതോടെ കൂടുതൽ സി പി എം നേതാക്കൾ വിവിധ കേസുകളിൽ കുരുങ്ങുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇത്ര വേഗത്തിൽ ജയരാജനെ കുരുക്കുമെന്ന് ആരും കരുതിയില്ല. കേരളത്തിൽ സി ബി ഐക്കെതിരെ സി പി എം നീങ്ങുന്നത് ഷുക്കൂർ വധക്കേസിന്റെ പശ്‌ചാത്തലത്തിലായിരുന്നു. തലശേരി കോടതിയിലാണ് സി ബി ഐ കുറപത്രം സമർപ്പിച്ചത്. ജയരാജനെതിരെ കോടിയേരിയും പിണറായിയും ഒരിടക്കാലത്ത് സംയുക്തമായി നീങ്ങിയെങ്കിലും ഇപ്പോൾ ഇരുവരും ജയരാജന്റെ സുഹൃത്തുകളാണ്.
അടുത്തത് ലാവ്ലിൻ കേസാണെന്ന് ബി ജെ പി പ്രവർത്തകർ അടക്കം പറഞ്ഞു തുടങ്ങി. ലാവ്ലിൻ കേസിൽ കുരുങ്ങിയാൽ അത് പിണറായി തന്നെയായിരിക്കും ശബരിമല കേസിൽ പിണറായി സ്വീകരിച്ച കർശന നടപടികളുടെ പേരിൽ അദ്ദേഹത്തെ ബി ജെ പി രക്ഷപ്പെടുത്തും എന്ന് കരുതുന്നവരും കുറവല്ല. കാരണം പിണറായിയുടെ കർശന നിലപാടാണ് ബിജെപിയെ കേരളത്തിൽ വളർത്തിയത്. എന്നാൽ പിണറായിക്കെതിരായ നടപടി ഹിന്ദുവോട്ടുകളുടെ കേന്ദ്രീകരണമുണ്ടാകുമെന്ന് ബിജെപി കരുതുന്നു. പിണറായിയുടെ തകർച്ച കേരളത്തിലെ ബിജെപി നേതാക്കൾ ആഗ്രഹിക്കുന്നു.
പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി കൊലക്കുറ്റത്തിന് കേസിൽ പെടുമ്പോൾ സ്വാഭാവികമായും സി പി എം ഇലക്ഷനിൽ പിന്നിലേക്ക് പോകും. ഷുക്കൂറിന്റെ ഫോട്ടോ എടുത്ത് ജയരാജന് അയച്ചുകൊടുത്ത ശേഷം ഷുക്കൂറിനെ കൊന്നു എന്നാണ് ആരോപണം. പാർട്ടി കോടതിയിൽ വിചാരണ നടത്തി ഷുക്കൂറിനെ കൊന്നു എന്ന ആരോപണം മുസ്ലിം ലീഗ് ഉന്നയിച്ചിരുന്നു. അത് ഇപ്പോൾ ശരിയാണെന്ന തെളിഞ്ഞതായി കെ. പി എ മജീദ് പ്രതികരിച്ചു. തീർത്തും നിർഭാഗ്യവാനാണ് ജയരാജൻ എന്നാണ് സി പി എം വൃത്തങ്ങൾ രഹസ്യമായി പ്രതികരിക്കുന്നത്.
https://www.facebook.com/Malayalivartha