ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി നിര്യാതനായി

ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. എറണാകുളം കളമശ്ശേരി ശാന്തിനഗറില്‍ വയറാമിത്തല്‍ ഹമീദിന്റെ മകന്‍ നിസാര്‍(49) ആണ് മരിച്ചത്. 25 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ജിദ്ദ ഇന്‍ഫോ ഗ്രാഫിക്‌സിലാണ് ജോലി ചെയ്തിരുന്നത്.
മൂന്നുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെ വൈകീട്ടാണ് മരിച്ചത്. മൃതദേഹം അന്തലൂസിയ ജാമിയ ആശുപത്രിയിലാണുള്ളത്. മാതാവ്: റുഖിയ. ഭാര്യ: പര്‍വീണ്‍. മക്കള്‍: നാദിയ, ആദില്‍. സഹോദരങ്ങള്‍: ഹാരിസ്, ഫൗസിയ. നാട്ടിലുള്ള കുടുംബം ജിദ്ദയിലെത്തിയ ശേഷം മയ്യിത്ത് മക്കയില്‍ മറവ്‌ചെയ്യും.
https://www.facebook.com/Malayalivartha