മക്കയിൽ ഉംറ നിര്‍വഹിച്ചു മടങ്ങിയ മലപ്പുറം സ്വദേശി മദീനയിൽ നിര്യാതയായി

ഉംറ നിർവ്വഹിക്കാൻ മദീനയിലെത്തിയ മലയാളി നിര്യാതയായി. മലപ്പുറം പരപ്പനങ്ങാടി അരിക്കല്‍ വട്ടപറമ്പത്തു സാജിറ (34)യാണ് മരിച്ചത്. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദർശിക്കാനെത്തിയതായിരുന്നു സാജിറ.
അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി മദീനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .മരണസമയം പിതാവ് മുഹമ്മദും മാതാവ് ആയിഷാബിയും കൂടെയുണ്ടായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മദീനയിലെ ജന്നത്തുല്‍ ബഖീഅയില്‍ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha